Eeswaran – ഭക്തി സാന്ദ്രമായ മാസ്സ് ചിത്രം

ഗ്രാമത്തിലെ വലിയ പ്രമാണി ആയ പെരിയസാമിയുടെ വീട്ടിലെ ജോലിക്കാരൻ ആണ് ഈശ്വരൻ എന്ന അണ്ണൻ. പെരിയസാമിക്ക് മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടെങ്കിലും എല്ലാവരും വിദേശ രാജ്യങ്ങൾ ആയ ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത ഒക്കെയാണ് താമസം. അതുകൊണ്ട് അണ്ണൻ പെരിയസാമിക്ക് സ്വന്തം മകനെ പോലെയാണ്. പക്ഷേ ട്വിസ്റ്റ് എന്തെന്നാൽ അണ്ണൻ സാമിയുടെ യഥാർത്ഥ മകൻ തന്നെയാണ് പക്ഷേ സാമിക്ക് അതറിയില്ല അണ്ണന് മാത്രം അറിയാം ( മലയാള സീരിയലുകളിൽ നിന്ന് കോപ്പി അടിച്ചതാണ് എന്ന് ആരോപിക്കരുത്).

Eeswaran Movie review: A resurgent Simbu, but little else- Cinema expressസാമിയുടെ ആദ്യ കാമുകി അണ്ണൻ്റെ അമ്മ ആയിരുന്നു പക്ഷേ പുള്ളിയുടെ അച്ഛൻ “എന്നെ ഒന്ന് കെട്ടിപിടിച്ച് കരഞ്ഞാൽ തീരുന്ന പ്രശ്നമേ നിനകുള്ളു” എന്ന് പറഞ്ഞപ്പോ സാമി വേറെ പെണ്ണിനെ കെട്ടി. കെട്ടി കഴിഞ്ഞപ്പോ അണ്ണൻ്റെ അമ്മ വന്ന് തന്നെയും കൂടി കെട്ടിയില്ലെങ്കിൽ ചത്ത് കളയുമെന്ന് പറഞ്ഞ് തോട്ടിൽ ചാടുന്നു. വിശാല മനസ്കനായ സാമി പുറകെ വെള്ളത്തിൽ ചാടി അണ്ണൻ്റെ അമ്മയെ കെട്ടുന്നു. എന്നിട്ട് ആദ്യ ഭാര്യ അറിയാതെ എല്ലാ മാസവും വന്നു കാണുന്നു ( തമിഴിലെ നെടുമുടി വേണു ആണെങ്കിലും എവിടെയാണ് പോകുന്നത് എന്ന് വ്യക്തമാക്കുന്നില്ല).

അങ്ങനെ ഭാര്യമാർ രണ്ടും മരിച്ച അച്ഛനെ സഹായിക്കാൻ ആണ് അണ്ണൻ വേലക്കാരൻ ആയി വന്നിരിക്കുന്നത്. അണ്ണൻ്റെ ഇൻ്റ്റോ ഒരു ക്രിക്കറ്റ് മാച്ച് ആണ്. 6 ബോളിൽ 6 വേണ്ടപ്പോ ക്രീസിൽ വരുന്ന അണ്ണൻ “പഴയ” ധോണിയെ പോലെ 5 ബോൾ കൊട്ടി ആറാമത്തെ ബോളിൽ സിക്സ് അടിക്കും. അച്ഛൻ്റെ മകളുടെ മൂത്ത മകളെ പ്രേമിക്കുന്ന അണ്ണൻ രണ്ടാമത്തെ മകളെ അവസാനം കെട്ടും. ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുക ആണെങ്കിൽ അണ്ണന് ആൾ ഇന്ത്യാ ലെവൽ സ്വാധീനം ഉണ്ട്. അത് എങ്ങനെ വന്നു എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്. പഴനിയിൽ തൊഴാൻ വരുന്ന വലിയ വലിയ ആളുകളെ ഒക്കെ ക്യൂ തെറ്റിച്ച് അകത്ത് കൊണ്ടുപോയി തൊഴാൻ സഹായിക്കുക അവർക്ക് ഇഡലി സാമ്പാർ ഒക്കെ വാങ്ങി കൊടുക്കുക, അങ്ങനെ അണ്ണൻ ഡിജിപി മുതൽ മന്ത്രിയെ വരെ ചാക്കിൽ ആക്കി. ഇങ്ങനെ ഇതിലെ ഓരോ മാസ്സ് സീൻ കാണുമ്പോഴും നമ്മൾ ഈശ്വരാ എന്ന് വിളിച്ച് കൂടുതൽ ഭക്തൻ ആകും.

ഇങ്ങനെയൊക്കെ ഉള്ള അണ്ണൻ്റെ അച്ഛനെ കൊല്ലാൻ വില്ലൻ 4 മൂർക്കൻ പാമ്പിനെ വിടുന്നു. എല്ലാത്തിനെയും പാക്ക് ചെയ്യുന്ന അണ്ണനെ ഒരെണ്ണം കടിക്കുന്നു. കടിയും കൊണ്ട് വന്ന ഏട്ടനെ ബന്ധുക്കൾ എടുത്തിട്ട് ഇടിക്കുന്നു. കടിയും അടിയും കഴിഞ്ഞ് നിൽക്കുമ്പോൾ വില്ലൻമാർ വരുന്നു. വില്ലനെ ഒക്കെ ഇടിച്ച് അണ്ണൻ അച്ഛനെ രക്ഷിക്കുമോ, അണ്ണനെ കടിച്ച പാമ്പിന് വല്ലതും പറ്റുമോ, അച്ഛൻ മകനെ തിരിച്ചറിയുമോ ?

You May Also Like

രണ്ടുനടന്മാരുടെ അസാധ്യപ്രകടനവുമായി ലീല…

  ഒരു നല്ല നടനില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപരവ്യക്തിത്വമുണ്ട്. പലപ്പോഴും ഒന്നില്‍ നിന്ന് മറ്റു പല…

ഇവിടെ – റിവ്യൂ വായിക്കാം

ഇനിയിപ്പം ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.

ഹോം ഡെലിവറി; ‘ഗുഡ് (നോട്ട് ) ഫോർ ഹെൽത്ത്’

ഞാൻ ബിടെക് കഴിഞ്ഞു നിൽക്കുകയാണ്. പി എസ് സി കോച്ചിങ്ങിനൊക്കെ പോകുന്നുണ്ട്. ഞാൻ അഞ്ചെട്ടു വർഷമായിട്ടു ഷോർട്ട് മൂവി മേഖലയിൽ ഉണ്ട്. ഞാൻ ഏഴുവർഷം മുമ്പ്…

ഒറ്റ നോട്ടത്തിൽ തെറ്റില്ലാത്ത ഒരു കഥ ഉണ്ട് പക്ഷെ…. തിരക്കഥ പാളി പോയി

പൃഥ്വിരാജ് എന്ന പേര്, മിസ്റ്ററി ത്രില്ലറുകളോട് പൊതുവേ എനിക്ക് ഉള്ള താല്പര്യം, അതും പോരാഞ്ഞിട്ട് നിഗൂഢതയുടെ അകമ്പടിയോടെ കഥ പറയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ഫീൽ ട്രയിലറിന് തരാൻ സാധിച്ചത്