ചൈനയിലാണ് സംഭവം. ലി എന്ന യുവതിയുടെ വയറ്റില്‍ നിന്നും 8 അടി നീളമുള്ള വിരയെ ഡോക്റ്റര്‍മാര്‍ കണ്ടെത്തി. ടേപ്പ് വോം എന്നറിയപ്പെടുന്ന നാട വിരയെയാണ് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെടുത്തത് .
പൂര്‍ണ്ണമാകുംവിധം വേവിക്കാതെ കഴിച്ച മാംസാഹാരങ്ങളാണ് ഇതിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഗതിയില്‍ പന്നി , മാട് ഇറച്ചികളിലാണ് ഇത്തരം വിരകളുടെ മുട്ടകള്‍ കാണുന്നത്. പൂര്‍ണ്ണമായും പാചകം ചെയ്യാതെ കഴിക്കുന്നത് മൂലം ഈ വിരകളുടെ മുട്ടകള്‍ വയറ്റിനുള്ളില്‍ വളരുകയാണ് പതിവ് .
ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .
രക്ത,മല പരിശോധനയിലൂടെ ഒക്കെ ഈ അണുബാധ കണ്ടുപിടിക്കനാകും . സാധാരണയായി രോഗപ്രധിരോധചികിത്സാ രീതികളാണ് ഡോക്ടര്‍മാര്‍ ഇതിന് സ്വീ കരിക്കാറുള്ളത്.
ഡോക്ടര്‍ മൈക്കില്‍ മോസ്ലി എന്ന ബ്രിട്ടീഷ് ജേര്‍ണലിസ്റ് തനിക്ക് ബാധിച്ച അണുബാധ ക്യപ്സുള്‍ കാമറ വഴി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കാണാം.