ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ചെന്നൈ എഗ്‍മോർ കോടതി ആറ് മാസം തടവ് വിധിച്ചു. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഒരുകാലത്തു ഹിന്ദിയിലും തെലുങ്കിലും ശോഭിച്ചു നിന്ന അതീവ സുന്ദരിയായ ജയപ്രദ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.  ഹിന്ദിയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിലും തന്റെ സാന്നിദ്ധ്യം ജയപ്രദ നിലനിർത്തി. ഈ സമയത്ത് തന്നെ ചില ബംഗാളി ചിത്രങ്ങളിലും ജയ പ്രദ അഭിനയിച്ചു.

അമിതാബ് ബച്ചൻ, ജിതേന്ദ്ര എന്നിവരോടൊപ്പം അഭിനയിച്ച 1982 ലെ ദേവത് എന്ന ചിത്രം വൻ വിജയമായിരുന്നു. 2002 ൽ ജയപ്രദ ഒരു മറാത്തി ചിത്രത്തിലും അഭിനയിച്ചു.  ഇതോടെ ജയപ്രദ മൊത്തം ഏഴ് ഭാഷകളിൽ അഭിനയിക്കുന്ന ഒരു താരമായി. തന്റെ 20 വർഷത്തെ സിനിമ ജീവിതത്തിൽ 300-ലധികം ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടൂണ്ട്. ജയപ്രദക്ക് ചെന്നൈയിൽ ഒരു തിയേറ്റർ സ്വന്തമായുണ്ട്. ഈ തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന് കോടതി ശിക്ഷ വിധിച്ചത്.

ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ.ടി. രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്ന ജയപ്രദ പിൽക്കാലത്ത് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു. 1996-ൽ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം തെലുഗുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ‌പ്രദേശിലെ രാം‌പൂർ മണ്ഡലത്തിൽ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം 30,931 ആയി കുറഞ്ഞു. ഇതിനു കാരണമായത് വിമത നേതാവ് അസം ഖാന്റെ വ്യാജ പ്രചാരണങ്ങളാണെന്ന് ജയപ്രദ ആരോപിച്ചു.

2010 ഫെബ്രുവരി 2-ന് പാർട്ടിതാത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെട്ടത് വഴി പാർട്ടി പ്രതിഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാർട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമർ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി.സമാജ്‍വാദ് പാര്‍ട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്‍ട്രീ ലോക് മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേർന്നു .

Leave a Reply
You May Also Like

കൊത്ത രാജു സ്‌ക്രീനിൽ വരാൻ നമ്മൾ കാത്തിരിക്കും, എന്നാൽ വന്നു കഴിഞ്ഞാൽ ഒന്ന് പോയാൽ മതിയെന്നാവും

കിംഗ് ഓഫ് കൊത്ത  Sreeram Subrahmaniam കിംഗ് ഓഫ് കൊത്ത ഒറ്റ വാക്കിൽ പറഞ്ഞാൽ പാഴായിപോയ…

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Autopsy of Jane doe ….. Unknown???? [സ്പോയിലർ അലർട്ട് ] Jyothilal G Thottathil…

‘ഏവരും പാടിപ്പുകഴ്ത്തുന്ന തൂവാനത്തുമ്പികൾ ഒരു മോശം ചിത്രം’, കുറിപ്പ് വായിക്കാം

Najadh Beeran ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് 1987 ൽ പദ്മരാജൻ രചനയും സംവിധാനവും…

ഗൗരവകരമായ ഒരു പ്ലോട്ടിനെ കൃത്യമായ ഒരു തയ്യാറെടുപ്പും തിരക്കഥയുമില്ലാതെ നശിപ്പിച്ചിരിക്കുന്ന കാഴ്‌ച

Jijeesh Renjan വളരെ ഗൗരവകരമായ ഒരു പ്ലോട്ടിനെ കൃത്യമായ ഒരു തയ്യാറെടുപ്പും തിരക്കഥയുമില്ലാതെ നശിപ്പിച്ചിരിക്കുന്ന കാഴ്‌ചയാണ്…