Connect with us

Featured

എന്താണ് ഏടാകൂടം ?

കുഴയ്ക്കുന്ന ചില പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ എടാകൂടത്തിൽപ്പെട്ടുവെന്നും ഈ ഏടാകൂടങ്ങൾ ഒഴിയുന്നില്ലല്ലോ, എന്തിനാണ് എടാകൂടത്തിൽ ചെന്നു ചാടുന്നത് എന്നൊക്കെ നമ്മൾ പറയാറില്ലേ….അതെ ശരിയാണ് ദുർഘടം പിടിച്ച കാര്യങ്ങളെ സൂചിപ്പിക്കുന്ന പദമായിട്ടാണ് “ഏടാകൂടം” എന്ന വാക്ക് നമ്മുടെ മനസ്സിലേക്ക് വരിക.എന്താണ് “ഏടാകൂടം” ?”ഏടാകൂടം” പിടിച്ച ചില അന്വേഷണങ്ങൾ.”ഏടാകൂടം” എന്നത് പുരാതന കാലത്തെ ഒരു കളിക്കോപ്പാണ്. ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം.

 212 total views

Published

on

അനൂപ് ഗംഗാധരൻ അരിയല്ലൂരിന്റെ (Link > Anoop Gangadharan Ariyallur)പോസ്റ്റ്

കുഴയ്ക്കുന്ന ചില പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ എടാകൂടത്തിൽപ്പെട്ടുവെന്നും ഈ ഏടാകൂടങ്ങൾ ഒഴിയുന്നില്ലല്ലോ, എന്തിനാണ് എടാകൂടത്തിൽ ചെന്നു ചാടുന്നത് എന്നൊക്കെ നമ്മൾ പറയാറില്ലേ….
അതെ ശരിയാണ് ദുർഘടം പിടിച്ച കാര്യങ്ങളെ സൂചിപ്പിക്കുന്ന പദമായിട്ടാണ് “ഏടാകൂടം” എന്ന വാക്ക് നമ്മുടെ മനസ്സിലേക്ക് വരിക.

എന്താണ് “ഏടാകൂടം” ?

“ഏടാകൂടം” പിടിച്ച ചില അന്വേഷണങ്ങൾ.

“ഏടാകൂടം” എന്നത് പുരാതന കാലത്തെ ഒരു കളിക്കോപ്പാണ്. ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ആറ് ചതുരക്കട്ടകളോട് കൂടിയ ഇത് അഴിച്ചുമാറ്റിയാൽ കൂട്ടിച്ചേർക്കാൻ വലിയ പ്രയാസമായിരുന്നു. ചിലത് അഴിച്ചു മാറ്റാനും നല്ല ബുദ്ധിമുട്ടുള്ളതായിരുന്നു. നല്ല ബുദ്ധിയും ക്ഷമയും ആലോചനാ ശക്തിയും ആവശ്യമുള്ള ഈ കൗശല വിദ്യയുടെ കൂട്ടിച്ചേർക്കൽ പരാജയപ്പെട്ടാൽ അന്നത് വലിയ അപമാനമായും കരുതിയിരുന്നു.

ഇന്നത്തെ റൂബിക്സ് ക്യൂബ് പോലെ കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വർധിപ്പിക്കുന്ന ഒരു കളിപ്പാട്ടമായും ഇത് ഉപയോഗിച്ചിരുന്നു. ഇന്നത്തെ തലമുറക്ക് മാത്രമല്ല മുമ്പുള്ളവർക്കും എടാകൂടത്തെക്കുറിച്ച് വലിയ ധാരണ ഉണ്ടാവണമെന്നില്ല. കാരണം ഏടാകൂടം അത്ര സർവ്വസാധാരണം ആയിരുന്നില്ല.

ഇന്നത്തെ റുബിക്സ് ക്യൂബിന്റെ മുതുമുത്തച്ഛൻ ആയ ഏടാകൂടം നിർമ്മിക്കാനും അസാമാന്യ കഴിവ് വേണമായിരുന്നു. ഗണിതശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും സമന്വിതമായ ആശയത്തിലൂടെ ആയിരുന്നു ഇതിന്റെ നിർമ്മാണം നടന്നിരുന്നത്. ഇതിന്റെ നിർമ്മാതാവ് പെരുന്തച്ചനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണ്ട് മുതലേ ഇതിനു തുല്യമായ കളിപ്പാട്ടങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു. അവിടെ നിന്നാണ് കേരളത്തിൽ വന്നത് എന്ന കാര്യത്തിലും വിവിധ അഭിപ്രായങ്ങളുണ്ട്. ഇത് ഇംഗ്ലീഷിൽ ചൈനീസ് ക്രോസ്, ചൈനീസ് നോട്ട്, ഡെവിൾ നോട്ട്, സിക്സ് ക്രോസ്സ് നോട്ട് എന്നൊക്കെ അന്നറിയപ്പെടുന്നതിനാൽ ചൈനയിൽ നിന്നാണ് വന്നത് എന്ന് അനുമാനിക്കാം. കേരളത്തിൽ എടാകൂടങ്ങൾ അപൂർവമാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വിവിധതരത്തിലുള്ളവ ലഭ്യമാണ്. ആറു മരക്കട്ടകളും മൂന്ന് മരക്കട്ടകളും ഉള്ള എടാകുടങ്ങൾ അതിൽ പ്രധാനമാണ്. ഇപ്പോൾ പ്ലാസ്റ്റിക് എടാകൂടങ്ങളും വിദേശ വിപണിയിൽ ഉണ്ട്.

Advertisement

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ മാള സ്വദേശിയായ “ഇൽസുങ്” ഇതിപ്പോൾ നിർമ്മിക്കുന്നുണ്ട്. തന്റെ പരമ്പരാഗത തൊഴിലിനോടൊപ്പം അദ്ദേഹം വ്യത്യസ്ത തരത്തിലുള്ള നിരവധി എടാകൂടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല തൃശൂർ ആറങ്ങോട് സ്വദേശി ഉണ്ണി നിർമ്മിച്ച ഏടാകൂടങ്ങൾ കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ കുട്ടികളെ പരിചയപ്പെടുത്തിയത് പുതു തലമുറക്ക് വലിയ കൗതുകമായിരുന്നു.

ഇന്ന് വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഏടാകൂടം സ്വിറ്റ്സർലൻഡിൽ ആണുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ കേരളത്തിലെ കൊല്ലം ജില്ലയിൽ കലാ സംവിധായകൻ മാർത്താണ്ഡം രാജശേഖരൻ നിർമ്മിച്ച ഏടാകൂടമാണ്. ഗിന്നസ്‌ റെക്കോർഡ് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത് നിർമ്മിച്ചത്.

പണ്ട് തർക്കശാസ്ത്രത്തിൽ ഏർപ്പെടുന്ന പണ്ഡിതരുടെ വൈഭവം തെളിയിക്കേണ്ടത് എടാകൂടങ്ങൾ പരിഹരിച്ചുകൊണ്ടുകൂടിയായിരുന്നു എന്നും പറയപ്പെടുന്നു. തടിയിൽ കൊത്തിവെച്ച വിവിധ രൂപത്തിലുള്ള കഷ്ണങ്ങൾ ആദ്യം ഒന്നിച്ചു ചേർക്കുന്നു. അത് അഴിച്ചശേഷം വീണ്ടും കൂട്ടിച്ചേർക്കുന്നതാണ് ഈ ഏടാകൂടം കളി.

ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം, കുഴപ്പം, വയ്യാവേലി, തടസ്സം, മുൾമുനയിൽ നിൽക്കുക, വിഷമഘട്ടത്തിൽ ആവുക…. എന്നൊക്കെയാണ് മലയാളത്തിൽ ഏടാകൂടത്തിന് അർത്ഥമുള്ളത്. ഇത് അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും, ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നും, അഴിയാക്കുരുക്ക് എന്ന സമസ്യയിൽ നിന്നുമൊക്കെയാണ് മലയാളത്തിലേക്ക് “ഏടാകൂടം” എന്ന ഈ ഭാഷ പ്രയോഗം വന്നത്.

ഓരോരോ ഏടാകൂടങ്ങൾ ഉണ്ടാകുന്ന വഴിയേ….

 213 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement