റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യ‌മുള്ള രാജ്യമാണ് സ്വീഡനിൽ ഉള്ളത്. ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് സ്വീഡൻ യാഥാർഥ്യമാക്കാനൊരുങ്ങുക‌യാണ് സ്വീഡൻ.

അറിവ് തേടുന്ന പാവം പ്രവാസി

സ്ഥിരമായി വൈദ്യൂതീകരിച്ച റോഡ് നിർമാണത്തിന്റെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. റോഡ് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹന രം​ഗത്ത് വൻകുതിപ്പിന് തുടക്കമാകും. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ സ്റ്റോക്ഹോം, ​ഗോതൻ ബർ​ഗ്, മാൽമോ തുടങ്ങിയ ന​ഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ പദ്ധതി. ഇല്ക്ട്രിഫൈ റോഡുകൾ 3000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം.

കാർബൺ പുറന്തള്ളൽ കുറക്കാനും ​ഗതാ​ഗത സൗകര്യം മെച്ചപ്പെ‌ടുത്താനുമാണ് നൂതന സാങ്കേതിക വിദ്യയിലൂടെ സ്വീഡൻ ശ്രമിക്കു ന്നത്. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂ‌ടെ സ്ഥാപിച്ചാണ് പ്രത്യേക റോഡ് തയ്യാറാക്കുന്നത് . ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ, റോഡിന്റെ അസ്ഫാൽറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവ അടുത്ത ഘട്ടത്തിൽ പരി​ഗണിക്കുന്നുണ്ട്.

തെക്കൻ സ്വീഡനിലെ ലണ്ട് നഗരത്തിൽ നാല് താൽക്കാലിക വൈദ്യുതീകരിച്ച റോഡുകൾ നിലവിലുണ്ട്. ഈ 21 കിലോമീറ്റർ (13-മൈൽ) റോഡ് സ്ഥിരമായി വൈദ്യുതീകരിക്കും. സ്വീഡിഷ് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേഷൻ ട്രാഫിക്വെർകെറ്റാണ് വൈദ്യുതീകരിച്ച റോഡ് നിർമ്മിക്കുന്നത്. ഹാൾസ്ബർഗിനും , ഒറെബ്രോ യ്ക്കും ഇടയിലുള്ള E20 മോട്ടോർവേയിലാണ് വൈദ്യുതീകരിച്ച ഹൈവേ നിർമിക്കുന്നത്. ഇലക്ട്രിക് റോഡ് യാഥാർഥ്യമായാൽ വൈദ്യുത വാഹനങ്ങളിലെ ബാറ്ററികൾ നിലവിലെ വലിപ്പത്തിന്റെ മൂന്നിലൊന്നായി കുറക്കാമെ ന്നാണ് പ്രതീക്ഷ.

You May Also Like

ഒരു ന്യൂക്ലിയർ ബോംബിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെ ? അത് എങ്ങനെ പ്രവർത്തിക്കുന്നു ?

എഴുതിയത് : Asim Asim കടപ്പാട് : നമ്മുടെ പ്രപഞ്ചം എല്ലാവരും Oppenheimer എന്ന സിനിമയെ…

കോക്കനട്ട് , ബിരിയാണി ഇവയ്ക്ക് പിന്നിലുള്ള കഥ എന്ത് ?

ധൈര്യശാലിയായ ആ നാവികനെ പേടിപ്പിച്ച ഫലം ഏതാണെന്നോ ? നമ്മുടെ സാക്ഷാൽ തേങ്ങ. നീളൻ മരത്തിന്റെ ഫലം ഇഷ്ടമായെ ങ്കിലും പോർച്ചുഗീസുകാർ അതിനെ Coco എന്നുതന്നെ വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാർ കോക്കനട്ട് എന്നുപേരിട്ട് ഡിക്ഷണറിയിലും ചേർത്തു.

റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? എന്ന് ചോദിക്കുന്നവർ വായിച്ചിരിക്കാൻ

റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? Basheer Pengattiri ‘കോടികൾ ചെലവഴിച്ച് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത്…

ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള കുതിരകൾ -അഖാൽ -ടെകെ

ലോകത്ത് ഈ ഇനത്തിൽ പെട്ട 3,500 കുതിരകൾ മാത്രമേ ഇന്ന് ജീവനോടെയുള്ളു. സ്വർണ്ണ നിറത്തിലുള്ളവ മാത്രമല്ല കറുപ്പ്, കടും ബ്രൗൺ, എന്നീ നിറങ്ങളിലും ഈ ഇനം കുതിരകളെ കാണാറുണ്ട്.ചൈനക്കാർ ഈ കുതിരയെ സ്വർഗത്തിലെ കുതിരയെന്നാണു വിശേഷിപ്പിക്കുന്നത്. തു