തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍

522

കേരള പോലീസ് (kerala police)പേജിൽ ഷെയർ ചെയ്ത പോസ്റ്റ്

തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ
C-VIGIL‍ ആപ്ലിക്കേഷന്‍

ലോക് സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തരം പരാതികളും തിരഞ്ഞെടുപ്പു കമ്മീഷന്റെ C-വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം. ഈ ആപ്പു വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു. ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി C വിജിൽ ആപ്പു വഴി ജില്ലാ തിരഞ്ഞെടുപ്പ് സെൻ്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പു വഴി അയക്കാൻ സാധിക്കുകയുള്ളു. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജമായ പരാതികൾ ഒഴിവാക്കാൻ സാധിക്കും. ചട്ടലംഘനം എന്ന പേരിൽ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങൾ നിജസ്ഥിതി അറിയാതെ ആപ്പു വഴി അയക്കുന്നത് തടയാനാണ് സ്വന്തം ഫോൺ ക്യാമറ വഴി എടുത്ത ചിത്രങ്ങൾക്ക് മാത്രമായി ആപ്പ് നിജപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന‌ു നേരിട്ടു ബോധ്യമായ പരാതി മാത്രമേ അയയ്ക്കാൻ കഴിയു എന്നു ചുരുക്കം.

തുടർച്ചയായി 5 മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവർത്തിക്കുകയുള്ളു. 5 മിനിറ്റു കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി 5 മിനിറ്റിൽ ഒതുക്കി പകർത്തി അയയ്ക്കേണ്ടി വരും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണ ഘട്ടത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപം നൽകിയിട്ടുണ്ട്.

C-വിജിൽ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.

http://www.ceo.kerala.gov.in/home.html

#keralapolice #ceokerala #cvigilapp #election2019

Advertisements