ഭൂമിക്ക് രണ്ടു ചന്ദ്രൻമാർ ഉണ്ടോ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉നമ്മള്‍ പണ്ടു മുതലേ പഠിച്ചതും കണ്ണൂകള്‍ കൊണ്ട് കണ്ടറിഞ്ഞതുമായ ഒരു കാര്യമാണ്, ഭൂമിക്കൊരു ഉപഗ്രഹമേയുള്ളൂ എന്നും അതു ചന്ദ്രന്‍ ആണെന്നും. പക്ഷേ ശാസ്ത്രജ്ഞര്‍ പറയുന്നത്, ഭൂമിയെ മറ്റൊരു വസ്തു കൂടി വലം വെക്കുന്നുണ്ടെന്നാണ്. 2020 CD3 എന്നു പേരിട്ടിരിക്കുന്ന ആ വസ്തു ഭൂമിയെ വലം വെക്കാന്‍ തുടങ്ങിയിട്ടു മൂന്നു വര്‍ഷമായത്രേ.
ഫെബ്രുവരി 19 നു, അരിസോണയിലെ കാറ്റലീന സ്കൈ സര്‍വേയിലെ ജ്യോതിശാസ്ത്രജ്ഞ്രരാണു ആദ്യമായി ഒരു വസ്തു വേഗത്തില്‍ ആകാശത്തിലൂടെ കടന്നു പോകുന്നത് ശ്രദ്ധിച്ചത്. ആ വസ്തുവിനെ ലോകത്തിലങ്ങിങ്ങുള്ള ആറു വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കാണുകയുണ്ടായി. അങ്ങനെയാണു അത് ഒരു ചെറു ചന്ദ്രനാണെന്നു സ്ഥിതീകരിച്ചത്.
ഈ പുതിയ താത്കാലിക ചന്ദ്രനു ഒരു ഇടത്തരം കാറിന്‍റെ വലിപ്പമുണ്ടെന്നാണു കരുതപ്പെടുന്നത്, അതായത് 1.9 മീറ്ററിനും, 3.5 മീറ്ററിനും ഇടയില്‍ വലിപ്പം. പക്ഷേ ഈ പുതിയ ചന്ദ്രന്‍റെ ഭ്രമണപഥം സ്ഥിരതയില്ലാത്തതാണ്. അത് ഭൂമിയുടെയും, ചന്ദ്രന്‍റെയും പിടിയില്‍ നിന്നു പുറത്തു പൊയ്ക്കോണ്ടിരിക്കുക്കയാണ്. പതുക്കെ അതു വേര്‍പെട്ട് പ്രപഞ്ചത്തിന്‍റെ എതേലും കോണിലേക്കു പോയ് മറയും. ഇതാദ്യമല്ല ഭൂമിയ്ക്ക് ഒരു രണ്ടാം ചന്ദ്രന്‍ വരുന്നത്, 2006 ല്‍ RH120 സെപ്റ്റംബര്‍ 2006 മുതല്‍ ജൂണ്‍ 2007 വരെ ഭൂമിയെ വലം വെച്ച് പറന്നകന്നതാണ്. അതു പോലെ ഈ ഉപഗ്രഹവും ഭൂമിയെ വിട്ടകലാനാണു സാധ്യത.