തുച്ഛമായ ശമ്പളം നൽകി ലാഭം മൊത്തം സ്വന്തമാക്കുന്ന ലുലു മുതലാളിയാണോ, ഷെയറുകൾ ആർക്കും സ്വന്തമാക്കാൻ സാധിക്കുന്ന റിലയൻസ് മുതലാളിയാണോ ഭേദം ?

1824

Eldo Daniel

തൊഴിലാളിയെ ഉപേക്ഷിച്ച കമ്യൂണിസ്റ്റുകാർ

സമൂഹത്തിലെ സമ്പത്തു മുഴുവനും വിരലിലെണ്ണാവുന്ന മുതലാളിമാരുടെ കയ്യിൽ; പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളിക്ക് മുഴുപ്പട്ടിണി. ഇതായിരുന്നു മാർക്സ് കണ്ട യൂറോപ്പ്. ഈ പ്രശ്നത്തിനുള്ള പരിഹാരമായി അദ്ദേഹം നിർദ്ദേശിച്ച പരിഹാരമാണ് ദാസ് ക്യാപ്പിറ്റലിൽ വിശദീകരിക്കുന്നത്. പണിയെടുക്കുന്ന തൊഴിലാളിക്ക് അയാളുടെ പണിസ്ഥലത്തിൽ ഉടമസ്ഥാവകാശം കൊടുക്കണം എന്നതാണ് മാർക്സിന്റെ ലളിതമായ, പക്ഷേ വളരെ ഫലപ്രദമായ പരിഹാരം.

കാൾ മാർക്സിന്റേത് തിയറി മാത്രമായിരുന്നു. അതെങ്ങിനെ പ്രായോഗികമായി നടപ്പിലാക്കണം എന്ന വിഷയത്തിൽ യൂറോപ്പും (കൂടെ അമേരിക്കയുമുണ്ട്) റഷ്യയും വേറെ വേറെ പാതയിലാണ് സഞ്ചരിച്ചത്.സമൂഹത്തിലെ സമ്പത്തു മുഴുവനും സർക്കാർ ഏറ്റെടുക്കുന്ന രീതിയാണ് ലെനിനും സ്റ്റാലിനും കൂടി റഷ്യയിൽ നടപ്പാക്കിയത്. അതാണ് മാർക്സിസം-ലെനിനിസം എന്ന കമ്യൂണിസം. പക്ഷേ, രോഗത്തെക്കാൾ ഭീകരമായ ചികിത്സ എന്നായിപ്പോയി കമ്യൂണിസം.

കമ്പനികളെ ഷെയറുകളായി വിഭജിച്ച് നാട്ടുകാർക്കു മൊത്തം കൊടുക്കുക എന്ന രീതിയാണ് യൂറോപ്പും അമേരിക്കയും സ്വീകരിച്ചത്. തൊഴിലാളികൾക്കു തന്നെ കമ്പനികളിൽ ഷെയറുകൾ കൊടുക്കുക എന്ന രീതിയും അമേരിക്കക്കാർ വളരെ വിജയകരമായി പരീക്ഷിച്ചു. സമൂഹത്തെ സാമ്പത്തികമായി വളർത്തുന്നതിലും, തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്നതിലും, ഷെയറുകളുള്ള കമ്പനി എന്ന ആശയം വളരെ ഫലപ്രദമായിരുന്നു.

ഇനി ഇന്ത്യയിലേക്കു വന്നാലോ??
ഒരു മുതലാളി മാത്രമുള്ള കുത്തക കമ്പനിയാണ് ലുലു ഗൂപ്പ്. അതിന്റെ ഷെയറുകൾ നാട്ടുകാർക്കോ, ലുലുവിലെ തൊഴിലാളിക്കോ വാങ്ങാൻ സാധിക്കില്ല. ലാഭം മുഴുവനും മുതലാളിക്ക്; പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളിക്ക് തുശ്ച വരുമാനം ഇതാണ് ലുലുവിലെ അവസ്ഥ.
കമ്പനിയിലെ തൊഴിലാളികൾ അടക്കമുള്ള ലക്ഷക്കണക്കിനു സാധാരണക്കാർക്ക് ഉടമസ്ഥാവകാശമുള്ള ഒരു സഹകരണ പ്രസ്ഥാനമാണ് റിലയൻസ്. സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റു ചെയ്ത കമ്പനി ആയതുകൊണ്ട്, അവരുടെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്ത് പരസ്യപ്പെടുത്തണമെന്ന നിയമവുമുണ്ട്.നിർഭാഗ്യവശാൽ, കേരളത്തിലെ കമ്യൂണിസ്റ്റുകാർ റിലയൻസിന് എതിരാണ്; തൊഴിലാളി വിരുദ്ധമായ ലുലു ഗ്രൂപ്പിന്റെ ഭക്തരുമാണ്. എന്തു ചെയ്യാൻ, അനുഭവിക്കുക തന്നെ