കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന ജീവികൾക്കാണ് സസ്തനികൾ എന്നു പറയുന്നത്. എന്നാൽ മുട്ടയിടുന്ന സസ്തനി എന്നറിയപ്പെടുന്ന ജീവികൾ ഏതെല്ലാം?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിൽ മുട്ടയിടുന്ന രണ്ടേ രണ്ട് സസ്തനികളെ ഉള്ളു.

എക്കിഡ്ന (Echidna): ഓസ്ട്രേലിയയിലും, ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന ചെറുജീവിയാണ് എക്കിഡ്ന. ശരീരം നിറയെ മുള്ളുകളുള്ള, ഉറുമ്പിനെയും ചിതലിനെയും പ്രധാന ഭക്ഷണമാക്കിയ ഇവയ്ക്ക് ‘ സ്പൈനി ആന്റ് ഈറ്റർ ’ (Spiny Anteater) എന്നും പേരുണ്ട്.ഉറുമ്പുകൂട്ടിൽ മണം പിടിച്ചു ചെന്ന് നാക്കുനീട്ടി ഇര പിടിക്കുന്ന ഈ ജീവി ശത്രുക്കളെ കണ്ടാലുടൻ ഭൂമി തുരന്ന് ഒരൊറ്റ മുങ്ങലാണ്. അതല്ലെങ്കിൽ ശരീരം പന്തുപോലെയാക്കി വയ്ക്കും.

ശരീരത്തിനടിഭാഗത്തുള്ള പ്രത്യേക സഞ്ചിയിലാണ് പെൺ എക്കിഡ്നകൾ മുട്ടകൾ സൂക്ഷിക്കുക. ഏതാണ്ട് പത്തുദിവസത്തിനകം മുട്ടവിരിയും. പിന്നീട് ഒന്നര മാസത്തോളം കുഞ്ഞ് ആ സഞ്ചിയിൽ തന്നെ അമ്മയുടെ പാൽ കുടിച്ച് സുഖമായി കഴിയും.2000-ലെ സിഡ്നി ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം ‘ മില്ലി ’ എന്നു പേരുള്ള ഒരു എക്കിഡ്നയായിരുന്നു.

പ്ലാറ്റിപ്പസ് (Platypus): പ്ലാറ്റിപസ് ഒരു അർദ്ധ- ജലസസ്തനി ആണ്. താസ്മാനിയ ഉൾപ്പെടെ പൂർവ‌ ഓസ്ട്രേലിയയിൽ കണ്ടുവരുന്നു. വിഷമുള്ള ഏക സസ്തനം ആണ് പ്ലാറ്റിപസ്.ആൺ പ്ലാറ്റിപസിന്റെ കാൽ മുട്ടിൽ കാണുന്ന മുള്ളുപോലുള്ള അവയവം തുടയിലെ വിഷസഞ്ചിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിപ്പസുകളെ പൂർണ്ണമായും ഒരു ജലജീവിയെന്ന് വിളിക്കാൻ കഴിയില്ല. കാരണം ഇവ കടലിലും, കരയിലും ജീവിക്കുന്നവയാണ്. ആസ്​ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന പ്ലാറ്റിപ്പസ്​ തീർത്തും ഒരു സസ്​തനി വിഭാഗത്തിൽപെട്ട ജീവിയാണ്. താറാവിന്റെ ചുണ്ടുകൾപോലെയാണ് ഇവയുടെ മുഖഭാഗം. പരന്ന് വിശാലമായ വാൽ ജലസഞ്ചാരത്തിന് ഉപയുക്​തമാകും വിധമാണ്.

തവിട്ടു നിറമാണിവക്ക്. നല്ല നീന്തൽ വിദഗ്ധർ കൂടിയാണിവർ. കരയെക്കാൾ ജലത്തിൽ നീരാടാനാണ് ഇവക്ക്​ ഇഷ്​ടം. വലിപ്പം തോന്നുമെങ്കിലും ഒരു പ്ലാറ്റിപ്പസിന്റെ ഭാരം രണ്ടര കിലോയിലധികം വരില്ല. പരിസ്​ഥിതി മലിനീകരണമാണ് പ്ലാറ്റിപ്പസുകളുടെ ജീവനാശത്തിന് മുഖ്യഹേതുവെന്ന് കണ്ടെത്തിയിട്ടുണ്ട്. Ornithorhynchus anatinus എന്നതാണ്​ ശാസ്​ത്രീയനാമം.

You May Also Like

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ?

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ? അറിവ് തേടുന്ന പാവം പ്രവാസി ഭൗതികശാസ്ത്രത്തിന്റെ ചരിത്രം…

ഇന്ത്യൻ റോഡുകളിൽ ഉള്ള മൈൽ കുറ്റിയുടെ നിറം എന്തിനെ സൂചിപ്പിക്കുന്നു ?

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് .അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം

പല വിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ക്രിക്കറ്റ് ഫീൽഡിൽ അന്ധ വിശ്വാസം കാരണം ഇഷ്ട ഭക്ഷണം ഉപേക്ഷിച്ച ഒരാളുണ്ട്

വിരുന്നിൽ മത്സ്യ വിഭവങ്ങൾ ധാരാളം കഴിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റനും മധ്യ നിരയിലെ വിശ്വസ്ഥ ബാറ്റ്സ്മാനുമായ ദിലീപ് വെംഗ്സർക്കർക്ക് വയറിന് അസുഖം പിടിച്ചു തൊട്ടടുത്ത ദിവസത്തെ ഇംഗ്ലണ്ട്- ഇന്ത്യ സെമി ഫൈനൽ നഷ്ടമാവുന്നു. ഇന്ത്യ മത്സരം തോൽക്കുന്നു

ഉക്രെയ്‌നില്‍ ബേബി ഫാക്ടറി വന്‍ വ്യവസായമായി വളര്‍ന്നിരിക്കുകയാണ്, എന്താണ് ബേബി ഫാക്ടറികള്‍ ?

എന്താണ് ബേബി ഫാക്ടറികള്‍ ? അറിവ് തേടുന്ന പാവം പ്രവാസി കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ വാടക…