മറ്റുള്ളവരുടെ ചെവിയിലെ അഴുക്ക് തോണ്ടിയെടുത്ത് ജീവിക്കുന്നവരുണ്ട് ഇന്ത്യയിൽ

83

ചെവിത്തോണ്ടികളുടെ ഇന്ത്യ 

തോളിലൊരു ചെറിയ ലതർ ബാഗ്:അതിനുള്ളിലെ സ്റ്റീലിന്റെ ചെവിത്തോണ്ടി: പഞ്ഞി …… വെള്ളവും വെളിച്ചെണ്ണയും ചേർത്ത ക്ലീനർ :റെയിൽവേ ട്രാക്കിനടുത്തുള്ള ചേരിയിലെ ഒറ്റമുറി വീട്ടിൽ നിന്നും തിരക്ക് പിടിച്ച ലോക്കൽ ട്രെയിനിലേക്ക് കേറും മുമ്പ് ഇതൊക്കെ കൈയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തും: ഒരിക്കലും മറക്കാൻ പാടില്ലാത്തതായി മറ്റൊന്നുകൂടിയുണ്ട് ചുമന്ന തൊപ്പി: അതാണ് അന്നം നേടിത്തരുന്ന അടയാളം: ആൾക്കൂട്ടത്തിനിടയിൽ ചെവി ത്തോണ്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളം’

Photo of the Day: Ear Cleaning in Mumbai, India | Asia Societyകേൾക്കുമ്പോൾ ഒരു അറപ്പ് നമുക്ക് തോന്നാം ഒരു……. അയ്യേ വികാരം: പക്ഷേ സംഭവം സത്യമാണ്: മറ്റുള്ളവരുടെ ചെവിയിലെ അഴുക്ക് തോണ്ടിയെടുത്ത് ജീവിക്കുന്ന അനവധി ആൾക്കാരുണ്ട് മുംബൈ എന്ന മഹാനഗരത്തിൽ ‘ഞാൻ മുംബൈയിലുള്ള കാലത്ത് ഇത്തരം നിരവധി സാധുക്കളെ വി.ടി സ്റ്റേഷനിലും ‘നരിമാൻ പോയിന്റിലും മറ്റും കണ്ടിട്ടുണ്ട് തെല്ല് അത്ഭുതവും കുറിയിട്ടുണ്ട്.ഇവിടെ മാത്രം ജീവിച്ച മലയാളികൾക്ക് ഒരു പക് ക്ഷേ ഇങ്ങനെയുള്ള ഒരു വിഭാഗത്തേക്കുറിച്ച് കേട്ട് കേഴ്വി പോലും കാണില്ല: നാനാത്വത്തിൽ ഏകത്വം എന്ന സാംസ്കാരികവാക്യം ഓർമ്മവരുന്നു:

Mehboob Shaikh Ear Cleaner Bandra Talao | Shaikh Mehboob was… | Flickrഎട്ടും ഒൻപതും മണിക്കൂർ അലഞ്ഞു ജോലി ചെയ്താൽ നേരം ഇരുട്ടുമ്പോൾ ഏറിയാൽ 300 രൂപാ പോക്കറ്റിൽ വീണെന്നിരിക്കും: ചുമന്ന തൊപ്പിയും പ്രതീക്ഷയുടെ ഭാരവും പേറി നടക്കുന്ന ഇവരിൽ ബഹുപൂരി ഭക്ഷവും 80കൾക്ക് മുമ്പേ തൊഴിൽ ചെയ്തു തുടങ്ങിയതാണ്: അന്നൊക്കെ ധാരാളം ചെവികൾ കിട്ടുമായിരുന്നു പക് ക്ഷേ കാലം മാറി ചെവികളുടെ എണ്ണം കുറഞ്ഞു ‘ പുതുതലമുറ ഇവരെ യിപ്പോൾ അന്യഗ്രഹ ജീവികളായി കാണുന്നു ‘വെള്ളകോളർ ജോലിയും’ ബ്രാൻഡ് കോൺഷ്യസ് പത്രാസും കാണിച്ചു നടക്കുന്ന ന്യൂ ഇനറേഷന് ഒരു പക്ഷേ ഇതൊരു തൊഴിലായി കാണാൻ സാധിക്കില്ല

പക്ഷേ് അവർക്ക് ഇത് അന്നമാണ് ‘ പലരും വൃദ്ധരായി മറ്റു തൊഴിലും വശമില്ല അതുകൊണ്ട് അവശേഷിക്കുന്നവർ ഇന്നും നാമമാത്രമായി ചിലർ തൊഴിൽ തുടരുന്നു: മാറി മാറി വരുന്ന സർക്കാരുകൾ ആകട്ടെ ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല: പക് ക്ഷേ അവർ എതിരേ വരുന്നവരേ പ്രതീക്ഷയോടെ ഒന്നു നോക്കും …. ഒരു ചെവി കിട്ടിയാലോ.

(കടപ്പാട് ജോജി ഉള്ളന്നൂർ)