ഇ-സിഗരറ്റുകള്‍ ഒറിജിനലിനേക്കാള്‍ 10 ഇരട്ടി അപകടം – അഴിഞ്ഞുവീഴുന്നത് ദോഷമില്ലെന്ന വ്യാപക ധാരണ

563

e-cigarette_2781811b

ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇ സിഗരറ്റ്) സാധാരണ സിഗരറ്റുകളെക്കാള്‍ പത്ത് മടങ്ങ് അര്‍ബുദത്തിന് കാരണമാകുമെന്ന് ഗവേഷണഫലം. ജപ്പാനിലെ ദേശീയ പൊതുജനാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. പുകയില്ലാത്തതിനാല്‍ സാധാരണ സിഗരറ്റിനേക്കാള്‍ അപകടം കുറഞ്ഞതാണെന്ന അവകാശവാദവുമായാണ് ഈ സിഗരറ്റുകള്‍ വില്‍ക്കപ്പെട്ടിരുന്നത്. പുകവലി നിര്‍ത്താനുള്ള ചികിത്സയിലും ഇ സിഗരറ്റ് ഉപയോഗപ്പെടുത്തിയിരുന്നു.

ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ഥങ്ങളായ ഫോര്‍മാല്‍ ഡി ഹൈഡ്, അസറ്റാല്‍ ഡി ഹൈഡ് എന്നിവ ഇ സിഗരിറ്റിന്റെ ആവിയില്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് ഇപ്പോഴത്തെ പഠനം വെളിപ്പെടുത്തുന്നത്. സിഗരറ്റ് പോലെ തോന്നിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണത്തിലൂടെ നിക്കോട്ടിന്‍ അടങ്ങിയ ദ്രാവകം ചൂടാക്കി ആവിയായി ഉപയോഗിക്കുന്നതിനെയാണ് ഇ സിഗരറ്റ് എന്ന് വിളിക്കുന്നത്.

സാധാരണ സിഗരറ്റ് വലിക്കുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ പത്ത് മടങ്ങിലധികമാണ് ഇ.സിഗരറ്റില്‍ അര്‍ബുദമുണ്ടാക്കുന്ന അപകടകരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഇ.സിഗരറ്റിലുള്ള ദ്രാവകത്തെ ആവിയാക്കുന്ന വയര്‍ കഠിനമായി ചൂടാകുന്നതുകൊണ്ടാണിത്. ഇസിഗരറ്റുകളുടെ വില്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന എല്ലാ സര്‍ക്കാരുകളോടും ആഹ്വാനം ചെയ്തു.

Advertisements