തന്റെ പിന്നിലുള്ള ഇരട്ട മുഖം കാരണം ആത്മഹത്യ ചെയ്ത എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

0
1993

1

തന്റെ മുഖത്തിന്‌ പിന്നില്‍ മറ്റൊരു മുഖവുമായി ജീവിച്ച എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ നിങ്ങള്‍ കേട്ടിടുണ്ടോ? 19-ആം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന എഡ്വാര്‍ഡ് തന്റെ പിറകിലുള്ള മുഖം കാരണം അസ്വസ്ഥതയോട് കൂടിയാണ് ജീവിച്ചിരുന്നത്. തന്റെ ഇരട്ട മുഖത്തിന്‌ സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും പൊട്ടിച്ചിരിക്കുകയും കരയുകയും ചെയ്യുക എന്ന അത്ഭുത പ്രതിഭാസത്തില്‍ ആയിരുന്നു എഡ്വാര്‍ഡ് ജീവിച്ചിരുന്നത്. സ്വകാര്യത നഷ്ടപ്പെട്ട എഡ്വാര്‍ഡ് അതീവ ദുഖിതനായിരുന്നു.

രാത്രി ഉറങ്ങുമ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടായിരുന്ന ഈ മുഖം കാരണം എഡ്വാര്‍ഡിനു മനസമാധാനം തന്നെ നഷ്ടപ്പെട്ടു. തന്റെ മുഖം നീക്കം ചെയ്തു തരുവാന്‍ ഡോക്ടര്‍മാരോട് കെഞ്ചിയ എഡ്വാര്‍ഡ് അവസാനം തന്റെ 23-ആം വയസ്സില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.