El INOCENTE(2021)
Country :Spain ????????

Raghu Balan

വെറും 8 എപ്പിസോഡുകൾ മാത്രമുള്ള ഈ മിനിസീരീസ് ഇനിയും കാണാത്തവർ ഉണ്ടോ???…ഇല്ലെങ്കിൽ അവർക്ക് ഇതൊരു നഷ്ടമാണ് എന്നേ ഞാൻ പറയുകയുള്ളൂ… പ്രത്യേകിച്ച് crime-mystery -Investigation -Thriller ജോണർ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പറയും വേണ്ട… ഇതിനൊപ്പം Oriol Paulo എന്ന സ്പാനിഷ് സംവിധായകന്റെ പേരും കൂടി കൂട്ടിച്ചേർക്കുമ്പോൾ സീരീസിൽ നിന്ന് കിട്ടാവുന്ന ഔട്ട്പുട്ട് എത്രത്തോളം ഉണ്ടാവുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ ആവുന്നതെ ഉള്ളൂ….മാറിമാറി വരുന്ന twist and turns കൊണ്ട് ഓരോ എപ്പിസോഡും വളരെ എൻഗേജിംഗ് ആക്കി ഒരു seat- edge thriller ലാണ് അദ്ദേഹം ഈ സീരിയസ് ഒരുക്കിയിരിക്കുന്നത്..

Episode -1 : നായകനായ Mat Vidal-ന്റെ ജീവിതമാണ് pilot episode- ൽ നാം കാണുന്നത്…. Negligent Homicide -നെ ജയിലിൽ പോകേണ്ടി വന്ന അയാൾ പിന്നീട് ജയിൽ മോചിതനായ ശേഷം ഭാര്യയായ Olivia മൊത്തെ സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ പോവുകയാണ്… അങ്ങനെയിരിക്കെയാണ് ഭാര്യ Unfaithful ആണെന്ന് തോന്നിപ്പിക്കുന്ന മൊബൈൽ വീഡിയോ ഒരു അജ്ഞാതനിൽ നിന്ന് അയാൾക്ക് ലഭിക്കുന്നത്…സംശയം തോന്നിയ അയാൾ സത്യാവസ്‌ഥ അറിയാൻ സുഹൃത്ത് ആയ ഒരു private ഇൻവെസ്റ്റിഗേറ്ററേ നിയമിക്കുകയാണ്… അവരിൽ നിന്നും ഞട്ടിപ്പിക്കുന്ന സത്യങ്ങൾ അയാൾ അറിയുകയാണ്.Mat സംശയിക്കുന്ന തരത്തിൽ ഭാര്യ അയാളെ ചതിക്കുകയാണോ??എന്ത് കാരണത്താൽ?? എന്തിന് വേണ്ടി??

Episode -2 – ആദ്യ എപ്പിസോഡുമായി യാതൊരു ബന്ധമില്ലാത്ത രീതിയിലാണ് episode -2-ലെ കഥ ഒരുക്കിയിരിക്കുന്നത്… Catholic Institution -നിൽ നടന്ന ഒരു Nun ന്റെ ആത്മഹത്യാ മരണം…കേസ് അന്വേഷിക്കുന്ന Det. Ortiz ന്റെ രംഗപ്രവേശനമാണ് ഈ എപ്പിസോഡിൽ നാം കാണുന്നത്… Autopsy Report ൽ മരണപ്പെട്ട Nun ന്റെ ദേഹത്തെ “Hannibal” എന്ന് എഴുതിയിരിക്കുന്ന Tattoo കാണപ്പെടുകയും ഒപ്പം മരിക്കുന്നതിന് മുൻപ് അവർ Consensual Sex ൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഡോക്ടർ ആയ Carlos
-ൽ നിന്നും Det.Ortiz അറിയുകയാണ്….ഇതിലൂടെ മരണത്തിന് പിന്നിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്ന് അവർ മനസിലാക്കുകയാണ്..

മരണപ്പെട്ട കന്യാസ്ത്രീ യഥാർത്ഥത്തിൽ ആരാണ്???? ഒരു കന്യാസ്ത്രീ എന്തിന് ഇങ്ങനെ ചെയ്യണം????
പരസ്പരം ബന്ധം തോന്നാത്ത ഈ രണ്ട് എപ്പിസോഡിലെ കഥകൾ എങ്ങനെ കണക്റ്റഡ് ആകുമെന്നാണ് വരും എപ്പിസോഡുകളിൽ നിങ്ങൾ കാണാൻ പോകുന്നത്….Jigsaw pieces പോലെ പിന്നീട് വരുന്ന മറ്റ് കഥാപാത്രങ്ങൾ, അവരുടെ ബാക്സ്റ്റോറി,കാരക്ടർ ഡെവലപ്മെന്റ് , കേന്ദ്രകഥാപാത്രങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ ഒരു Jigsaw puzzle പോലെ ഒരുക്കിയിരിക്കുകയാണ് ഈ സീരീസ് നെ സംവിധായകൻ Oriol Paulo… ഇതൊക്കെ യോജിപ്പിച്ചാൽ മാത്രമാണ് കഥയുടെ ശരിയായ ഉത്തരം നമുക്ക് കിട്ടുന്നത്.

ഓരോ എപ്പിസോഡും ആകാംഷയും ജിജ്ഞാസയും കുത്തിനിറച്ച കാണുന്ന പ്രേഷകനെ ഒരു Binge-watch മൂഡിലോട്ട് എത്തിക്കുന്ന ഒരു സീരിയസ് കൂടിയാണിത്…. വളരെ underrated എന്ന പറയാവുന്ന ഈ സീരിയസ് ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക.സീരിയസ് കണ്ടു കഴിഞ്ഞപ്പോൾ മനസിൽ മായതെ നിൽക്കുന്ന, ഏറെ ഇഷ്ടപെട്ട രണ്ട് കഥാപാത്രങ്ങൾ ആണ് Ana Wagener അവതരിപ്പിച്ച Sonia യും അതുപോലെ Juana Acosta അവതരിപ്പിച്ച Emma യും സീരിയസ് Netflix ൽ Available ആണ്….

Leave a Reply
You May Also Like

നടി തമന്ന കാമഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ, ഇവിടത്തെ പ്രതിഷ്ഠ എന്തെന്നെറിയാമോ ?

ഏറ്റവും പ്രശസ്തയായ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെ…

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ത്രം ഡിസംബർ 8ന് തിയേറ്ററിലേക്ക് എത്തും

*ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ചിത്രം ഡിസംബർ 8ന്…

യേശുദാസിനെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന് ആദ്യമായി വിളിച്ചത് ആരാണ് ?

യേശുദാസിനെ “ഗാനഗന്ധര്‍വ്വന്‍ ” എന്ന് ആദ്യമായി വിളിച്ചത് ആരാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

ആരുമറിയാതെ മരിക്കുന്ന സിനിമയിലെ പ്രമുഖർ

ബി എൻ ഷജീർ ഷാ ആരുമറിയാതെ മരിക്കുന്ന സിനിമയിലെ പ്രമുഖർ എത്തിപ്പെടാൻ മാത്രമല്ല നിലനിൽക്കാനും ഏറെ…