സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് രണ്ട്‌ കാര്യങ്ങൾ..

1) തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി ജെ പി സംവരണക്കളിക്ക് മുതിരുന്നതെങ്കിലും ഇതവർക്ക് ദോഷമായി വരാനാണ് കൂടുതൽ സാധ്യത.

കാരണമുണ്ട്,

ജനങ്ങളുടെ സാമ്പത്തികാവസ്ഥയും ജീവിത സാഹചര്യങ്ങളും ചർച്ചകളിലേക്ക് വരുന്നത് നല്ലതാണ്.. അമ്പലം, പള്ളി, കബറിസ്ഥാൻ, ശ്‌മശാനം, പാക്കിസ്ഥാൻ എന്നിങ്ങനെ സാമുദായിക വിഭജനമുണ്ടാക്കുന്ന വിഷയത്തിനപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് ചർച്ചകൾ എപ്പോൾ പോയാലും അവിടെ ബി ജെ പി പരാജയപ്പെടും. കാരണം അത്രമാത്രം ദുരന്തപൂർണമായ ഒരവസ്ഥയിലേക്കാണ് ഇന്ത്യയെ മോദി കൊണ്ട് വന്നെത്തിച്ചിട്ടുള്ളത്.

അവർക്ക് രണ്ട് വോട്ട് കിട്ടണമെങ്കിൽ ഇത്തരം വിഷയങ്ങളൊന്നും ജനങ്ങളുടെ ചിന്തകളിലേക്ക് വരരുത്.. രാമജന്മഭൂമിയിലും കബറിസ്ഥാനിലും ജിഹാദി ആക്രമണങ്ങളിലും അവ ചുറ്റിത്തിരിയണം. ചർച്ചകളെ ആ വൃത്തത്തിന് പുറത്തേക്ക് കടത്താൻ ഇത് കാരണമാകുമെങ്കിൽ അത് നല്ലതാണ്.

2) സാമുദായിക സംവരണം നടപ്പിലാക്കിയതിന് പിന്നിൽ ഭരണഘടന ശില്പികൾക്ക് വലിയ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ആ ലക്ഷ്യങ്ങൾ പൂർണമായി സാക്ഷാത്‌കരിച്ചിട്ടുണ്ടോ എന്ന് ഡാറ്റയുടെ പിൻബലത്തോടെ പരിശോധിക്കണം.

അത്തരം പരിശോധനകൾ നടത്തുന്നതിന് മുമ്പ് സംവരണ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് ഭരണഘടനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.