ഇന്ത്യയിലെ ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനം വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവാണ് എന്ന് ആരോഗ്യ രംഗത്ത് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 30-40 ശതമാനം വരെ ദമ്പതികള്‍ ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു കൊണ്ട് മാത്രം വിവാഹ മോചനം നേടുന്നു. പുരുഷനില്‍ ഉദ്ധാരണ ശേഷിക്കുറവും, സ്ത്രീകളില്‍ ലൈംഗികജീവിതത്തോടുള്ള മാനസികമായ പൊരുത്തക്കേടുമാണ് പ്രധാന പ്രശ്‌നം.

സിസിരയുടെ വീഡിയോ

ആരോഗ്യകരമായ ഒരു ദാമ്പത്യ ജീവിതവും ലൈംഗിക ജീവിതവും നയിക്കാന്‍ സമയം, താല്‍പ്പര്യം, വിട്ടു വീഴ്ചാമനോഭാവം എന്നിവ ദമ്പതിമാരില്‍ ഇരുവര്‍ക്കും വേണം. എന്നാല്‍, ദമ്പതിമാരില്‍ ഒരാള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതോടെ, ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുകയായി. തുടര്‍ന്ന്, ആശയവിനിമയക്കുറവും സമയക്കുറവും ലൈംഗിക വിരക്തിയിലേക്ക് നയിക്കുന്നു.

ഇന്ത്യയിലെ നല്ലൊരു ശതമാനം പുരുഷന്‍മാരും ലൈംഗികതയെ യാന്ത്രികമായ ഒരു കാര്യമായി മാത്രം കാണുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.ഭര്‍ത്താവില്‍ നിന്നുള്ള സ്‌നേഹം , സംരക്ഷണം, എന്നിവ പോലെ തന്നെ സംതൃപ്തമായ ലൈംഗിക ജീവിതവും തങ്ങളുടെ അവകാശമാണെന്ന തിരിച്ചറിവാണ് സ്ത്രീകളെ, ഈ രംഗത്ത് പുരുഷന്‍ പരാജയപ്പെടുന്ന പക്ഷം വിവാഹ മോചനത്തിന് തയ്യാറാക്കുന്നത്.

പ്രസ്തുത സര്‍വേ പ്രകാരം ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ 58 പ്രാവശ്യവും, ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും ദമ്പതിമാര്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കാത്ത പക്ഷം, ഭാര്യക്കോ ഭര്‍ത്താവിനോ ലൈംഗിക ശേഷിക്കുറവുണ്ട് എന്നത് വ്യക്തം.ഉദ്ധാരണ ശേഷിക്കുറവ് 20 ശതമാനത്തോളം വിവാഹിതരായ പുരുഷന്മാരെ ബാധിക്കുന്നുണ്ട്. 40 വയസ്സിനു മുകളിലെ പ്രായമുള്ളവരില്‍ ഇത് ഏകദേശം 50 ശതമാനമാണ്. വിവാഹ ജീവിതത്തിലെ അസ്വാരസ്യം, ടെന്‍ഷന്‍ എന്നിവ പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കുന്നു. പുരുഷന്റെ മാനസികവാസ്ഥയും ഷണ്ടത്വത്തിനു പിന്നിലെ പ്രധാന കാരണമാണ്.

ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു മൂലം വിവാഹമോചന ഹര്‍ജി നല്‍കുന്നതില്‍ 60 ശതമാനത്തില്‍ കൂടുതലും സ്ത്രീകളാണ്. പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാകട്ടെ, സ്ത്രീയിലെ താല്പര്യക്കുറവും വീട്ടുകാര്യങ്ങളെ ചൊല്ലിയുള്ള ആവലാതികളുമാണ്. മറ്റു ചില ദമ്പതികളില്‍ പരസ്പരം ഉള്‍ക്കൊള്ളനാവത്തതും ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു.വിവാഹമോചന കേസുകളില്‍ ഇത്തരം പരാതികള്‍ സ്ഥിരമായതിനെ തുടര്‍ന്ന്, വിവാഹപൂര്‍വ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ലൈംഗിക ശേഷിക്കുറവ് ഇല്ലാത്തവരാണ് വരനും വധുവും എന്ന് തെളിയിച്ച ശേഷം മാത്രമേ വിവാഹം ആകാവൂ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

ഉദ്ധാരണക്കുറവിന് മുട്ട ഇങ്ങനെ ഭക്ഷിക്കാം

ഇഞ്ചിയും മുട്ടയും ചേര്‍ത്തൊരു മിശ്രിതമാണ് ഈ പ്രശ്‌നത്തിനായി ഉപയോഗിയ്ക്കാവുന്നത്. ഇത് തികച്ചും ഫലപ്രദമായ വീട്ടുവൈദ്യമാണ്. യാതൊരു ദോഷവും വരുത്താതെ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചിയും മുട്ടയുമെല്ലാം. ഇത് പുരുഷാരോഗ്യത്തിനും ഫലപ്രദമാണ്. ഇത് പ്രത്യേക രീതിയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് ഉദ്ധാരണ പ്രശ്‌നം പോലുള്ളതിന് പരിഹാരമാകുന്നത്. പുരുഷ ബീജങ്ങള്‍ക്കും ആരോഗ്യകരമായ മരുന്നാണിത്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

ഇതിനായി വേണ്ടത് ഒരു മുട്ടയും അല്‍പം ഇഞ്ചിനീരുമാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് മതിയാകും. മുട്ട പകുതി വേവിയ്ക്കുക. പൂര്‍ണമായി വേവിയ്ക്കാന്‍ പാടില്ല. ഇതിന്റെ മഞ്ഞയും വെള്ളയും പൂര്‍ണമായി ഉറയ്ക്കാന്‍ പാടില്ല. ഇതു മീഡിയം ലെവലിലേ വേവാവൂയെന്നു ചുരുക്കം. മുഴുവന്‍ കട്ടിയാകാതെ, എന്നാല്‍ പൂര്‍ണമായും അയയാതെയുള്ള രീതിയിലാണ് ഇതു തയ്യാറാക്കേണ്ടത്. ഇഞ്ചിനീര് ഫ്രഷായത് എടുക്കുക. ഇവ രണ്ടും കൂട്ടികലര്‍ത്തി രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി കഴിയ്ക്കാം. ഒരു മാസം അടുപ്പിച്ചു കഴിച്ചാല്‍ കാര്യമായ ഗുണമുണ്ടാകും.

ഇതില്‍ ആവശ്യമെങ്കില്‍ തേനും ചേര്‍ക്കാം. തേനും ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന വസ്തുക്കളില്‍ പെട്ട ഒന്നാണ്. രക്തോല്‍പാദനവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. ധാരാളം വൈറ്റമിനുകളും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കന്ന അമിനോ ആസിഡുകളും ഇതിലുണ്ട്. ഇത് എനര്‍ജിയും ഊര്‍ജവും നല്‍കും. രക്തധമനികളിലെ തടസം മാറ്റി നല്ല രക്തസഞ്ചാരത്തിനും ഇതുവഴി നല്ല ഉദ്ധാരണത്തിനും വഴിയൊരുക്കും.

മുട്ടയിലെ സിങ്കും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.പുരുഷ മസിലിനും നല്ല ബീജത്തിനുമെല്ലാം സഹായിക്കുന്ന മുട്ട ആരോഗ്യപരമായ പല പോഷകങ്ങളും അടങ്ങിയ ഒന്നും കൂടിയാണ്. മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും. പുഴുങ്ങിയ മുട്ടയില്‍ കാല്‍സവ്യും ഒപ്പം വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്.ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

You May Also Like

സ്ത്രീകളുടെസ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്, യോനി എങ്ങനെ കഴുകി വൃത്തിയാക്കണം, വീഡിയോ

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള…

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…

സെക്‌സ് ടോയ്‌സിനെക്കുറിച്ച് മിക്കവർക്കും ഉള്ള തെറ്റിദ്ധാരണകൾ ഇതാണ്…!

സെക്‌സ് ടോയ്‌സിനെക്കുറിച്ച് മിക്കവർക്കും ഉള്ള തെറ്റിദ്ധാരണകൾ ഇതാണ്…! ആരെയും പരിഗണിക്കാതെ ഒരാൾക്ക് സ്വയം ലൈംഗിക സുഖം…

അവളിൽ അത് സംഭവിക്കുമ്പോൾ നിങ്ങൾ എങ്ങനെ മനസിലാക്കും ?

സ്ത്രീകളുടെ രതിമൂർച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ…