Edward L

ഡങ്കി ട്രെയിലർ കണ്ടപ്പോളാണ് ചില കാര്യങ്ങൾ ഓർമയിൽ വന്നത് , പഞ്ചാബികളെ പറ്റിയുള്ള ചില ഇൻ്ററസ്റിങ് ഫക്ടർസ്. പടത്തിൻ്റെ ട്രെയിലർ മുഴുവൻ വെസ്റ്റേൺ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെസ്റ്റേൺ രാജ്യങ്ങളോട് ഭ്രമം ഉള്ള ആളുകൾ പഞ്ചാബികളാണ്. കാനഡ, യു എസ് എ,ഓസ്ട്രേലിയ , ന്യൂസിലൻഡ് , യു കെ , അങ്ങനെ എല്ലാ ഇടങ്ങളിലും ഇവരുണ്ട്. അവരുടെ കൾചറിൽ തന്നെ വെസ്റ്റേൺ ട്രെൻഡ് അലിഞ്ഞു ചേർന്നിരിക്കുകയാണ്

പോരാത്തതിന് ഈ രാജ്യങ്ങളിലെ എല്ലാം മന്ത്രി സഭയിൽ വരെ പഞ്ചാബികൾ ഉണ്ട്. മലയാളികൾ ഗൾഫിൽ പോകുന്ന പോലെയാണ് പഞ്ചാബികൾ ഈ രാജ്യങ്ങളിൽ പോകുന്നത് . കേരളത്തിൽ ഈ ട്രെൻഡ് വന്നിട്ട് 10, വർഷമേ ആകുന്നുള്ളൂ പക്ഷേ പഞ്ചാബിൽ ഈ ട്രെൻഡ് 90 കാലഘട്ടത്തിലെ വന്നു. അന്ന് മുതൽ പഞ്ചാബികൾ ലീഗൽ ആയും ഇല്ലിഗൽ ആയും എല്ലാം ഇത്തരം രാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു. അവിടുത്തെ വീടുകളുടെ മുകളിൽ ഫ്ലൈറ്റിൻ്റെ മാതൃകയിൽ വാട്ടർ ടാങ്കുകൾ നിർമിച്ചിരിക്കുന്നത് കാണാം. കൂടാതെ ഗുരുദ്വാരകളിൽ ഫ്ലൈറ്റ് കൊണ്ടുള്ള പ്രത്യേകം പൂജകൾ വരെ ഉണ്ട്.

ഇല്ലിഗൽ ആയി അവർ പോകാൻ ഉപയോഗിക്കുന്ന വാക്ക് ആണ് ഡങ്കി ക്രോസിംഗ് (ഡോങ്കി ക്രോസിംഗ്), ലാറ്റിൻ അമേരിക്കയിലെ കൊടും കാടുകൾ വഴി ദിവസങ്ങളോളം പട്ടിണിയിൽ സഞ്ചരിച്ചാണ് മെക്‌സികോ വഴി ഇവർ USA ബോർഡർ കടക്കുന്നത്. അതുപോലെ തന്നെ സെർബിയ എത്തി അവിടുന്ന് മറ്റു പല യൂറോപ്പ് രാജ്യങ്ങളിലേക്ക് ഇല്ലിഗൽ ആയും. ടർക്കി എത്തി അവിടുന്ന് ഗ്രീസ് , ബൾഗേറിയ
കാടുകളിലുടെ നടന്നു മറ്റ് പല രാജ്യങ്ങളിലും ഇവർ എത്തിച്ചേരുന്നു. ടർക്കിയിൽ (ഇസ്തൻബുൾ) ഇല്ലിഗൽ ആയി പോകാൻ കാത്ത് കിടക്കുന്ന ആളുകൾ ഒരുപാടുണ്ട് , ബോർഡറിൽ പോലീസ് കരും മാഫിയ സങ്കങ്ങളും ആയിരിക്കും ഇവരെ സ്വീകരിക്കാൻ നിൽക്കുന്നത്

അതിനിടയിൽ മരണപെടുന്നവരും ഉണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല റിക്രൂട്ട്മെൻ്റ് ഏജൻസികളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് പഞ്ചാബികളാണ് കൂടാതെ എംബസികളിൽ വരെ ഇവർക്ക് ഹോൾഡ് ഉണ്ട്.. യു എസ് എ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മൈഗ്രേഷൻ ചെയ്യുന്ന ആളുകളിൽ മുൻപന്തിയിലാണ് പഞ്ചാബ്, ഹരിയാന , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ.

You May Also Like

‘പ്ലെഷർ’, പോൺ ഇൻഡസ്ട്രിയിൽ നടക്കുന്ന കാര്യങ്ങൾ പച്ചയായി വരച്ചു കാട്ടിയ ഒരു സിനിമ

നിൻജ തൈബർഗ് ആദ്യമായി സംവിധാനം ചെയ്ത് സംവിധാനം ചെയ്ത 2021 ലെ ഒരു ലൈംഗിക ഡ്രാമ…

ആവശ്യത്തിനുള്ളത് കിട്ടാത്തപ്പോൾ അവൾ പിന്നെ എന്താ ചെയ്യുക… ?

സിനിമാപരിചയം Fidelity (vernost) 2019/Russian Review by Vino ദാമ്പത്യജീവിത്തിൽ പരസ്പര ബഹുമാനം, സ്‌നേഹം എന്ന…

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു. ലിറിക്കൽ വീഡിയോ ആയാണ്…

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ന്റെ ട്രെയ്‌ലർ പുറത്ത്

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ന്റെ ട്രെയ്‌ലർ പുറത്ത് അരുൺ വിജയ് നായകനായെത്തുന്ന ‘മിഷൻ…