E A Jabbar
സംഘി – മൗദൂദി ഭായി ഭായി… !
23 വർഷം മുമ്പ് (1997-98 കാലത്ത്) രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അർദ്ധശതകം ആഘോഷിക്കുന്ന വേളയിൽ ഞങ്ങൾ യുക്തിവാദിസംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മതേതരത്വപ്രചാരണവുമായി ഒരു ക്യാമ്പൈൻ നടത്തിയിരുന്നു. “മതവും രാഷ്ട്രീയവും വേർപെടുത്തുക” എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. സംസ്ഥാനതല ജാഥയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഒരു പത്രസമ്മേളനം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട് കലാനാഥൻ മാഷും ഞാനും സംസാരിച്ചു.
മിക്ക പത്രങ്ങളും ചെറിയ തോതിലാണെങ്കിലും ഞങ്ങളുടെ വാർത്ത നൽകി. എന്നാൽ മൗദൂദി പത്രം വാർത്തയൊന്നും കൊടുത്തില്ല. പക്ഷെ തൊട്ടടുത്ത ദിവസം ഞങ്ങൾക്കുള്ള മറുപടി ഒരു മുഖപ്രസംഗമായി നെടു നീളത്തിൽ പ്രസിദ്ധീകരിച്ചു. ആ മുഖപ്രസംഗം ഉപസംഹരിച്ചുകൊണ്ട് ആ പത്രം അന്നു ഇന്ത്യൻ ജനതക്കു നൽകിയ ഉപദേശമൊന്നു വായിച്ചു നോക്കൂ.
മതവും രാഷ്ട്രീയവും വേർപെടുത്തിയതും മതേതരത്വം നടപ്പിലാക്കിയതുമാണു നമ്മുടെ രാജ്യത്തിനു പറ്റിയ ഏറ്റവും വലിയ അബദ്ധം എന്നും പരാജയപ്പെട്ട ആ മതേതര രാഷ്ട്രീയ പരീക്ഷണം അവസാനിപ്പിച്ച് ഇനിയെങ്കിലും മതവും രാഷ്ട്രീയവും ഒന്നു കണ്ണി ചേർത്തു പരീക്ഷിക്കുകയാണു വേണ്ടത് എന്നുമായിരുന്നു ഉപദേശം.രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണെങ്കിലും ഇന്ത്യൻ ജനത മാധ്യത്തിൻ്റെ ഉപദേശം സ്വീകരിച്ചിരിക്കുന്നു. നമ്മുടെ മതേതര പരീക്ഷണങ്ങൾ ഏതാണ്ടു അവസാനിച്ചു തുടങ്ങുകയും മതരാഷ്ട്രീയത്തിനു തുടക്കമാവുകയും ചെയ്തിരിക്കുന്നു.ഇന്ന് ഏറ്റവും സന്തോഷിക്കുന്നതും അർമ്മാദിക്കുന്നതും ആരാണെന്നു സൂക്ഷമമായി നിരീക്ഷിച്ചാൽ നമുക്ക് തിരിച്ചറിയാനാവും. അതു മൗദൂദികളല്ലാതെ മറ്റാരുമല്ല.പൗരത്വഭേദഗതി ഏറ്റവും നന്നായി മുതലെടുക്കാൻ നോക്കുന്നതും മൗദൂദികളാണു. മതേതരത്വം പരാജയമാണെന്നും ഹിന്ദുക്കൾക്ക് ഹിന്ദു രാഷ്ട്രവും മുസ്ലിങ്ങൾക്കു ഇസ്ലാം രാഷ്ടവും എന്ന നിലപാടാണു ശരിയെന്നും മതേതരക്കാർ ഒരുമിച്ചുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ഇനി തുടരാനനുവദിച്ചു കൂടാ എന്നുമുള്ള ശാഠ്യം ഇവർ നന്നായി വിറ്റഴിക്കുന്നു. മൗദൂദികൾ പടച്ചുണ്ടാക്കിയ ഇസ്ലാമിക സംഘപരിവാരങ്ങൾ (സുഡാപ്പി, പോപുലർ ഫ്രൻ്റ്, വെൽഫെയർ, സോളിഡാരിറ്റി, ….ഇത്യാദികൾ) ഇക്കാര്യത്തിൽ ഒരുമിച്ചിരിക്കുന്നു എന്നതും വളരെ വ്യക്തം. !സംഘികളും മൗദൂദികളും തമ്മിലുള്ള അന്തർധാര പ്രത്യക്ഷത്തിൽ തന്നെ പുറത്തു വരുന്നതും കാണുന്നു.ഈ വിഷയത്തിൽ കൂടുതൽ വസ്തുതകൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു അവതരണം മാർച്ച് 15 നു തൃശൂരിൽ നടത്താനുദ്ദേശിക്കുന്നു.
“ഹിന്ദു മൗദൂദിയും മുസ്ലിം ഗോൾവാൾക്കറും”
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.