മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്

179
Echmu Kutty
മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്. ഏറ്റവും പ്രതിലോമകരമായ ജാതി മത വർഗാധിപത്യവും, യുദ്ധത്തിലൂന്നിയ ആപൽക്കരമായ ദേശീയതയും കാണിച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധ വുമായ നിലപാടുകൾ ഉള്ളവർ. ശാന്തമായ പുഞ്ചിരിയും സോ കോൾഡ് വരേണ്യ സാത്വികതയും തേച്ചുമിനുക്കിയ കത്തിയുടെ ഉറ മാത്രം.
രജത് കുമാർ മണ്ടത്തരം എഴുന്നള്ളിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തയാൾ…
ഇവർക്ക് ഫാൻബേസ് ഉണ്ടാകുന്നതിന് ജീർണിച്ച പൊതുബോധമാണ് കാരണം. ദരിദ്ര ദളിത സ്ത്രീ ന്യൂനപക്ഷ മനുഷ്യ വിരുദ്ധമായ പൊതുമനസ്സാണ് ഇവരെ വിഗ്രഹമാക്കുന്നത്…
ടെറിട്ടോറിയൽ ആർമി കേണലായി വന്ന മോഹൻലാൽ തിരുവനന്തപുരത്ത് ആദ്യം കണ്ടത് രാജപ്രമുഖനായിരുന്ന മാർത്താണ്ഡവർമ്മയേ ആണ്. വെറുമൊരു നായർ പടയാളി ആയി അന്ന് മോഹൻലാൽ സ്വയം പ്രഖ്യാപിച്ചു. ജനാധിപത്യ ഇന്ത്യയോടല്ല തിരിച്ചു കൊണ്ടു വരാൻ ഭൂരിപക്ഷ മതജാതി വാദികൾ ആഗ്രഹവും ആവേശവും കൊള്ളുന്ന രാജഭരണത്തോടാണ് മോഹൻലാൽ അന്ന് കൂറു കാണിച്ചത്…
കേരളത്തിൽ അന്ന് മുഖ്യമന്ത്രിയും നിയമസഭയും ഉണ്ടായിരുന്നു.
പത്തുമിനിറ്റിൽ ഒരു പെണ്ണിന്റെ ഗർഭപാത്രത്തിൽ ബീജം പ്രവേശിപ്പിക്കാൻ കഴിയുമെന്ന് പ്രസംഗിച്ച രജത്കുമാർ ഒക്കെ എല്ലാത്തരം സ്ത്രീ, പെൺകുഞ്ഞുവാവ പീഡനങ്ങൾക്കും പരോക്ഷ ഉത്തരവാദിയാണ്..
പീഡനങ്ങളേയും പീഡകരേയും ജനാധിപത്യത്തെ അവഹേളിക്കുന്നവരേയും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പിൻതുണക്കുന്ന ഓരോരോരുത്തരും മനുഷ്യത്വ വിരുദ്ധതക്ക് ഒത്താശ ചെയ്യുന്നവരും തരം കിട്ടിയാൽ എല്ലാത്തരം പീഡനങ്ങളും രാഷ്ട്രീയ ശരിയില്ലായ്മയും യുദ്ധവെറിയും സമത്വവിരോധവും പ്രവർത്തിക്കുന്നവരുമാണ്.