knowledge
എഡിത്ത് വിൽസൻ- അമേരിക്കയുടെ ആദ്യ വനിത ‘പ്രസിഡന്റ്’
തലക്കെട്ട് വായിക്കുമ്പോൾ എല്ലാവർക്കും സംശയം ഉണ്ടാകും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലരായ അമേരിക്കയിൽ ഇതുവരെ 45 പ്രസിഡന്റ് മാർ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു വനിത ആ സ്ഥാനം അലങ്കരിച്ചിട്ടില്ല. എന്നാൽ നേരിട്ട് അല്ലെങ്കിലും
117 total views

എഡിത്ത് വിൽസൻ(അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റ്)
തലക്കെട്ട് വായിക്കുമ്പോൾ എല്ലാവർക്കും സംശയം ഉണ്ടാകും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലരായ അമേരിക്കയിൽ ഇതുവരെ 45 പ്രസിഡന്റ് മാർ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു വനിത ആ സ്ഥാനം അലങ്കരിച്ചിട്ടില്ല. എന്നാൽ നേരിട്ട് അല്ലെങ്കിലും കുറച്ചു കാലം അമേരിക്കയെ ഒരു വനിത ഭരിച്ചിട്ടുണ്ട് മറ്റാരുമല്ല അമേരിക്കയുടെ 28 ആം പ്രസിഡന്റ് ആയിരുന്ന വുഡ്രോ വിൽസന്റെ ഭാര്യയായിരുന്ന എഡിത്ത് വിൽസൻ ആയിരുന്നു ആ ഭാഗ്യവതി. കൃത്യമായി പറഞ്ഞാൽ 1919ഒക്ടോബർ മുതൽ 1921മാർച്ച് 4 വരെ ആയിരുന്നു അത്. ആകാര്യം നമുക്ക് വിശദമായി സംസാരിക്കാം അതിന് മുൻപ് നമുക്ക് അവരുടെ ജീവിത രേഖയിൽ കൂടി ഒന്ന് സഞ്ചരിക്കാം.
°°°°°°°°°°°°°°°°
1872 ഒക്ടോബർ 15-ന് വിർജീനിയയിലെ വൈത് വിൽ എന്ന് അറിയപ്പെടുന്ന ഒരു പട്ടണത്തിൽ ആണ് എഡിത്ത് ജനിച്ചത്. പിതാവ് ജഡ്ജ് വില്യം ഹോൾ കോംബെ ബോളിങ് . മാതാവ് സാറാ സാലീ സ്പിയർ .വിശാലമായ തോട്ടം ഉടമകൾ ആയിരുന്നു ബോളിങ് കുടുംബാംഗങ്ങൾ മാത്രമല്ല വലിയ ഒരു കൂട്ടു കുടുംബവും അവിടെയാണ് എഡിത്ത് തന്റെ ബാല്യം ചിലവിട്ടത്.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം വീട്ടിൽ തന്നെ ആയിരുന്നു അവരുടെ എഴുതുവാനും വായിക്കുവാനും ഉള്ള പരിശീലനം. മുത്തശ്ശി ആൻ വിഗിങ്ഡൻ ബോളിങ് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു എന്ന് പറയാം അവർ ഫ്രഞ്ച് ,ഇംഗ്ലീഷ് എന്നിവ നന്നായി എഡിത്തിനെ പഠിപ്പിച്ചു.
പതിനഞ്ച് വയസ് ആയപ്പോൾ പെണ്കുട്ടികൾക്കുള്ള ഫിനിഷിങ്സ്കൂൾ ആയ മാർത്താ വാഷിംഗ്ടൻ സ്കൂളിൽ പ്രവേശനം കിട്ടി .എങ്കിലും അച്ചടക്കം തീരെ ഇല്ലാത്ത വിദ്യാർത്ഥി എന്ന കുട്ടിയാണ് എന്നാണ് കോളേജ് അധികൃതർ കണ്ടെത്തിയത് .ഏകദേശം 6 മാസം കഴിഞ്ഞു വേറെ സ്കൂളിൽ ചേർന്നു എങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല .പിന്നെ വീട്ടിൽ ഇരുത്തി ഇളയ സഹോദരൻമ്മാരെ പഠിപ്പിക്കാൻ പിതാവ് അവരെ ചുമതലപ്പെടുത്തി.
ആദ്യവിവാഹം
സ്വർണ്ണ വ്യാപാരിയായ നോർമൻ ഗാൾട്ടുമായി വിവാഹം 1896 ൽ നടന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനം ആയിരുന്നു ഗാൾട്ട് ആൻഡ് ബ്രോ.1903 -ൽ ഒരു മകൻ ജനിച്ചു എന്നാൽ ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞു. പിന്നീട് അവർ ഒരിക്കലും അമ്മയായില്ല അതിനുള്ള ഭാഗ്യം ഇല്ലായിരുന്നു.1908ൽ ഗാൾട്ട് മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ബിസിനെസ്സ് നോക്കി നടത്താൻ ഒരു മാനേജരെ ഏൽപ്പിച്ചു ഉണ്ടായിരുന്ന കടമെല്ലാം വീട്ടി ലോകം ചുറ്റികാണാൻ ഇറങ്ങി
വിൽസൻനുമായുള്ള കൂടിക്കാഴ്ച
°°°°°°°°°°°°°°°°°°°°°°°°°°°°°°°
1915മാർച്ചിൽ ആണ് ഇവർ വുഡ്രോ വിൽസനുമായി ജീവിതത്തിൽ ആദ്യമായി കാണുന്നത് അതും അദ്ദേഹത്തിന്റെ സഹോദരിയായ ഹെലൻ വുഡ്രോ ബോൻസ് ആണ് നമ്മുടെ കഥാ നായികയെ വിൽസന് പരിജയപെടുത്തുന്നത്. ആ സമയം അദ്ദേഹത്തിന്റെ ഭാര്യ എലൻ മരിച്ചു 8 മാസം കഴിഞ്ഞിരുന്നു. വിൽസന് ആദ്യ കാഴ്ചയിൽ തന്നെ അടുപ്പം തോന്നി പിന്നീട് അവരോട് വിവാഹ അഭ്യർത്ഥന നടത്തി. അപ്പോഴേക്കും പല കിംവദന്തികൾ പടർന്നു എന്നാൽ ഇത് തന്റെ പദവിയെ ബാധിക്കും എന്ന തരത്തിൽ ആകുന്നതിനു മുൻപ് 1915 ഡിസംബർ 8ന് ക്ഷണിക്കപ്പെട്ട 40 അതിഥികളുടെ സാന്നിധ്യത്തിൽ എഡിത്തിനെ വിവാഹം കഴിച്ചു. അങ്ങനെ പദവിയിൽ ഇരിക്കുമ്പോൾ വിവാഹിതൻ ആകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസ്ഡിഡന്റ് ആയി.
എഡിത്തിന്റെ സാമ്പത്തിക അച്ചടക്കം
°°°°°°°°°°°°°°°°°°°°°°°°°°°°
ഒന്നാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലമായി ലോകം മുഴുവൻ സാമ്പത്തിക ഞെരുക്കം ഉണ്ടായി .
1)ഈ സമയം എഡിത്ത് ആഡംബരജീവിതം പൂർണമായി ഒഴിവാക്കി ലളിത ജീവിതം നയിച്ചു അമേരിക്കൻ ജനതക്ക് ഐക്യദാർദ്യം പ്രകടിപ്പിച്ചു.
2)ഞായറാഴ്ചകളിൽ പൂർണമായി വാഹനങ്ങൾ ഉപേക്ഷിച്ചു ഗ്യാസ് ലെസ് സൺഡേ അതിന് ആഹ്വാനം ചെയ്തു
3)തിങ്കളാഴ്ച മീറ്റ് ലെസ് ദിനം ആക്കി മാംസം ഉപേക്ഷിച്ചു.
4)ധാന്യ ആഹാരം ഒഴിവാക്കി ബുധനാഴ്ചകളെ ഒക്കെ വീറ്റ്ലെസ്സ് ദിനമാക്കി
5)വൈറ്റ് ഹൗസിലെ പുൽത്തകിടികളിൽ പുല്ലു വെട്ടുകാരെ ഒഴിവാക്കി ചെമ്മരി ആടുകളെ മേയാൻ വിട്ടു പിന്നെ അതിന്റെ രോമം അമേരിക്കൻ റെഡ്ക്രോസ്സിന് തന്നെ ലേലം ചെയ്തു.
അമേരിക്കയുടെ പ്രഥമ വനിതയായ ദിനങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°
1918 -1919 സമയം വേഴ്സായ് കരാർ അതിന്റെ ചർച്ച നടക്കുന്ന സമയം എഡിത്ത് ഭർത്താവിന് ഒപ്പം യൂറോപ്പിൽ ആയിരുന്നു. തിരിച്ചു വന്ന വിൽസന്റെ ആരോഗ്യ നിലയിൽ പ്രശ്നം ഉണ്ടായി അങ്ങനെ പക്ഷാഘാതം ഉണ്ടായി സെപ്റ്റംബർ 25 ന് ആയിരുന്നു അത് .അമേരിക്ക ആകട്ടെ ലീഗ് ഓഫ് നേഷൻസിൽ ചേർന്നിട്ടുമില്ല എന്നാൽ അകലം പാലിച്ച് നിൽക്കണം എന്ന വാദം അമേരിക്കയിൽ ശക്തമായിരുന്നുതാനും. പ്രശ്നങ്ങളുടെ തുടക്കം ആകും എന്നും പ്രസിഡന്റ് അനാരോഗ്യത്തിൽ ആണ് എന്നറിഞ്ഞാൽ കൂടുതൽ സങ്കീർണതയിൽ എത്തുമെന്നും അവർ മനസിലാക്കി
ഭരണകാര്യങ്ങളിൽ അവർ കൂടുതൽ ഇടപെടാൻ തുടങ്ങി .എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത ആൾക്ക് മാത്രമേ പ്രസിഡന്റ് പദവി ഉയയോഗിക്കാൻ കഴിയൂ എന്നും പ്രസിഡന്റിന്റെ അഭാവത്തിൽ ഭാര്യക്ക് ആകാര്യങ്ങൾ ഒന്നും ചെയ്യാൻ നിയമം അനുവദിക്കുന്നില്ല എന്ന് ചൂണ്ടികാട്ടി ആണ് എതിരാളികൾ മുന്നോട്ടു വന്നത് .അതിനെ എല്ലാം നിയമത്തിന്റെ പിൻബലത്തിൽ അവർ നേരിട്ടു. പ്രസിഡന്റിന്റെ മരണ ശേഷമുള്ള കാര്യങ്ങൾ മാത്രം ആണ് ഭരണഘടനയിൽ ഉള്ളത് എന്നും ജീവനോടെ ഉള്ള പ്രസിഡന്റിനെ താൻ ഭരണകാര്യത്തിൽ സഹായിക്കുക ആണ് താൻ പ്രഥമ വനിത എന്ന നിലയിൽ ചെയ്യുന്നതെന്നും എഡിത്ത് വ്യക്തമാക്കി. പ്രസിഡന്റ് ജീവനോടെ ഉള്ളപ്പോൾ താൻ ആ സ്ഥാനം ഏറ്റെടുക്കുന്നില്ല എന്ന് അങ്ങനെ വൈസ് പ്രസിഡന്റ് ആയിരുന്ന തോമസ് മാർഷൽ പറഞ്ഞതോടെ എതിർ ശബ്ദങ്ങൾ എല്ലാം ഇല്ലാതെ ആയി.
1919 ഒക്ടോബർ മുതൽ 1921 മാർച്ച് 4 വരെ ആയിരുന്നു അവരുടെ മേൽനോട്ടത്തിൽ ഉണ്ടായിരുന്നത് ഇതു ആദ്യമേ പോസ്റ്റിൽ പറഞ്ഞിരുന്നു. പ്രസിഡന്റിന്റെ അഭാവം പൊതുവേദികളിൽ ഇല്ലാത്ത കാര്യങ്ങൾ പത്രങ്ങൾ വാർത്തയാക്കി. അതൊന്നും കാര്യമാക്കാതെ പ്രസിഡന്റ് പദവിയുടെ വിശ്വാസ്യത കാത്തു കൊണ്ടു അവർ വെല്ലുവിളികൾ നിറഞ്ഞ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കി. തനിക്ക് മുൻപിൽ എത്തുന്ന എല്ലാ ഫയലുകളും അതീവ ശ്രദ്ധയോടെ പഠിക്കുകയും പ്രസിഡന്റിന്റെ മുൻപിൽ എത്തിക്കുകയും ചെയ്തു.പ്രഡിഡന്റും ക്യാബിനറ്റും തമ്മിലുളള ഒരു സുപ്രധാന കണ്ണിയായിരുന്നു എഡിത്ത്. തനിക്ക് കിട്ടിയ അവസരത്തെ അവർ ഒരിക്കൽ പോലും ദുർവിനിയോഗം ചെയ്തില്ല. ഒരിക്കൽ പോലും ഏകപക്ഷീയമായ തീരുമാനം എഡിത്ത് എടുത്തിട്ടില്ല എല്ലാം പ്രഡിഡന്റിനെ അറിയിക്കുക മാത്രം ആണ് ചെയ്തത്. പ്രസിഡന്റിന് വരുന്ന സന്ദേശങ്ങളെ ഡീകോഡ് ചെയ്യുന്നതിലും ഇവർ വിദഗ്ദ്ധയായിരുന്നു. എന്തയാലും ഒരു വർഷവും 5 മാസവും കഴിഞ്ഞു വിൽസൻ അധികാരം വീണ്ട് എടുക്കുന്നത് വരെ അവർ വിശ്വസ്ഥ ആയിരുന്നു.
1921 ന് ശേഷം വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങിയ വിൽസൻ 1924 ൽ മരിച്ചു . എഡിത്ത് തുടർന്നും പൊതു പ്രവർത്ഥനങ്ങളിൽ സജീവമായിരുന്നു.1961 ഡിസംബർ 28ന് ഹൃദയാഘതത്തെ തുടർന്ന് അന്തരിച്ചു. വുഡ്റോ വിൽസൻ ബിഡ്ജ് അതിന്റെ ഉത്ഘാടനത്തിന്റെ മുഖ്യ അതിഥി ആയിരുന്നു പക്ഷെ അതിനു മുൻപ് അന്തരിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഒരേയൊരു ആക്ടിങ് പ്രസിഡൻറ് അവരുടെ ഓർമ നിലനിർത്താൻ ജന്മദേശമായ വൈത് വിലിൽ 2008ൽ എഡിത്തിന്റെ പേരിൽ ഒരു മ്യൂസിയം സ്ഥാപിച്ചു
ആത്മകഥ:-മൈ മെമോയർ (1939)
118 total views, 1 views today