നാദിർഷ തന്റെ സ്ഥിരം സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
262 VIEWS

Shahid Muhammed

പേര് കാരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ജയസൂര്യ ചിത്രം ഈശോ ഓ.ടി.ടി റിലീസിന്. സോണി ലിവിലൂടെ സിനിമ വൈകാതെ പ്രദർശനത്തിനെത്തും. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ഒടിടിയിൽ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌ലാപ്സ്റ്റിക് കോമഡികളിൽ മാത്രം ഒതുങ്ങുന്ന സംവിധായകനാണ് നാദിർഷ എന്നൊരു പ്രചരണം പല ആവർത്തി കേട്ടതാണ്.സ്ഥിരം സ്റ്റേജ് കോമഡി നമ്പറുകൾ പ്രയോഗിക്കുന്നൊരാളായി അയാളെ പ്രതിഷ്ഠിക്കുന്നവരുമുണ്ട്.എന്നാൽ നാദിർഷ തന്റെ സ്ഥിരം സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്നു.സ്ഥിരം നാദിർഷ ചിത്രങ്ങളോട് ഒരു തരത്തിലും സാമ്യപ്പെടുത്താൻ കഴിയാത്ത സിനിമയാണ് ഈശോ.ഒരു പക്കാ ത്രില്ലർ സിനിമയുടെ എല്ലാ എലമെന്റകളും കൂട്ടിച്ചേർത്ത ഒരു ഐറ്റം.വാളയാർ പീഡനം മുതൽ ബംഗ്ലാദേശ് അഭയാർത്ഥി പ്രശ്‌നം വരെ പറഞ്ഞ് പോകുന്ന തിരക്കഥ.ഒരു തരത്തിൽ ഇത് നാദിർഷയുടെ വേറിട്ടൊരു നടത്തമാണ്.ഈശോ എന്ന പേരിന് രക്ഷകൻ എന്ന് കൂടി അർഥമുണ്ടെന്ന് പറഞ്ഞ് വെക്കുമ്പോൾ സിനിമയുടെ പേരിനെ ചൊല്ലി വിവാദം ഉണ്ടാക്കിയവരോട് സഹതാപം മാത്രമാണ് തോന്നുന്നത്. തീർച്ചയായും കാണേണ്ട ചിത്രം തന്നെയാണ് ഈശോ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.