ഭൂമിയെ എത്ര ആഴത്തിൽ കുഴിക്കുവാൻ സാധിക്കും ?

1970 മെയ്‌ 24.ഭൂമിക്കിടയിൽ യഥാർഥത്തിൽ എന്താണെന്നു കണ്ടെത്തുകയെന്ന ഗവേഷണത്തിന്റെ ഭാഗമായിട്ട് റഷ്യയിലെ കോല പെനിൻസുലയിൽ ഡ്രില്ലിങ് ആരംഭിച്ചു .ആർട്ടിക് സർക്കിളിൽ റഷ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർവേയിൽനിന്ന് 10 കിലോമീറ്റർ അകലെയായിരുന്നു സ്ഥലം . ശാസ്ത്ര വിശകലനങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി സോവിയറ്റ് യൂണിയൻ ആണ് നിർമിച്ചത്. പതിയെപ്പതിയെ കുഴിയെടുത്ത് 15 കി.മീ. ആഴത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ കുഴിച്ചു കുഴിച്ച് 1989ൽ ഈ കുഴി 12 കി.മീറ്ററെത്തി ലോക റെക്കോർഡിട്ടു.

ഈ കുഴിക്കു വേണ്ടി തയാറാക്കിയ ഡ്രില്ലിങ് ഉപകരണങ്ങളും ലോകത്തിനു മുന്നിൽ ഇന്നും അദ്ഭുതമാണ്.സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് ഇതെല്ലാമെന്നും ഓർക്കണം.’ കോളാ സൂപ്പർ ഡീപ് ബോർ ഹോൾ ‘എന്നാണ് ഈ കുഴൽ കിണറിന്റെ പേര് .ഇതിനു തറ നിരപ്പിൽ വാവട്ടം വളരെ കൂടുതലും, പിന്നീട് പല ശാഖകളായി താഴേക്കു പല കുഴികളും ആണുള്ളത്. അതിൽതന്നെ “SG-3” എന്ന പേരിലുള്ള കുഴി ആണ് ഏറ്റവും ആഴം കൂടിയത്. അതിനു നമ്മുടെ തലയുടെ വട്ടം ( 23 സെന്റിമീറ്റർ ) മാത്രമേ ഉള്ളൂ. ഇതിനു 12 കിലോമീറ്ററിൽ അല്പം കൂടുതൽ ( 12.26 km ) ആഴമാണുള്ളത്.പക്ഷെ അത് നമ്മുടെ ഭൂമിയുടെ പുറംതോടിന്റെ ( Earth’s crust ) വെറും മൂന്നിൽ ഒന്ന് മാത്രം ആഴമേ ഉള്ളൂ. ഈ 12 കിലോമീറ്റർ ആവട്ടെ ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനത്തിന്റെ പകുതിയുടെ പകുതി ആഴം ( 0 .19 % ) മാത്രം .ഇവിടുത്തെ ചൂട് ആവട്ടെ 180° സെൽഷ്യസും !ആഴമോ ….ഏകദേശം 15 ബുർജ് ഖലീഫകൾ ഒന്നിന് മീതെ ഒന്നായി വച്ചാൽ എങ്ങനെയോ അത്രയും .

വജ്ര മുനയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഈ കുഴിയുടെ ആഴം കൂട്ടുവാൻ പല പ്രാവശ്യം ശ്രമിച്ചതാണ്.എന്നാൽ എപ്പോൾ ഡ്രിൽ അവിടെനിന്നു ഉയർത്തുന്നുവോ, അപ്പോഴൊക്കെ ചൂട് കൂടിയ മണ്ണ് വന്നു ആ കുഴി മൂടപ്പെടുന്നു.കല്ലും മണ്ണുമൊക്കെ ഉരുകിത്തുടങ്ങുവാൻ തക്ക ചൂടാണ് ഇത്ര ചെറിയ ആഴത്തിൽ പോലും …. പ്രതീക്ഷിച്ചതിലും കൂടിയ ചൂട് ആയതിനാൽ 1992 ഇൽ ആ ശ്രമം റഷ്യ ഉപേക്ഷിച്ചു.ഈ കുഴിയിൽ നിന്നു ഗവേഷകർക്കു ലഭിച്ചത് അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളായിരുന്നു. 12 കി.മീ. താഴെയും വെള്ളമുണ്ടെന്നതായിരുന്നു അതിലൊന്ന്.അത് ഭൂമിക്കടിയിലെ ധാതുക്കളുടെ പ്രവർത്തനം കൊണ്ടുണ്ടായതാണെന്നും . മുകളിലേക്കു തനിയെ വരാനും സാധിക്കില്ല, കട്ടിയേറിയ പാറകൾ തടയുന്നതാണു കാരണം. ഭൂമിക്കടിയിൽ 6 കി.മീ. ആഴത്തിൽ സൂക്ഷ്മജീവികളായ ‘പ്ലാങ്ക്ടണുകളുടെ’ ഫോസിലുകൾ ലഭിച്ചതാണു മറ്റൊരു കാര്യം.

ഇത്തരത്തിൽ പ്രാചീന കാലത്തെ 24 സൂക്ഷ്മജീവികളുടെ ഫോസിലുകളാണു കണ്ടെത്തിയത്. 270 കോടി വർഷം പഴക്കമുള്ള പാറകളുടെ സാംപിളും ലഭിച്ചു .ഇത് ചെകുത്താന്റെ നരകമാണെന്നും ഇത് തുരന്നപ്പോൾ പല നിലവിളി ശബ്ദങ്ങളും അലർച്ചകളും കേട്ടെന്നും മറ്റുമുള്ള കെട്ടുകഥകൾ ആയിടയ്ക്ക് പരന്നിരുന്നു .സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 1995 -ൽ പദ്ധതി നിർത്തിവെച്ചു. 2008 മുതൽ സ്ഥലവും ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.എന്തായാലും , ഭൂമിയുടെ കേന്ദ്രത്തിലെ ചൂട് 6000 ° സെൽഷ്യസിന് മുകളിൽ എന്നാണ് കണക്കാക്കിയിരിക്കുന്നത്. അങ്ങോട്ടുള്ള ദൂരമാണെങ്കിൽ 6371 കിലോമീറ്ററും. ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരത്തിന്റെ വെറും 1% പോലും കുഴിക്കുവാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല.

താഴേക്ക് പോകുന്തോറും ഭൂമിയുടെ ഉള്ളറയുടെ കട്ടി ഏറിവരും. ഇനി ഭൂമിയുടെ ഔട്ടർ കോർ അഥവാ പുറംപാളിയിൽ എത്തിച്ചേർന്നാൽ പോലും അവിടുത്തെ താപനില 4000 സെൽഷ്യസിനും മുകളിലാണ്. അത്രയും താപനില സഹിക്കാൻ കഴിവുള്ള ഒരു യന്ത്രവും മെറ്റലും മനുഷ്യൻ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല.ആയതിനാൽ ഭൂമിയുടെ ഉള്ളറ തുരന്നുള്ള ഒരു യാത്ര സാധ്യമല്ല എന്ന് തന്നെ പറയാം. എന്നാൽ വിദൂര ഭാവിയിൽ ഇത് അസാധ്യം എന്നും പറയാനൊക്കില്ല .കാരണം , ഭൂമിയുടെ ഒരു വശത്തു നിന്നും ഒരു ‘ സാങ്കല്പിക ഹോൾ ‘ തുരക്കുകയാണെങ്കിൽ അതിലൂടെ ഒരാൾക്ക് മറുവശത്ത് എത്താൻ വെറും 42 മിനിറ്റും 12 സെക്കൻഡും മതി എന്നാണ് കണക്കു കൂട്ടൽ .എന്നാൽ ഭൂമിയുടെ കേന്ദ്ര ഭാഗത്തെ ആക്സിലറേഷൻ വെറും 0 ആണ് .അതായത് ,ഭൂമിയുടെ അടിത്തട്ടിൽ എത്തുമ്പോഴേക്കും നെഗറ്റീവ് വെലോസിറ്റി നിമിത്തം ആൾ തിരിച്ചു മുകളിലേക്ക് പൊങ്ങി പോവുകയോ സീസോ പോലെ താഴേക്കും മുകളിലേക്കും തെറിച്ചു കൊണ്ടിരിക്കുകയോ ചെയ്യും .

നിലവിൽ കോളാ തുരങ്കത്തിന്റെ നീളം വെറും 12 കിലോമീറ്റർ ആണ്. ഇതിലൂടെ മാത്രം മനസ്സിലാക്കാം എത്രത്തോളം ശ്രമകരമാണ് ഭൂമിയുടെ ഉള്ളറ തുറക്കുക എന്നത്.പിന്നീട് Z44 ഷാവിയോ എന്ന ഓയിൽ & ഗ്യാസ് കമ്പനി 12736 മീറ്റർ താഴ്ച്ചയിൽ ഒരു ടണൽ കൂടി കുഴിച്ചു .നിലവിൽ ഭൂമിയുടെ ഏറ്റവും ആഴത്തിൽ മനുഷ്യൻ കുഴിച്ച ആഴം ഇതാണ് .എന്നാൽ ഭൂമിയുടെ അകക്കാമ്പ് എന്ന് വിളിക്കുന്ന കേന്ദ്ര ഭാഗം ഇരിക്കുന്നത് 7000 മീറ്റർ താഴ്ച്ചയിലാണ് .പ്രധാനമായും നിക്കൽ , ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ ഭാഗത്തെ ഭൗമസാന്ദ്രത 9.9 മുതൽ 12.2g/cm3 ആണ്. ഏറ്റവും താഴ്ന്ന വിസ്കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് ഖരരൂപത്തിലുള്ള അകക്കാമ്പ് കാണപ്പെടുന്നത്. ഇതിന്റെ ഒരു ഭാഗം ഇരുമ്പ് പരലുകളാണെന്നു കരുതപ്പെടുന്നു. അകക്കാമ്പിന്റെ ചൂട് സൗരോപരിതലത്തിലെചൂടിനോടടുത്ത് 6000 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും കരുതപ്പെടുന്നു. ഇവിടത്തെ ഉയർന്ന മർദ്ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു.

Leave a Reply
You May Also Like

ആരാണ് ബകര്‍വാല്‍ സമുദായം ?

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965 ഇലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക്‌ ചക്ര നല്‍കിയാണ്‌ രാജ്യം ആദരിച്ചത്

റാങ്കൽ ദ്വീപ്: ധ്രുവക്കരടികളുടെയും വൂളി മാമോത്തിൻ്റെയും ദ്വീപ്

ഈ പരുക്കൻ അഗ്നിപർവ്വത ദ്വീപ്, ആറായിരം വർഷങ്ങൾക്ക് മുൻപ്, കമ്പിളി മാമോത്തിന്റെ അവസാന പിൻഗാമിയും അതിജീവിച്ച ഭൂമിയിലെ അവസാന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു

എന്താണ് കുറ്റാന്വേഷണ ശാസ്ത്രം ?

കുറ്റാന്വേഷണത്തിലും നീതിനിർവ്വഹണത്തിലും ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫോറൻസിക് സയൻസ് എന്ന പഠന മേഖല.

ഹെഗ്ര – അറേബ്യൻ ചരിത്ര വിസ്മയം

ഹെഗ്ര – അറേബ്യൻ ചരിത്ര വിസ്മയം എഴുതിയത് : Prajeesh Koroth കടപ്പാട് : ചരിത്രാന്വേഷികൾ…