ബഡ്ജറ്റില്ലാതെ നിർത്തേണ്ടിവന്ന ഒരു പടം ഇന്നിതാ ആ ഇന്ഡസ്ട്രിയിലെ ഏറ്റവു വലിയ പ്രൊഡക്ഷൻ കമ്പനിയിലെത്തി നിൽക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
280 VIEWS

Ekthaan C

ലൂസിയക്ക് ശേഷം 2014 ലില്ലാണ് കന്നഡ സംവിധായകൻ പവൻ കുമാർ തൻറെ അടുത്ത ചിത്രമായ നികോട്ടിൻ(C10 H14 N2) അന്നൗൺസ് ചെയ്യുന്നത് , തൻറെ മുമ്പത്തെ ചിത്രം പോലെ തന്നെ ക്രൗഡ് ഫണ്ടിംഗ് വഴി പണം കണ്ടെത്തി പടം ചെയ്യാൻ ആയിരുന്നു പ്ലാൻ, എന്നാൽ അന്ന് അവർ ഉദ്ദേശിച്ച അത്ര പണം കണ്ടെത്താൻ കഴിഞ്ഞില്ല , ഒടുവിൽ ബഡ്ജറ്റ് പരിമിതി മൂലം നിക്കോട്ടിൻ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിന്റെ പകരമായി ആണ് പവൻ U-Turn ചെയ്യുന്നത്

U-Turn കമേർഷ്യലി ആൻഡ് ക്രിട്ടിക്കലി സക്‌സസ് ആയ പടം ആയിരുന്നു. മലയാളം തൊട്ട് ഫിലിപ്പീൻസിൽ വരെ റീമേക്ക് ചെയ്യപ്പെട്ടു ആ സിനിമ. അതിന് ശേഷം വേറെ കുറച്ച് പ്രോജക്ടുകൾ ചെയ്തങ്കിലും നിക്കോട്ടിനെ പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നു , 2021ലിൽ പവൻ കുമാർ പുന്നീതുമായി ‘ദ്വിത’ പ്രഖ്യാപിച്ചു , പുനീതിന്റെ ആകസ്മിക മരണം കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു

ഇതിനൊക്കെ ശേഷം ഇന്നലെയാണ് ‘ധൂമം’ പ്രഖ്യാപിക്കുന്നത് , 2014ലിൽ ബഡ്ജറ്റ് ഇല്ലായ്മ മൂലം ഡ്രോപ്പ് ചെയ്ത നിക്കോട്ടിൻ തന്നെയാണ് ഇതെന്ന് ഇറങ്ങിയ പോസ്റ്റുകളിലെ സാമ്യത വെച്ച് മനസ്സിലാക്കാൻ സാധിക്കും. അന്ന് വേണ്ടത്ര ബഡ്ജറ്റ് ഇല്ലാതെ നിർത്തേണ്ടി വന്ന നിക്കൊട്ടിന്റെ ഗതി ‘ധൂമ’ത്തിനു വരില്ലെന്ന് ഉറപ്പാണ് , കാരണം KGF പ്രൊഡ്യൂസ് ചെയ്ത ഹോമ്പാളെ ഫിലിംസ് ആണ് പടം ഇപ്പൊൾ ചെയ്യുന്നത് . പ്രധാന കഥാപാത്രങ്ങളായി ഫഹദ് ഫാസിലും അപർണ ബാലമുരളിയും. ബഡ്ജറ്റ് ഇല്ലാതെ നിർത്തേണ്ടി വന്ന ഒരു പടം ഇന്നിതാ ആ ഇൻഡസ്രിയിലെ ഏറ്റവു വലിയ പ്രൊഡക്ഷൻ കമ്പനിയിലെത്തി നിൽക്കുന്നു .നിക്കോട്ടിൻ ഇന്ഡസ്ട്രിയിലെ ബേസ് ചെയ്തിട്ടുള്ള ഒരു ആക്ഷൻ ത്രില്ലർ ആണ് ‘നിക്കോട്ടിൻ’ aka ഇപ്പോഴത്തെ ധൂമം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ