വള്ളിക്കാവിലെ ആലിംഗന മാതാവിന്റെ പഞ്ചനക്ഷത്ര ആശ്രമങ്ങൾക്കു മരടിലെ നിയമങ്ങൾ ബാധകമല്ലേ ?

9756

എഴുതിയത് : E. Shanavas Khan

മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടിവരുമ്പോൾ കേരളത്തിലെ പലനിർമാണങ്ങളിലേക്കും അന്വഷണം വേണ്ടിവരുമെന്ന് പരമോന്നത നീതിപീഠത്തിന്റെ വിലയിരുത്തൽ ശ്റദ്ധയിൽ പെട്ടു.
ഭൂമിശാസ്‌ത്രപരമായി ഏറെ പ്രത്യേകതകളുള്ള കേന്ദ്രസർക്കാരിന്റെ ലിസ്റ്റിൽ അതീവ പരിസ്ഥിതി ലോലപ്രദേശമാണ് ആലപ്പാട്. കായല്ന്റെയും കടലിന്റെയും മദ്യതായി ഒരു വരമ്പുപോലെ ഉള്ള പ്രദേശം.
ഇവിടെ മാതാ അമൃതാനന്ദ മയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട അനേകം കെട്ടിടസമുച്ചയങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അമൃതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ അന്ദേവാസികൾ കോടിക്കണക്കിനു രുപ കൊടുത്ത് സ്വന്തമാക്കിയിരിക്കുന്ന ഫളാറ്റ്‌ സമുച്ഛയങ്ങൾ പ്രാർത്ഥനമന്ദിരം എന്നിവ.

ഒരു മാധ്യമവും ഈ അനധികൃത നിർമാണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല, ഒരു കോടതിയിലും ആരും ഈ വിഷയത്തെ കുറിച്ച് ഹർജികൾ സമർപ്പിക്കുന്നില്ല, ഒരു കോടതിയും സ്വാമേധയാ കേസ് എടുക്കുന്നില്ല. ഒരു സംഘടനകളും പരാതിപെടുന്നില്ല. പരിസ്ഥിതി വാദികളെ ആരെയും ഇവിടെ കാണാനില്ല, കായൽ കൈയേറി വരെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ഉയർന്നുവരുന്നു.
ഈ പോസ്റ്റിലും ചർച്ചകൾ ഉണ്ടാകില്ല എന്നറിയാം.. എങ്കിലും അമ്മയായാലും അമ്മുമ്മ ആയാലും നിയമത്തിന്റെ മൂപ്പിൽ സമന്മാർ ആണെന്ന് ഓർമിപ്പിച്ചു എന്നുമാത്രം.!

Image may contain: sky, outdoor and water

Advertisements