ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ കേരളം മുഴുവൻ ഇരുട്ടിലായപ്പോൾ ദിവസങ്ങൾക്കുള്ളിൽ സപ്ളെ പുനസ്ഥാപിക്കാൻ KSEB Ltd . അഹോരാത്രം ചെയ്ത പ്രവർത്തനങ്ങളെ ആവിഷ്കരിച്ച് ഇറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബം ആണ് “ദ്യുതി…മിഷൻ റി കണക്ട് ”.ഇത്

Jojitha Vineesh

എഴുതി, സംവിധാനം ചെയ്ത് നിർമ്മിച്ചെടുത്തത് മാടക്കത്ര 400 k V സബ് സ്റ്റേഷനിലെ സബ് എൻജിനീയറും യുവകവയത്രിയും മുഖപുസ്തകത്തിലെ സജീവസാന്നിദ്ധ്യവും , നമ്മുടെയെല്ലാം സൃഹുത്ത്‌മായ ശ്രീമതി ജോജിത വിനിഷ് ആണ് …!!

പ്രളയത്തില്‍ കേരളം മുഴുവന്‍ വെള്ളത്തിലായപ്പോള്‍, മുക്കുവ തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിഞ്ഞ് ആദരിച്ചിരുന്നു. അതിലും അപകടകരമായാണു കെ എസ് ഇ ബി ജീവനക്കാര്‍ ആ ദിവസങ്ങളില്‍ ജോലി ചെയ്തതെന്ന് ആല്‍ബം നമുക്ക് കാണിച്ച് തരുന്നു. സകലതും നശിപ്പിച്ച് പ്രളയം കേരളത്തില്‍ പടര്‍ന്നപ്പോള്‍ വൈദ്യുതി ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു പാട് അപകടങ്ങളെ തരണം ചെയ്തു. ആ വിവരണം ജോജിതയുടെ പാട്ടിലും ആല്‍ബത്തിലുമുണ്ട്…!!

“ബാല്യകാല സഖിക്ക്: എന്ന ആൽബത്തിന് ശേഷമുളള ജോജിതയുടെ രണ്ടാമത്തെ ആൽബം ആണിത് .!!

എല്ലാ പ്രിയസ്നേഹിതരുടെയും ആശിര്‍വാദങ്ങളും,
ആശംസകളും ഈ യുവകലാകാരിക്ക് മേല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..!!

വീഡിയോ കാണാം

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.