ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ഇ ഡി – എക്സ്ട്രാ ഡീസന്റ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. പൂർണ്ണമായും നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കൽ ആണ്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിംഗ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാടിൽ നടക്കുകയാണ്.

എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

You May Also Like

മഞ്ജുവാര്യർ കാപ്പയിൽ നിന്നും പിന്മാറി

കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയുന്ന സിനിമയാണ് കാപ്പ. മഞ്ജുവാര്യരെയാണ്…

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

1976 ൽ ഐ വി ശശി സംവിധാനം ചെയ്ത അനുഭവം എന്ന ചിത്രത്തിലെ ക്രിസ്മസ് രാത്രിയിലെ…

നിഗൂഢമായ ഒരു അന്വേഷണ കഥ പറയുന്നതോടൊപ്പം തന്നെ, ഇരുണ്ടതും ചാരനിറമാർന്നതുമായ പ്രകൃതി ദൃശ്യങ്ങൾ നിറഞ്ഞ ഫ്രെയിമുകളും

The Thaw (Odwilz) [2022- Polish, (Crime, Drama, Thriller)] Jaseem Jazi കൊലചെയ്യപ്പെട്ട നിലയിൽ,…

കടുത്ത മെസ്സി ആരാധികയായ സേഫിയയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുകയാണ്

ഖത്തർ വേൾഡ് കപ്പ് സജീവമാകുമ്പോൾ ലോകജനതയും ഫുട്ബോൾ ലഹരിയിൽ ആണ്. വ്യക്തിപരമായും ഗ്രൂപ്പുകളായും മനുഷ്യർ തങ്ങളുടെ…