ജെ.എൻ.യുവിനെ തകർക്കാൻ അവർ ശ്രമിക്കും, കാരണം അവിടെ പഠിക്കുന്നത് തലച്ചോറുള്ള വിദ്യർത്ഥികളാണത്രേ.

6768

Ekjoy Joy

J N U വിദ്യാർത്ഥി സമരം- ഫീസ് വർദ്ധനവ് 5-6 ഇരട്ടി !  ഇന്ത്യയെ സുവ്യക്തമായി അറിഞ്ഞ് പഠിക്കുന്നവർ. ഗവേഷണം നടത്തുന്നവർ .രാജ്യത്തിന്റെ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടെത്തുന്നവരായ തലച്ചോറുള്ള വിദ്യാർത്ഥികളെ വീട്ടിലിരുത്തുകയാണ് അവരുടെ (RSS. BJP) ലക്ഷ്യം? .ഫാസിസ ഭരണ കർത്താക്കൾക്ക് ഏറ്റവും ഭയമുള്ളത്. സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള പ്രതികരണ ശേഷിയുള്ള യുവജനതയെയാണ്.അവർ എന്നും ഭയപ്പെട്ട് വേട്ടയാടി നേരിട്ടിരിക്കുന്നത് ഈ യുവ ചിന്തയെയാണ്, .ലോകം കണ്ട ഭീകര ഫാസിസ്റ്റ് ഭരണകർത്താക്കളായ ഹിറ്റ്ലർ, മുസ്സോളനി അടക്കമുള്ളവരും മാനാവികയിലൂന്നിയ നല്ല ചിന്തയുള്ള യുവാക്കളെ ഭയപ്പെട്ടിരുന്നു.

അവരെ കൊന്നൊടുക്കിയ ചരിത്രവും നമ്മൾ നെടുവീർപ്പുകളോടെയാണ് കണ്ടത്.ലോകത്തിലെ നന്മയുടെ സമുഹം ഇപ്പോഴും അതിന്റെ നോവുകൾ മനസ്സിന്റെ ഉള്ളിൽ വിലപിച്ച് പ്രതിഷേധിക്കുന്നു.ഫാസിസം എന്നും ജനകീയ പ്രതികരണങ്ങളെയും സമരത്തെയും അടിച്ചമർത്തും.. അതാണ് അവരുടെ അധികാര അസ്ത്രം .നമ്മുടെ രാജ്യത്ത് ,ജനാധിപത്യത്തിന്റെ മുഖമൂടിയണിഞ്ഞ് വർഗ്ഗീയ ഫാസിസ ഭരണം തന്നെയാണ് മോധി സർക്കാർ നടത്തുന്നത് എന്നതിന് നിരവധി സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. .ഇതിന് ഒരു തെളിവുകൂടിയാണ് ജവാഹർ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന 5…6. ഇരട്ടിയുള്ള ഫീസ് വർധനവ് .പണമുള്ളവർക്കു മാത്രം വിദ്യാഭ്യാസം.രാജ്യത്തെ പാവപ്പെട്ട സാധരണക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാൻ ഫാസിസ ഭരണകൂടം നിരന്തരം ശ്രമിക്കുന്നു.ജെ.എൻ.യുവിലേ പഠിതാക്കളെ അവർ എന്നും പല പ്രശ്നങളിലൂടെ സ്വൈരമായി പഠിക്കാൻ അനുവദിക്കാതെ നിരന്തരം വേട്ടയാടുന്നു
NB.
ജെ.എൻ.യുവിനെ തകർക്കാൻ ഇവർ എന്നും, കാരണം അവിടെ പഠിക്കുന്നത് തലച്ചോറുള്ള വിദ്യർത്ഥികളാണത്രേ.

Advertisements