കാലവര്ഷമാണ്, മഴയെവിടെ ? മഴയെങ്കിൽ പ്രളയവും , കാരണം എന്താകാം ? ഗുരുതരമായ ദുരന്തങ്ങൾ കാത്തിരിക്കുന്നു

0
289

Eliyas KP

കാലാവസ്ഥാ മാറ്റത്തിന് കാരണം വനനശീകരണമോ ?

കാലാവസ്ഥാമാറ്റത്തില്‍ “മനുഷ്യ പ്രവര്‍ത്തനങ്ങളുടെ” പങ്ക് ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ശാസ്ത്രസ്ഥാപനവും നിരാകരിക്കുന്നില്ല.
𝐓𝐡𝐞 𝐈𝐏𝐂𝐂 𝐢𝐬 𝐧𝐨𝐰 𝟗𝟓 𝐩𝐞𝐫𝐜𝐞𝐧𝐭 𝐜𝐞𝐫𝐭𝐚𝐢𝐧 𝐭𝐡𝐚𝐭 𝐡𝐮𝐦𝐚𝐧𝐬
𝐚𝐫𝐞 𝐭𝐡𝐞 𝐦𝐚𝐢𝐧 𝐜𝐚𝐮𝐬𝐞 𝐨𝐟 𝐜𝐮𝐫𝐫𝐞𝐧𝐭 𝐠𝐥𝐨𝐛𝐚𝐥 𝐰𝐚𝐫𝐦𝐢𝐧𝐠. (𝐈𝐏𝐂𝐂 – 𝐒𝐲𝐧𝐭𝐡𝐞𝐬𝐢𝐬 𝐑𝐞𝐩𝐨𝐫𝐭-𝟐𝟎𝟏𝟒).

പല പ്രതിഭാസങ്ങള്‍ക്കും ഗുണവും ദോഷവുമുണ്ട്. ഹരിതഗൃഹപ്രഭാവം ഭൌമ ഊഷ്മാവ് കൂട്ടും. പക്ഷെ അത് തീരെ കുറഞ്ഞാലും പ്രശ്നമാണ്. ഒട്ടും ഹരിതഗൃഹപ്രഭാവമില്ലെങ്കില്‍ ഭൂമിയുടെ ശരാശരി ഊഷ്മാവ് -𝟏𝟖⁰𝐂 ആയിരിക്കും. ഇപ്പോള്‍ അത് 𝟏𝟓⁰𝐂 ആണ്.ചൊവ്വാ ഗ്രഹത്തിലെ ഊഷ്മാവ് -𝟕𝟑⁰𝐂 ക്കും 𝟐𝟎⁰𝐂 ക്കും ഇടയിലാണ്. അവിടെ പതിക്കുന്ന സൌരോര്‍ജ്ജം അധികവും പ്രതിഫലിച്ചു പോകുന്നതാണ് കാരണം (𝐀𝐥𝐛𝐞𝐝𝐨 𝐄𝐟𝐟𝐞𝐜𝐭). ശുക്രനിലെ ഊഷ്മാവാകട്ടെ 𝟒𝟕𝟓⁰𝐂 ആണ്. അവിടെ പതിക്കുന്ന സൌരോര്‍ജ്ജം ശുക്രന്‍റെ ഉയര്‍ന്ന സാന്ദ്രതയുള്ള അന്തരീക്ഷത്തില്‍ ട്രാപ്പ് ചെയ്യപ്പെടുന്നു (𝐆𝐫𝐞𝐞𝐧 𝐇𝐨𝐮𝐬𝐞 𝐄𝐟𝐟𝐞𝐜𝐭). ഒരു ഹരിതഗൃഹപ്രഭാവത്തിനും ഒരു ധവള ഗൃഹപ്രഭാവത്തിനും (𝐀𝐥𝐛𝐞𝐝𝐨 𝐄𝐟𝐟𝐞𝐜𝐭) നും ഇടയിലാണ് ഭൂമി നിലനില്‍ക്കുന്നത്.

അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് കൂടുന്നതിനനുസരിച്ച് സസ്യവളര്‍ച്ച ഉത്തേജിപ്പിക്കപ്പെടും. കാര്‍ബണാണല്ലോ ഭൂമിയിലെ ജീവന്‍റെ അടിസ്ഥാനം. “ഗ്ലോബല്‍ ഗ്രീനിംഗും” ഇന്ന് അംഗീകരിക്കപ്പെട്ട ഒരു പ്രതിഭാസമാണ്. പക്ഷെ അങ്ങനെ ഭൌമോപരിതലത്തിലെ സസ്യാവരണം കൂടിയാലും ഊഷ്മാവ് വര്‍ധിക്കും. കടലും, കാടും, ഐസും ഒക്കെ ചേര്‍ന്നുള്ള ഒരു സംതുലിതാവസ്ഥയാണ് നിലനില്‍പ്പിന് ഏറ്റവും അനുയോജ്യം.ഗ്ലോബല്‍ ഗ്രീനിംഗ് ലോകമെമ്പാടും തന്നെ നടക്കുന്നുണ്ട്. അതിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ഇന്ത്യയും ചൈനയുമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഊര്‍ജ്ജിതമായ വനസംരക്ഷണ/വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കാര്‍ഷീക പ്രവര്‍ത്തനങ്ങളുമാണ് കാരണം. (𝐅𝐢𝐠 𝟏& 𝟐-𝐍𝐀𝐒𝐀).

May be an image of map and text that says "Fig.1 NASA Global Greening Slows Warming Trend in Growing Season Mean Leaf Area Index (2000-2018, 103 m²/m2/year) 0 ২18 s-18 2000-2018 2000-"

May be an image of map and text that says "Fig.2 NASA Global Greening India and China leads Trend in Annual Average Leaf Area (% per decade, 2000-2017) 6-8 12 216"വസ്തുത ഇതാണെങ്കിലും ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇപ്പോഴും വ്യാപകമായ “വനനശീകരണവും, വനം കൊള്ളയുമൊക്കെ” നടക്കുന്നു എന്ന് “വിശ്വസിക്കുകയും”, “പ്രചരിപ്പിക്കുകയും” ചെയ്യുന്ന ധാരാളം പേരുണ്ട്. മുട്ടിലിലെ അനധികൃത “മരം മുറിയെ”, “വനം കൊള്ള” എന്നാണല്ലോ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഭൌമ ഊഷ്മാവ് എന്നത് ശരാശരി ഉപരിതല താപനിലയാണ് (𝐆𝐥𝐨𝐛𝐚𝐥 𝐌𝐞𝐚𝐧 𝐒𝐮𝐫𝐟𝐚𝐜𝐞 𝐓𝐞𝐦𝐩𝐞𝐫𝐚𝐭𝐮𝐫𝐞). വ്യാവസായിക വിപ്ലവത്തോടെയാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടിയതും ഊഷ്മാവിന്‍റെ വര്‍ധന ആരംഭിച്ചതും. ഇപ്പോള്‍ അത് 𝟏.𝟐⁰ 𝐂 യോളമായിട്ടുണ്ട്. (𝐅𝐢𝐠 𝟑. 𝐂𝐨𝐦𝐛𝐢𝐧𝐞𝐝 𝐃𝐚𝐭𝐚 𝐨𝐟 𝟓 𝐚𝐠𝐞𝐧𝐜𝐢𝐞𝐬 𝐢𝐧𝐜𝐥𝐮𝐝𝐢𝐧𝐠 𝐖𝐨𝐫𝐥𝐝 𝐌𝐞𝐭𝐞𝐨𝐫𝐨𝐥𝐨𝐠𝐢𝐜𝐚𝐥 𝐎𝐫𝐠𝐚𝐧𝐢𝐬𝐚𝐭𝐢𝐨𝐧).

May be an image of text

ഇത് 𝟏.𝟓°𝐂 ക്ക് താഴെ നിലനിര്‍ത്തുക എന്നതാണ് പാരിസ് എഗ്രിമെന്‍റിന്‍റെ ലക്ഷ്യം. ഇന്‍റര്‍ഗവണ്മെന്‍റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്‍റെ (𝐈𝐏𝐂𝐂) 𝟐𝟎𝟏𝟗 ലെ റിപ്പോര്‍ട്ടും ഇതാണ് ലക്ഷ്യമാക്കുന്നത്.
𝟏𝟖𝟎𝟎 ലെ ലോക ജനസംഖ്യ ഒരു ബില്യനാണ് (𝟏𝟎𝟎 കോടി). ഇന്നത് 𝟖 ബില്യണടുത്തെത്തി നില്‍ക്കുന്നു. അതില്‍ നാലര ബില്യണോളം ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്.നമ്മള്‍ വളര്‍ത്തുന്ന ജന്തുക്കളുടെ എണ്ണം 𝟐𝟎 ബില്യന്‍ വരെ വരുമെന്നാണ് മതിപ്പ്. അതില്‍ കന്നുകാലികളുടെ എണ്ണം 𝟏.𝟓 ബില്യന്‍ വരെയാണ്. ലോകത്തിലേറ്റവും കൂടുതല്‍ കന്നുകാലികളുള്ളത് ഇന്ത്യയിലാണത്രെ. 𝟑𝟎 കോടിയില്‍ അധികം.

ഇവിടെ ജീവിക്കുന്ന ഓരോ ജീവിയും ഏറിയോ കുറഞ്ഞോ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നുണ്ട്.
കാലാവസ്ഥാ മാറ്റത്തിനു കാരണം ആഗോളതപനമാണ്. ആഗോളതപനത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. അവയില്‍ പ്രധാനം ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്ന വാതകങ്ങളാണ്.ജലബാഷ്പം, കാര്‍ബണ്‍ഡയോക്സൈഡ്, മീതേന്‍, നൈട്രസ്ഓക്സൈഡ്, ഓസോണ്‍, ക്ലോറോഫ്ലൂറോകാര്‍ബണുകള്‍, ഹൈഡ്രോഫ്ളൂറോകാര്‍ബണുകള്‍ തുടങ്ങിയവയാണ് യഥാക്രമം പ്രധാന ഹരിതഗ്രഹ വാതകങ്ങള്‍.
ജലബാഷ്പമാണ് ഏറ്റവും വലിയ തപനകാരി. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ഹരിതവാതകവും ജലബാഷ്പം തന്നെ. പക്ഷെ അതിന്‍റെ ഉല്‍പാദനത്തില്‍ മനഷ്യന്‍റെ പങ്ക് കുറവാണ്.

ജലബാഷ്പം ഭൂമിയുടെ ഊഷ്മാവ് നിയന്ത്രിക്കുന്നു എന്നതിനേക്കാള്‍ ഭൂമിയുടെ ഊഷ്മാവ് ജലബാഷ്പത്തെ നിയന്ത്രിക്കുന്നു എന്ന് പറയുന്നതാവും ശരി. മറ്റ് ഹരിതവാതകങ്ങളുടെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നില്ലെങ്കില്‍ ജലബാഷ്പത്തിന്‍റെ അളവ് ഏതാണ്ട് സ്ഥിരമായി നില്‍ക്കും.
മറ്റുള്ള വാതകങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഊഷ്മാവ് വര്‍ധിക്കുകയും അതിനനുസരിച്ച് അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്‍റെ അളവ് കൂടുകയും അത് വീണ്ടും ഊഷ്മവര്‍ധനക്ക് കാരണമാവും. ഇതിനെ പോസിറ്റീവ് ഫീഡ് ബാക്ക് (𝐖𝐚𝐭𝐞𝐫 𝐕𝐚𝐩𝐨𝐮𝐫 𝐅𝐞𝐞𝐝 𝐁𝐚𝐜𝐤) എന്ന് വിളിക്കുന്നു.

ജലബാഷ്പത്തിന്‍റെ കാര്യത്തില്‍ ശാസ്ത്രലോകത്തിന്‍റെ പൊതുവായ നിഗമനം ഇതാണ്.
“𝐖𝐡𝐢𝐥𝐞 𝐜𝐚𝐫𝐛𝐨𝐧 𝐝𝐢𝐨𝐱𝐢𝐝𝐞 𝐢𝐬 𝐭𝐡𝐞 𝐦𝐚𝐢𝐧 𝐜𝐨𝐧𝐭𝐫𝐨𝐥𝐥𝐞𝐫 𝐨𝐟 𝐜𝐥𝐢𝐦𝐚𝐭𝐞, 𝐰𝐚𝐭𝐞𝐫 𝐯𝐚𝐩𝐨𝐮𝐫 𝐢𝐬 𝐚 𝐬𝐭𝐫𝐨𝐧𝐠 𝐚𝐧𝐝 𝐟𝐚𝐬𝐭 𝐟𝐞𝐞𝐝𝐛𝐚𝐜𝐤”- 𝐈𝐏𝐂𝐂.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിന് അനിവാര്യമാണ്. പക്ഷെ അളവ് കൂടിയാല്‍ അത് അപകടകാരിയാണ്. ഭൌമാന്തരീക്ഷത്തില്‍ അതിന്‍റെ അളവ് 𝟎.𝟎𝟒 ശതമാനം മാത്രമാണ്. സാന്ദ്രത 𝟒𝟏𝟐 പിപിഎം ആണ്. വ്യവസായവല്‍ക്കരണത്തിനു മുന്‍പ് ഇത് 𝟐𝟖𝟎 പിപിഎം ആയിരുന്നു. ഈ വര്‍ധിച്ച സാന്ദ്രതയാണ് പ്രശ്നങ്ങളുടെ കാരണം.

ശതമാനകണക്കുകള്‍ നിസ്സാരമാണെങ്കിലും പ്രതിവര്‍ഷം അന്‍പത് ജീഗാ ടണ്ണിലേറെ (അയ്യായിരം കോടി ടണ്‍) 𝐂𝐎𝟐 ആണ് ഭൌമാന്തരീക്ഷത്തില്‍ ചെന്നു ചേരുന്നത്.
അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലവിലെ ചേരുവ താഴെപറയും പ്രകാരമാണ്.

𝐂𝐚𝐫𝐛𝐨𝐧 𝐃𝐢𝐨𝐱𝐢𝐝𝐞 (𝐅𝐨𝐬𝐬𝐢𝐥 𝐅𝐮𝐞𝐥 𝐚𝐧𝐝 𝐈𝐧𝐝𝐮𝐬𝐭𝐫𝐢𝐚𝐥 𝐩𝐫𝐨𝐜𝐞𝐬𝐬𝐞𝐬) -𝟔𝟓%
𝐂𝐚𝐫𝐛𝐨𝐧 𝐃𝐢𝐨𝐱𝐢𝐝𝐞 (𝐅𝐨𝐫𝐞𝐬𝐭𝐫𝐲 𝐚𝐧𝐝 𝐎𝐭𝐡𝐞𝐫 𝐥𝐚𝐧𝐝 𝐔𝐬𝐞) -𝟏𝟏%
𝐌𝐞𝐭𝐡𝐚𝐧𝐞 -𝟏𝟔%
𝐍𝐢𝐭𝐫𝐨𝐮𝐬 𝐎𝐱𝐢𝐝𝐞 -𝟔%
𝐅- 𝐆𝐚𝐬𝐞𝐬 -𝟐%
(𝐅𝐢𝐠.𝟒).

May be an image of text that says "Û Gas Global Greenhouse Gas Emissions F-gases 2% Nitrous Oxide 6% Methane 16% Carbon Dioxide (fortry and other land use) 11% Carbon Dioxide (fossil fuel and industrial processes) 65% Fig.4 IPCC-2014"

ഇതില്‍ 𝐅𝐨𝐫𝐞𝐬𝐭𝐫𝐲 𝐚𝐧𝐝 𝐎𝐭𝐡𝐞𝐫 𝐋𝐚𝐧𝐝 𝐔𝐬𝐞 (𝐅𝐎𝐋𝐔) പരോക്ഷമായ കണക്കാണ്. വനനശീകരണം മൂലം ശേഖരിക്കാന്‍ കഴിയാതെ പോകുന്ന കാര്‍ബണും സസ്യഭാഗങ്ങളുടെ ജ്വലനം മൂലമോ, ദ്രവിക്കല്‍ മൂലമോ ഉണ്ടാകുന്ന കാര്‍ബണും ചേര്‍ന്ന കണക്കാണിത്. പലയിടത്തും ഇതിലേക്ക് കൃഷി കൂടി ചേര്‍ത്ത് 𝐀𝐅𝐎𝐋𝐔 എന്ന രീതിയിലാവും പറയുക.ആഗോളതലത്തില്‍, കാലാവസ്ഥാമാറ്റത്തില്‍ വനനശീകരണത്തിന്‍റെ പങ്ക് 𝟏𝟏 ശതമാനത്തിലും കുറവാണ്.ഇവിടെ ഒരുകാര്യം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. 𝐅𝐎𝐋𝐔 മുഖേനയുള്ള ഉല്‍സര്‍ജനം 𝟏𝟖𝟓𝟎 മുതല്‍ ഏതാണ്ട് സ്ഥിരമായി തുടരുന്നു. എന്നാല്‍ പല രാജ്യങ്ങളിലും വനനശീകരണം ഇപ്പോഴും വ്യാപകമായി തുടരുന്നുണ്ട്. അതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയും വിധം ആഗോളതലത്തില്‍ കൃഷിയും വനവല്‍ക്കരണവും വര്‍ധിക്കുന്നുമുണ്ട്.

𝟏𝟗𝟕𝟎 മുതല്‍ 𝐅𝐎𝐋𝐔 കുറഞ്ഞു വരുന്നു എന്നതും പ്രത്യേക ശദ്ധിക്കേണ്ട വസ്തുതയാണ്. 𝟏𝟗𝟕𝟎 ല്‍ 𝟏𝟕 % ആയിരുന്നത് 𝟐𝟎𝟐𝟎 ല്‍ 𝟏𝟏 % ആയി കുറഞ്ഞു. കൃഷിയുടെ വര്‍ധനയോടൊപ്പം തന്നെ ലോകമെമ്പാടും വനസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുകയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമാണ് ഇതിനു കാരണം. (𝐅𝐢𝐠 𝟓,𝟔, &𝟕- 𝐈𝐏𝐂𝐂-𝟐𝟎𝟏𝟒).
രണ്ടാമത്തെ അപകടകാരിയായ ഹരിതവാതകം മീതേനാണ്. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് ഇതിന്‍റെ പ്രധാന ഉറവിടങ്ങള്‍.

May be an image of text that says "40 35 Fig.5- IPCC-2014 Global anthropogenic CO2 emissions Quantitative information of CH4 and N20 emission time series from 1850 to 1970 is limited 30 Fossil fuels, cement and flaring Forestry and other land use 25 (o00) 15 20 10 5 1850 1900 Year 1950 2000"

May be an image of text that says "Fig.6- IPCC-2014 Carbon dioxide emissions by source since 1880 Land use Coal Oil Gas 1880 1900 1920 1940 1960 1980 2000 2019 Other"

May be an image of text that says "50 Fig.7 Total annual anthropogenic GHG emissions by gases 1970-2010 +2.2%/yr 2000-2010 IPCC-2014 +1.3%/yr 1970-2000 49Gt 2.0% 6.2% 38 Gt 0.81% 7.4% (A/ba- 40 (GtCO 30 27Gt กรรีง 0.44% 7.9% 19% 20 GHG 16% 18% 11% 17% 16% 10 55% 59% 65% 0 1970 1975 Gas F-Gases N,O CH, COLFOLU cO, Fossil fuel and industrial processes 1980 1985 1990 Year 1995 2000 2005 2010"കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ അപകടകാരിയാണിത്. 𝐂𝐎𝟐 നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ നിലനില്‍ക്കും. എന്നാല്‍ മീതേന്‍റെ ആയുസ്സ് 𝟏𝟎-𝟐𝟎 വര്‍ഷമാണ്. ഇരുപത് വര്‍ഷകാലത്തേക്കുള്ള മീതേന്‍ ഗ്യാസിന്‍റെ ഗ്ലോബല്‍ വാമിംഗ് പൊട്ടന്‍ഷ്യല്‍(𝐆𝐖𝐏) 𝟖𝟒 ആണ്. 𝐂𝐎𝟐 വിന്‍റേത് ഒന്ന് എന്ന നിരക്കിലാണ് ഇത് കണക്കാക്കുന്നത്).
പാര്‍ട്ട് പെര്‍ ബില്യന്‍ (𝐩𝐩𝐛) ആയിട്ടാണ് മീതേന്‍റെ അന്തരീക്ഷത്തിലെ സാന്ദ്രത കണക്കാക്കുന്നത്. വ്യാവസായിക കാലത്തിനു മുന്‍പ് ഇത് 𝟕𝟐𝟐 𝐩𝐩𝐛 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 𝟏𝟖𝟔𝟔 𝐩𝐩𝐛 ആണ്.
𝐆𝐥𝐨𝐛𝐚𝐥 𝐌𝐞𝐭𝐡𝐚𝐧𝐞 𝐈𝐧𝐢𝐭𝐢𝐚𝐭𝐢𝐯𝐞 ന്‍റെയും 𝐔𝐒 𝐄𝐏𝐀 യുടെയും കണക്കുകള്‍ അനുസരിച്ച് മീതേന്‍റെ ഉല്‍പാദനം താഴെ പറയുന്ന പ്രകാരമാണ്. കന്നുകാലികള്‍-𝟐𝟗%. കൃഷി 𝟐𝟏%. എണ്ണയും പ്രകൃതിവാതകവും- 𝟐𝟎%. മാലിന്യം 𝟏𝟏%. മലിന ജലം 𝟗%. കല്‍ക്കരി ഖനനം- 𝟔%. മറ്റുള്ളവ 𝟒%.
(𝐅𝐢𝐠.𝟖- 𝐔𝐒 𝐄𝐏𝐀, 𝐅𝐢𝐠.𝟗- 𝐎𝐮𝐫 𝐖𝐨𝐫𝐥𝐝 𝐢𝐧 𝐃𝐚𝐭𝐚).

May be an image of text that says "Estimated global anthropogenic methane emissions by source, 2010 Source: US EPA other agricultural sources 7% rice cultivation 10% waste water 9% oil and gas systems 20% enteric fermentation 29% landfills 11% biomass 3% coal mining 6% Fig.8- Source-US EPA stationary and mobile sources 1% agriculture (manure) 4% 4%"

May be an image of text that says "Per capita methane emissions by sector, World, 2016 Agriculture Our World in Data Fugitive emissions 0.47t Waste 0.35t 0.19t Land use change and forestry 0.06 Industry <0.01t Fig.9 Ot Climate Data Explorer via. Climate 0.1t 0.2t 0.3t 0.4t Û"

ഭക്ഷണത്തിന്‍റെ ഉല്‍പാദനം, ശേഖരണം, സംസ്കരണം, പാക്കേജിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, പാചകം മുതല്‍ ദഹനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതവാതകങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇന്‍പുട്ടുകളും കണക്കിലെടുക്കുമ്പോള്‍ ആകെ ഹരിതവാതക ഉല്‍പാദനത്തിന്‍റെ 𝟐𝟔% മുതല്‍ 𝟑𝟒% വരെ വരുമെന്നാണ് 𝐎𝐮𝐫 𝐰𝐨𝐫𝐥𝐝 𝐢𝐧 𝐃𝐚𝐭𝐚 യിലെ കണക്കുകള്‍ പറയുന്നത്. (𝐅𝐢𝐠. 𝟏𝟎).

May be an image of text
മൂന്നാമത്തെ അപകടകാരി നൈട്രസ് ഓക്സൈഡാണ്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ടതും സുരക്ഷിതവും ആയ ഒരു “മരുന്ന്” കൂടിയാണിത്. പക്ഷെ അന്തരീക്ഷത്തിലെത്തിയാല്‍ അത് കാര്‍ബണ്‍ഡയോക്സൈഡിനേക്കാള്‍ 𝟐𝟔𝟓 ഇരട്ടി അപകടകാരിയാണ് (നൂറു വര്‍ഷ കാലയളവില്‍).

𝟐𝟎𝟏𝟎 ല്‍ പ്രതിവര്‍ഷം 𝟐𝟗.𝟓 ദശലക്ഷം ടണ്‍ നൈട്രസ് ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് എത്തിയിരുന്നത്. അതില്‍ 𝟔𝟒 ശതമാനം പ്രകൃതിസഹവും 𝟑𝟔 ശതമാനം മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലവുമായിരുന്നു.
നൈട്രസ് ഓക്സൈഡിന്‍റെ മനുഷ്യോല്‍പാദനം താഴെപറയും വിധമാണ്.
𝐅𝐞𝐫𝐭𝐢𝐥𝐢𝐬𝐞𝐝 𝐚𝐠𝐫𝐢𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐬𝐨𝐢𝐥𝐬 𝐚𝐧𝐝 𝐥𝐢𝐯𝐞𝐬𝐭𝐨𝐜𝐤 𝐦𝐚𝐧𝐮𝐫𝐞 (𝟒𝟐%).
𝐑𝐮𝐧𝐨𝐟𝐟 𝐚𝐧𝐝 𝐥𝐞𝐚𝐜𝐡𝐢𝐧𝐠 𝐨𝐟 𝐟𝐞𝐫𝐭𝐢𝐥𝐢𝐬𝐞𝐫𝐬 (𝟐𝟓%)
𝐁𝐢𝐨𝐦𝐚𝐬𝐬 𝐛𝐮𝐫𝐧𝐢𝐧𝐠 (𝟏𝟎%)
𝐅𝐨𝐬𝐬𝐢𝐥 𝐟𝐮𝐞𝐥 𝐜𝐨𝐦𝐛𝐮𝐬𝐭𝐢𝐨𝐧 𝐚𝐧𝐝 𝐢𝐧𝐝𝐮𝐬𝐭𝐫𝐢𝐚𝐥 𝐩𝐫𝐨𝐜𝐞𝐬𝐬𝐞𝐬 (𝟏𝟎%)
𝐁𝐢𝐨𝐥𝐨𝐠𝐢𝐜𝐚𝐥 𝐝𝐞𝐠𝐫𝐚𝐝𝐚𝐭𝐢𝐨𝐧 𝐨𝐟 𝐨𝐭𝐡𝐞𝐫 𝐧𝐢𝐭𝐫𝐨𝐠𝐞𝐧-𝐜𝐨𝐧𝐭𝐚𝐢𝐧𝐢𝐧𝐠 𝐚𝐭𝐦𝐨𝐬𝐩𝐡𝐞𝐫𝐢𝐜 𝐞𝐦𝐢𝐬𝐬𝐢𝐨𝐧𝐬 (𝟗%)
𝐀𝐧𝐝 𝐡𝐮𝐦𝐚𝐧 𝐬𝐞𝐰𝐚𝐠𝐞 (𝟓%).

അടുത്തതായി ഏതെല്ലാം സാമ്പത്തീക മേഖലകളില്‍ നിന്നാണ് ഹരിതവാതകങ്ങളുടെ ഉല്‍സര്‍ജനം നടക്കുന്നതെന്ന് പരിശോധിക്കാം.
സമൂഹത്തിനാവശ്യമായ ഊര്‍ജ്ജത്തിന്‍റെ ഉല്‍പാദനമാണ് 𝟕𝟑 ശതമാനം ഹരിതവാതകങ്ങളുടെയും സ്രോതസ്. ഇതിന്‍റെ ചേരുവ വ്യവസായം 𝟐𝟒.𝟐%, കെട്ടിടനിര്‍മ്മാണം 𝟏𝟕.𝟓 %, ഗതാഗതം 𝟏𝟔.𝟐 % , അലോക്കേറ്റ് ചെയ്യാത്തത് 𝟕.𝟖 %, ഫുജീറ്റീവ് എമിഷന്‍ 𝟓.𝟖 %, കൃഷിയും മത്സ്യബന്ധനവും 𝟏.𝟕 % എന്നിങ്ങനെയാണ്.
ബാക്കിയുള്ളതില്‍ 𝟏𝟖.𝟒 % 𝐀𝐅𝐎𝐋𝐔., 𝟓.𝟐% വ്യവസായം, 𝟑.𝟐% മാലിന്യം എന്നിങ്ങനെയാണ്. (𝐅𝐢𝐠.𝟏𝟏 𝐎𝐮𝐫 𝐖𝐨𝐫𝐥𝐝 𝐢𝐧 𝐃𝐚𝐭𝐚).

No photo description available.ലോകത്തിലേറ്റവും കൂടുതല്‍ ഹരിതവാതകങ്ങള്‍ പുറം തള്ളുന്നത് ചൈനയാണ്, 𝟐𝟔.𝟏%. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്,𝟏𝟐.𝟔𝟕 %. 𝟕.𝟓 ശതമാനവുമായി യൂറോപ്യന്‍ യൂണിയന്‍ മൂന്നാം സ്ഥാനത്തുണ്ട്. നമ്മള്‍ നാലാം സ്ഥാനത്താണ് 𝟕 % . അഞ്ചാം സ്ഥാനം റഷ്യക്കാണ് 𝟓.𝟒% . ജപ്പാന്‍ 𝟐.𝟓% . ബ്രസീല്‍ 𝟐.𝟐 % . ഇന്തോനേഷ്യ 𝟐 %. ഇറാന്‍ 𝟏.𝟕𝟒% . കാനഡ 𝟏.𝟓𝟐 % .

ഈ പത്തു രാജ്യങ്ങളും ചേര്‍ന്നാണ് ആകെ ഹരിതവാതകങ്ങളുടെ 𝟔𝟖.𝟕 ശതമാനം പുറം തള്ളുന്നത്. താഴെയുള്ള നൂറു രാജ്യങ്ങള്‍ ആകെയുള്ളതിന്‍റെ 𝟑.𝟔 % മാത്രമാണ് എമിറ്റ് ചെയ്യുന്നത്. (𝐅𝐢𝐠. 𝟏𝟐). ഗ്ലോബല്‍ ക്ലൈമറ്റ് വാച്ചിന്‍റെ ഒരു ഇന്‍ററാക്ടീവ് ചാര്‍ട്ടാണിത്. ഓരോ രാജ്യങ്ങളുടെയും ആകെ എമിഷനും മേഖലതിരിച്ചുള്ള എമിഷനും ഇതില്‍ നിന്ന് ലഭിക്കും.

May be an image of text that says "The Top 10 GHG Emitters Contribute Over Two-Thirds Two- of Global Emissions Explore Latest Global Greenhouse Gas Emissions Data Climate Watch Global Bunker Unallocated China Others Manufacturing/ Co.. Proce.. Industrial Transportation Agriculture Fugitive Emissio... Building All Emissions 2016 United Sou SaudiArabia Mexco Calddi Korea South Indonesia Brazil Top United States Electricity/Heat Russia India EU (27) Transportation Building Agriculture Electricity Emissio.. Heat Electricity/ Agriculture Electricity Agriculture Building Electricity Heat Fig.12 350ufce country forestry emissions. WORLD RESOURCES INSTITUTE covered country limate country imate"
അപ്പോള്‍ ആരാണ് കാലാവസ്ഥാ പുനസ്ഥാപനത്തിന് മുന്‍കൈയെടുക്കേണ്ടത്. വികസ്വരരാജ്യങ്ങള്‍???????? അതോ കേരളത്തിലെ മലയോരവാസികളോ????????
𝐎𝐮𝐫 𝐖𝐨𝐫𝐥𝐝 𝐢𝐧 𝐃𝐚𝐭𝐚 യുടെ ആളോഹരി കാര്‍ബണ്‍ഡയോക്സൈഡ് എമിഷന്‍ കാണിക്കുന്നവയാണ് (𝐅𝐢𝐠 𝟏𝟑&𝟏𝟒). May be an image of map and text that says "Annual CO2 emissions, 2019 Carbon dioxide (CO:) emissions from the burning of fossil fuels for energy and cement production. Land use change is otincluded. Our World Data World Fig.13 <0t data 100 million 500 milliont 50milliont 250 million 1billiont 1750 Source: Global Carbon Project: Carbon Dioxide Information Centre CDIAC) on meaning they for emissions embedded intraded goods. OurWorldnData.org/co2- and- other greenhouse- emissions/ BY billiont 7.5billion 5billiont 10 billion 2019"

May be an image of map and text that says "Per capita CO2 emissions, 2018 Carbon dioxide (CO:) emissions from the burning of fossil fuels for energy and cement production Land use change is not included. Our World Data World Fig.14 <0t No data 1t 2.5t 5t 7.5t 15t 10t Source: Our Worldir Data based the Global Carbon Project: Gapminder &UN missions remeasured roduction basis, meaning they do not correct Û 1800 >50t 20t emissions embedded intraded goods. 2019"

May be an image of text that says "Fig. 15 20 Per Capita Greenhouse Gas Emissions, 2017 18 16 14 12 10 United States Russia Japan EU-28 China World SOURCE Brazil India C02 Highlights (International Energy Agency, 2019) International Non C02 Projections (Environmental Protection Agency,"അതിന്‍റെ ബാര്‍ ഡയഗ്രമാണ് (𝐅𝐢𝐠 𝟏𝟓).
അമേരിക്കയില്‍ ആളോഹരി 𝐂𝐎𝟐 എമിഷന്‍. ഇന്ത്യയില്‍ അത് 𝟐 ടണ്ണാണ്. ഇതു കൂടി ഉപേക്ഷിക്കുക എന്നാണെങ്കില്‍ ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാവാന്‍ വേണ്ടി അവര്‍ ഇല്ലാതാവുക എന്നാണ് അര്‍ത്ഥം.

ഇതുകൂടി പരിഗണിച്ചു കൊണ്ടാണ് പാരീസ് എഗ്രിമെന്‍റിന് രൂപം കൊടുത്തിട്ടുള്ളത്.
𝐀𝐫𝐭𝐢𝐜𝐥𝐞 𝟐.𝟐. 𝐓𝐡𝐢𝐬 𝐀𝐠𝐫𝐞𝐞𝐦𝐞𝐧𝐭 𝐰𝐢𝐥𝐥 𝐛𝐞 𝐢𝐦𝐩𝐥𝐞𝐦𝐞𝐧𝐭𝐞𝐝 𝐭𝐨 𝐫𝐞𝐟𝐥𝐞𝐜𝐭 𝐞𝐪𝐮𝐢𝐭𝐲 𝐚𝐧𝐝 𝐭𝐡𝐞 𝐩𝐫𝐢𝐧𝐜𝐢𝐩𝐥𝐞 𝐨𝐟 𝐜𝐨𝐦𝐦𝐨𝐧 𝐛𝐮𝐭 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭𝐢𝐚𝐭𝐞𝐝 𝐫𝐞𝐬𝐩𝐨𝐧𝐬𝐢𝐛𝐢𝐥𝐢𝐭𝐢𝐞𝐬 𝐚𝐧𝐝 𝐫𝐞𝐬𝐩𝐞𝐜𝐭𝐢𝐯𝐞 𝐜𝐚𝐩𝐚𝐛𝐢𝐥𝐢𝐭𝐢𝐞𝐬, 𝐢𝐧 𝐭𝐡𝐞 𝐥𝐢𝐠𝐡𝐭 𝐨𝐟 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭 𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐜𝐢𝐫𝐜𝐮𝐦𝐬𝐭𝐚𝐧𝐜𝐞𝐬.
𝐀𝐫𝐭𝐢𝐜𝐥𝐞 𝟑. 𝐀𝐬 𝐧𝐚𝐭𝐢𝐨𝐧𝐚𝐥𝐥𝐲 𝐝𝐞𝐭𝐞𝐫𝐦𝐢𝐧𝐞𝐝 𝐜𝐨𝐧𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧𝐬 𝐭𝐨 𝐭𝐡𝐞 𝐠𝐥𝐨𝐛𝐚𝐥 𝐫𝐞𝐬𝐩𝐨𝐧𝐬𝐞 𝐭𝐨 𝐜𝐥𝐢𝐦𝐚𝐭𝐞 𝐜𝐡𝐚𝐧𝐠𝐞, 𝐚𝐥𝐥 𝐏𝐚𝐫𝐭𝐢𝐞𝐬 𝐚𝐫𝐞 𝐭𝐨 𝐮𝐧𝐝𝐞𝐫𝐭𝐚𝐤𝐞 𝐚𝐧𝐝 𝐜𝐨𝐦𝐦𝐮𝐧𝐢𝐜𝐚𝐭𝐞 𝐚𝐦𝐛𝐢𝐭𝐢𝐨𝐮𝐬 𝐞𝐟𝐟𝐨𝐫𝐭𝐬 𝐚𝐬 𝐝𝐞𝐟𝐢𝐧𝐞𝐝 𝐢𝐧 𝐀𝐫𝐭𝐢𝐜𝐥𝐞𝐬 𝟒, 𝟕, 𝟗, 𝟏𝟎, 𝟏𝟏 𝐚𝐧𝐝 𝟏𝟑 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐯𝐢𝐞𝐰 𝐭𝐨 𝐚𝐜𝐡𝐢𝐞𝐯𝐢𝐧𝐠 𝐭𝐡𝐞 𝐩𝐮𝐫𝐩𝐨𝐬𝐞 𝐨𝐟 𝐭𝐡𝐢𝐬
𝐀𝐠𝐫𝐞𝐞𝐦𝐞𝐧𝐭 𝐚𝐬 𝐬𝐞𝐭 𝐨𝐮𝐭 𝐢𝐧 𝐀𝐫𝐭𝐢𝐜𝐥𝐞 𝟐. 𝐓𝐡𝐞 𝐞𝐟𝐟𝐨𝐫𝐭𝐬 𝐨𝐟 𝐚𝐥𝐥 𝐏𝐚𝐫𝐭𝐢𝐞𝐬 𝐰𝐢𝐥𝐥 𝐫𝐞𝐩𝐫𝐞𝐬𝐞𝐧𝐭 𝐚 𝐩𝐫𝐨𝐠𝐫𝐞𝐬𝐬𝐢𝐨𝐧 𝐨𝐯𝐞𝐫 𝐭𝐢𝐦𝐞, 𝐰𝐡𝐢𝐥𝐞 𝐫𝐞𝐜𝐨𝐠𝐧𝐢𝐳𝐢𝐧𝐠 𝐭𝐡𝐞 𝐧𝐞𝐞𝐝 𝐭𝐨 𝐬𝐮𝐩𝐩𝐨𝐫𝐭 𝐝𝐞𝐯𝐞𝐥𝐨𝐩𝐢𝐧𝐠 𝐜𝐨𝐮𝐧𝐭𝐫𝐲 𝐏𝐚𝐫𝐭𝐢𝐞𝐬 𝐟𝐨𝐫 𝐭𝐡𝐞 𝐞𝐟𝐟𝐞𝐜𝐭𝐢𝐯𝐞 𝐢𝐦𝐩𝐥𝐞𝐦𝐞𝐧𝐭𝐚𝐭𝐢𝐨𝐧 𝐨𝐟 𝐭𝐡𝐢𝐬 𝐀𝐠𝐫𝐞𝐞𝐦𝐞𝐧𝐭.
𝐀𝐫𝐭𝐢𝐜𝐥𝐞 𝟒.𝟒.
𝐃𝐞𝐯𝐞𝐥𝐨𝐩𝐞𝐝 𝐜𝐨𝐮𝐧𝐭𝐫𝐲 𝐏𝐚𝐫𝐭𝐢𝐞𝐬 𝐬𝐡𝐨𝐮𝐥𝐝 𝐜𝐨𝐧𝐭𝐢𝐧𝐮𝐞 𝐭𝐚𝐤𝐢𝐧𝐠 𝐭𝐡𝐞 𝐥𝐞𝐚𝐝 𝐛𝐲 𝐮𝐧𝐝𝐞𝐫𝐭𝐚𝐤𝐢𝐧𝐠 𝐞𝐜𝐨𝐧𝐨𝐦𝐲-𝐰𝐢𝐝𝐞 𝐚𝐛𝐬𝐨𝐥𝐮𝐭𝐞 𝐞𝐦𝐢𝐬𝐬𝐢𝐨𝐧 𝐫𝐞𝐝𝐮𝐜𝐭𝐢𝐨𝐧 𝐭𝐚𝐫𝐠𝐞𝐭𝐬. 𝐃𝐞𝐯𝐞𝐥𝐨𝐩𝐢𝐧𝐠 𝐜𝐨𝐮𝐧𝐭𝐫𝐲 𝐏𝐚𝐫𝐭𝐢𝐞𝐬 𝐬𝐡𝐨𝐮𝐥𝐝 𝐜𝐨𝐧𝐭𝐢𝐧𝐮𝐞 𝐞𝐧𝐡𝐚𝐧𝐜𝐢𝐧𝐠 𝐭𝐡𝐞𝐢𝐫 𝐦𝐢𝐭𝐢𝐠𝐚𝐭𝐢𝐨𝐧 𝐞𝐟𝐟𝐨𝐫𝐭𝐬, 𝐚𝐧𝐝 𝐚𝐫𝐞 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞𝐝 𝐭𝐨 𝐦𝐨𝐯𝐞 𝐨𝐯𝐞𝐫 𝐭𝐢𝐦𝐞 𝐭𝐨𝐰𝐚𝐫𝐝𝐬 𝐞𝐜𝐨𝐧𝐨𝐦𝐲-𝐰𝐢𝐝𝐞 𝐞𝐦𝐢𝐬𝐬𝐢𝐨𝐧 𝐫𝐞𝐝𝐮𝐜𝐭𝐢𝐨𝐧 𝐨𝐫 𝐥𝐢𝐦𝐢𝐭𝐚𝐭𝐢𝐨𝐧 𝐭𝐚𝐫𝐠𝐞𝐭𝐬 𝐢𝐧 𝐭𝐡𝐞 𝐥𝐢𝐠𝐡𝐭 𝐨𝐟 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭 𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐜𝐢𝐫𝐜𝐮𝐦𝐬𝐭𝐚𝐧𝐜𝐞𝐬.
𝟒.𝟓.
𝐒𝐮𝐩𝐩𝐨𝐫𝐭 𝐬𝐡𝐚𝐥𝐥 𝐛𝐞 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐭𝐨 𝐝𝐞𝐯𝐞𝐥𝐨𝐩𝐢𝐧𝐠 𝐜𝐨𝐮𝐧𝐭𝐫𝐲 𝐏𝐚𝐫𝐭𝐢𝐞𝐬 𝐟𝐨𝐫 𝐭𝐡𝐞 𝐢𝐦𝐩𝐥𝐞𝐦𝐞𝐧𝐭𝐚𝐭𝐢𝐨𝐧 𝐨𝐟 𝐭𝐡𝐢𝐬 𝐀𝐫𝐭𝐢𝐜𝐥𝐞, 𝐢𝐧 𝐚𝐜𝐜𝐨𝐫𝐝𝐚𝐧𝐜𝐞 𝐰𝐢𝐭𝐡 𝐀𝐫𝐭𝐢𝐜𝐥𝐞𝐬 𝟗, 𝟏𝟎 𝐚𝐧𝐝 𝟏𝟏, 𝐫𝐞𝐜𝐨𝐠𝐧𝐢𝐳𝐢𝐧𝐠 𝐭𝐡𝐚𝐭 𝐞𝐧𝐡𝐚𝐧𝐜𝐞𝐝 𝐬𝐮𝐩𝐩𝐨𝐫𝐭 𝐟𝐨𝐫 𝐝𝐞𝐯𝐞𝐥𝐨𝐩𝐢𝐧𝐠 𝐜𝐨𝐮𝐧𝐭𝐫𝐲 𝐏𝐚𝐫𝐭𝐢𝐞𝐬 𝐰𝐢𝐥𝐥 𝐚𝐥𝐥𝐨𝐰 𝐟𝐨𝐫 𝐡𝐢𝐠𝐡𝐞𝐫 𝐚𝐦𝐛𝐢𝐭𝐢𝐨𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐚𝐜𝐭𝐢𝐨𝐧𝐬.
വനങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷെ അതുകൊണ്ട് കാലാവസ്ഥാ മാറ്റത്തെ തടയാനാവില്ല. വനസംരക്ഷണം വനത്തിനുള്ളിലാണ് നടക്കേണ്ടത്. പുറത്തല്ല.
നിവൃത്തികേടുകൊണ്ട് വനത്തിനു സമീപം ജീവിതം കെട്ടിപടുത്തവരുടെ നിലനില്‍പ് അപകടപ്പെടുത്തികൊണ്ടുമല്ല വനസംരക്ഷണം നടത്തേണ്ടത്.
വനസംരക്ഷണം എന്നാല്‍ മരം നടലും നട്ടമരം മുറിക്കാതെ സംരക്ഷിക്കലുമല്ല. വനത്തിന്‍റെയും മരത്തിന്‍റെയും ധര്‍മ്മങ്ങള്‍ വ്യത്യസ്തമാണ്.

മരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പാരിസ്ഥിതികാവബോധത്തെ അഴിച്ചു വിടുകയാണ് ആദ്യം വേണ്ടത്.
ആഗോള ഹരിതവാതക ഉല്‍സര്‍ജനത്തില്‍ ഇന്ത്യയുടെ പങ്ക് 𝟕% വരും. ഇതിന്‍റെ 𝟔𝟖.𝟕 ശതമാനവും ഊര്‍ജ ഉല്‍പാദനത്തിലൂടെയാണ്. ബാക്കി 𝟏𝟗.𝟔 % കൃഷി, 𝟔% വ്യവസായം, ഭൂവിനിയോഗവും വനനശീകരണവും 𝟑.𝟖 %, മാലിന്യം 𝟏.𝟗% എന്നിങ്ങനെയാണ്. (𝐅𝐢𝐠 𝟏𝟔 &𝟏𝟕).

May be an image of text that says "The Top 10 GHG Emitters Contribute Over Two-Thirds Two- of Global Emissions Explore atest Global Greenhouse Gas Emissions Data on Climate Watch Fig.16 Embed Industrial Combu, Building Waste Proce. Transportation Electricity Heat ndia Manufacturing CO.. αmμομόn Graphicby Fnedrich Watch country Preliminary forestry bunker 018 excluding and-u5 nclude grons emissions. country totals. WORLD RESOURCES INSTITUTE forestry covered climate ountry climate"May be an image of text that says "ಮ Change country Greenhouse gas emissions by sector, India, 2016 Greenhouse gas emissions are measured in tonnes of rbon dioxide- equivalents Electricity Heat Our World Data Fig.17 17 Agriculture Manufacturing Construction Transport 1.11 billiont 704.16milliont 533.8 milliont Industry 265.3 milliont Land-Use Use Change and Forestry 130.61 milliont Other fuel combustion 126.43 milliont 119.04 milliont Buildings 109.2 milliont Waste milliont Fugitive emissions Aviation and shipping 54.95 milliont 21 20.4 million Source: CAIT Ot Data Explorer via. Climate 200 milliont 400 milliont 600 milliont 800 million billiont"
ഈ 𝟑.𝟖 ശതമാനം പരിഹരിക്കുന്നതിലൂടെ കാലാവസ്ഥാ മാറ്റത്തിന് പരിഹാരമാവില്ല. ആഗോളതലത്തില്‍ ഇത് 𝟏𝟏% ആണ്.
𝐂𝐨𝐮𝐧𝐜𝐢𝐥 𝐎𝐧 𝐄𝐧𝐞𝐫𝐠𝐲, 𝐄𝐧𝐯𝐢𝐫𝐨𝐧𝐦𝐞𝐧𝐭 𝐚𝐧𝐝 𝐖𝐚𝐭𝐞𝐫 എന്ന സ്ഥാപനത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ ഹരിതവാതകങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന 𝟏𝟓 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. ഏറ്റവും കൂടുതല്‍ ഗുജറാത്താണ്. 𝟏𝟒 ശതമാനത്തോളം. ഏറ്റവും കുറഞ്ഞത് ഉത്തരാഖണ്ഡാണ് 𝟐%. (𝐅𝐢𝐠.𝟏𝟖).

May be an image of text that says "Emissions from top 15 states for the year 2013 100 90 80 Fig.18 18 of 70 onh 60 Million 40 50 in Emissions 20 30 10 20% 16% 18% wmtm 14% 12% 10% in tf 2% % Source: CEEW analysis, 2017 0% Gujarat Odisha Chattisgarh Jharkhand Karnataka Maharashtra Pradesh Rajasthan Bengal Nadu Pradesh Pradesh Telangana Haryana Uttarakhand Andhra West Tamil Madhya Uttar"
ഇനിയും വനനശീകരണത്തില്‍ മാത്രമായി കാര്യങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരോട്……..
𝟏.അന്തരീക്ഷത്തില് നിന്ന് കാര്‍ബണ്‍ ഡൈയോക്സൈഡ് വലിച്ചെടുത്ത് അതില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ മരമോ വനമോ വേണമെന്നില്ല. കടലും ഹരിതകമുള്ള സസ്യങ്ങളും മതി.
𝟐. കാര്‍ബണ്‍ഡയോക്സൈഡ് ശേഖരിച്ചുവെക്കാന്‍ കാട്ടിലെ മരങ്ങളോ, ഈട്ടിയോ, തേക്കോ, ചന്ദനമോ തന്നെ വേണമെന്നില്ല. മാവിനും പ്ലാവിനും റബ്ബറിനുമൊക്കെ അതിനുള്ള കഴിവുണ്ട്.
𝟑. ഒരു മരം ശേഖരിച്ചുവെക്കുന്ന കാര്‍ബണ്‍ അതു നശിക്കുമ്പോള്‍ പുറത്തുവരും. 𝐈𝐭 𝐢𝐬 𝐚𝐥𝐥 𝐜𝐞𝐥𝐥𝐮𝐥𝐨𝐬𝐞. 𝐉𝐮𝐬𝐭 𝐂𝐞𝐥𝐥𝐮𝐥𝐨𝐬𝐞 (𝐂𝟔𝐇𝟏𝟎𝐎𝟓 )𝐧.
(ഹൈസ്കൂള്‍ രസതന്ത്രം നോക്കുക).
എന്നാലും മരത്തില്‍ നിന്ന് പിടി വിടില്ല എന്നാണെങ്കില്‍…
കേരളത്തില്‍ 𝟓𝟎 ശതമാനത്തിലേറെ ഫോറസ്റ്റ് കവര്‍ ഉണ്ട്. വയനാട്ടിലും ഇടുക്കിയിലും അത് 𝟕𝟎 ശതമാനത്തിലും മേലെയാണ്.