ഭാര്യ എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ എലിസബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് , നമ്മൾ എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്ന ധ്വനി വരുന്ന പോസ്റ്റാണ് എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘‘നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.’’–എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.

ഭാര്യ എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. എലിസബത്തിനെ ആരുമായും താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വമാണ് എലിസബത്തിന്റെതെന്നും ബാല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ആരെയും എലിസബത്തിനോട് താരതമ്യം ചെയ്യരുത്. ഒരു അഭിമുഖത്തിലും അവളെ പരാമർശിച്ചിട്ടില്ല. ഒരു വാക്ക് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. എലിസബത്ത് സ്വർണ്ണമാണ്, ശുദ്ധമായ സ്വഭാവമാണ്. അവളെപ്പോലെ സ്വഭാവമുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ എന്റെ കൂടെയില്ല. ഞാൻ അവളുടെ കൂടെയില്ല. എല്ലാം എന്റെ വിധിയാണ്. പ്രണയം ഒരു പൂമ്പാറ്റയെപ്പോലെയാണ്. പറന്നു പോകും, ​​പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാലും അവളെ കുറ്റം പറയില്ല. ഞാൻ കഷ്ടപ്പെടുമ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നു. എലിസബത്തിന് നല്ലതുമാത്രമേ സംഭവിക്കൂ . ” – ബാല പറഞ്ഞു.

സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇരുവർക്കും ഇടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നും ആരാധകർ ചോദിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴും എല്ലാത്തിനും എലിസബത്ത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കുറച്ച് മാസങ്ങളായി എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാതിരുന്നത് ആരാധകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

ബാലയുടെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിനിടെ എലിസബത്തിനെ കണ്ടില്ല. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. അതിനിടെ ജോലി ആവശ്യത്തിനായാണ് കേരളം വിട്ടതെന്ന് എലിസബത്ത് പറയുന്നുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എലിസബത്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ എല്ലാ വിശദാംശങ്ങളും പങ്കുവെക്കുന്നുമുണ്ട്.

You May Also Like

50 കാരിയായ നടിയുടെ കിടപ്പുമുറിയിൽ ബോണി കപൂറിന്റെ മകൻ നഗ്നനായി, ഫോട്ടോ വിവാദമാകുന്നു

50 കാരിയായ നടിയുടെ കിടപ്പുമുറിയിൽ ബോണി കപൂറിന്റെ മകൻ നഗ്നനായി, ഫോട്ടോ വിവാദമാകുന്നു ബോളിവുഡിലെ മുൻനിര…

ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം ഉണ്ട്

San Geo ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം…

നിവിൻ പോളി-ഹനീഫ് അദേനി ചിത്രം NP42; ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച

നിവിൻ പോളി ഹനീഫ് അദേനി ചിത്രം NP42; ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച നിവിൻ പോളിയെ…

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

തമിഴിലെ വിഖ്യാത എഴുത്തുകാരനായ കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വൻ…