Yasir Gafoor
കടപ്പാട് : ചരിത്രാന്വേഷികൾ

യാത്രയിൽ കണ്ണുകൾ കൊണ്ട് നേരെ മുന്നിൽ കാണുന്ന ദൃശ്യങ്ങൾ നൽകുന്ന അത്ഭുതങ്ങളും അമ്പരപ്പും മാത്രം അല്ല.അവയ്ക്ക് പിന്നിലുള്ള ചരിത്രം തേടിപ്പിടിച്ചു വായിക്കാൻ മനസ്സുള്ളവർക്ക് കാണുന്ന കെട്ടിടങ്ങൾ മാത്രമല്ല, പോകുന്ന റോഡും പാലങ്ങളും പോലും കഥ പറഞ്ഞു കൊണ്ടിരിക്കും.അഹമ്മദബാദ് യാത്രയിൽ താമസസ്ഥലത്ത് നിന്ന് IIMA ലേക്ക്ള്ള ടാക്സിയിൽ ഉള്ള യാത്രയിൽ ആണ് സബർമതി നദി മുറിച്ചു കടക്കുമ്പോൾ ഉള്ള സൈഡിലായി ചേർന്ന് കാണുന്ന പാലം ശ്രദ്ധിക്കുന്നത്. സബർമതി നദി രണ്ടായി പകുത്ത നഗരത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിനു ഓന്നേക്കാൽ നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ടത്രേ. എല്ലിസ് ബ്രിഡ്ജ് എന്ന 1892 ൽ നിർമ്മിച്ച ഈ പാലം അഹമ്മദബാദ് നഗരത്തിലെ ആദ്യത്തെ പാലമാണ്.

ബോംബെ പ്രസിഡൻസിയിലെ ചീഫ് സെക്രട്ടറി ആയിരുന്ന സർ ബാരോ ഹെൽബർട്ട് എല്ലിസ് ന്റെ സ്മരണാർത്ഥമാണ് ഈ പാലത്തിനു ആ പേര് നൽകിയിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച റവന്യു ഉദ്യോഗസ്ഥരിലൊരാലായിരുന്ന അദ്ദേഹം മരണപ്പെട്ടത് 1887 ൽ ആയിരുന്നു. അതിന് രണ്ട് വർഷത്തിന് ശേഷം നിർമാണം ആരംഭിച്ച പാലത്തിനു അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഈ പാലത്തിന്റെ നിർമ്മാണത്തിന് പോലും ഉണ്ടൊരു രസകരമായ കഥ പറയാൻ. ഇവിടെ 1869 ൽ ആദ്യം നിർമിച്ചിരുന്ന ഒരു മരപ്പാലം 1875 ലെ വെള്ളപ്പൊക്കത്തിൽ തകർന്നു പോവുകയായിരുന്നു. ഇതിന് പകരമായിട്ടാണ് ഉരുക്ക് കൊണ്ടുള്ള ഒരു പാലം അവിടെ നിർമ്മിക്കാൻ തീരുമാനിക്കുന്നത്. ഇതിനാവശ്യമായ ഉരുക്ക് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പാലനിർമ്മാണത്തിന് അക്കാലത്തെ 5 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന എഞ്ചിനീയർ ആയിരുന്ന ഇന്ത്യക്കാരൻ തന്നെയായിരുന്ന ഹിമ്മത്ത് ലാൽ എന്നയാൾക്കായിരുന്നു ഈ പാലത്തിന്റെ നിർമ്മാണത്തിന്റെ ചുമതല. രണ്ട് വർഷങ്ങൾ കൊണ്ട് തന്നെ വകയിരുത്തിയതിലും കുറഞ്ഞ തുകയായ നാലു ലക്ഷത്തി ഏഴായിരം രൂപ കൊണ്ട് പണി പൂർത്തീകരിച്ച ഹിമ്മത് ലാലിന് ആദ്യം ലഭിച്ചത് അഭിനന്ദനങ്ങൾ ആയിരുന്നില്ല.

നിർമ്മാണത്തിന് വകയിരുത്തിയതിലും കുറഞ്ഞ തുക കൊണ്ട് പാലം പൂർത്തീകരിച്ചതിനാൽ ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ ആണ് പാലം പണിത് തീർക്കാൻ ഉപയോഗിച്ചതെന്ന് സംശയിച്ചു ബ്രിട്ടീഷ് അധികാരികൾ അന്വേഷണത്തിന് ഉത്തരവിടുക പോലുമുണ്ടായി. ഇക്കാര്യങ്ങൾ പരിശോധിക്കാനുള്ള നിയുക്തമാക്കപ്പെട്ട കമ്മിറ്റി കൃത്യമായി പരിശോധിക്കുകയും അക്കാലത്തെ ഏറ്റവും നല്ല സ്റ്റാൻഡേർഡിൽ തന്നെയാണ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സർക്കാരിന് ലാഭംമുണ്ടാക്കിയതിൽ ഹിമ്മത് ലാലിനെ അഭിനന്ദിച്ചു കൊണ്ടാണ് അന്വേഷണകമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിച്ചത്.

ഇക്കരണത്താൽ 1893 ൽ അന്നത്തെ വൈസ്രോയി ലോർഡ് ലാൻസ്ഡോൺ ഹിമ്മത് ലാലിന് ‘റാവു ബഹദൂർ’ പുരസ്‌കാരം നൽകുകയുണ്ടായി. 1922 ൽ മരണപ്പെട്ട ഇദ്ദേഹത്തിന്റെ സ്മരണാർത്ഥ
സ്വാതന്ത്ര്യനന്തരം അഹമ്മദാബാദിലെ ഒരു പ്രധാനപ്പെട്ട തെരുവിന് ‘എഞ്ചിനീയർ ഹിമ്മത് ലാൽ ധിരജ്രം ‘ എന്ന് നാമകരണം ചെയ്യുകയുണ്ടായി.ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി വളരെ പ്രധാനപ്പെട്ട ഒരു സംഭവത്തിനും എല്ലിസ് ബ്രിഡ്ജ് സാക്ഷിയായിട്ടുണ്ട്. 1930 മാർച്ച് 8 നു ഗാന്ധിജി തന്റെ ദണ്ഡി മാർച്ച് നിറഞ്ഞ ജനക്കൂട്ടത്തിന് മുമ്പിൽ പ്രഖ്യാപിച്ചത് എല്ലിസ് ബ്രിഡ്ജ്ൽ വെച്ചായിരുന്നു.

മോട്ടോർ വാഹനങ്ങൾ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് പണിത ഈ പാലത്തിനു പക്ഷെ പിൽക്കാലത്ത് നഗരതിരക്കുകളെ ഉൾക്കൊള്ളാൻ തക്ക വീതി ഉണ്ടായില്ല എന്നത് നേരാണ്. അത് കൊണ്ട് തന്നെ പാലനിർമാണം ആരംഭിച്ചു 110 വർഷം പൂർത്തിയാകുന്ന 1999 ൽ പാലത്തിന്റെ ഇരു വശങ്ങളിലുമായി കോൺക്രീറ്റ് പാലങ്ങൾ നിർമ്മിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയും പഴയ ഉരുക്ക് പാലത്തിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇന്ന് എല്ലിസ് ബ്രിഡ്ജ് നഗരത്തിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നായി നില നിർത്തിയിരിക്കുകയാണ്.

You May Also Like

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Shameer P Hasan തലേദിവസം ആരോ കത്തിച്ച് ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റി വരുത്തിയ…

റോൾസ് റോയ്‌സ് കമ്പനിയോടുള്ള പ്രതികാരം, തന്റെ റോൾസ് റോയ്‌സ് കാറുകളെ ചവറുവണ്ടിയാക്കി മാറ്റിയ ഇന്ത്യൻ രാജാവിൻ്റെ അഭിമാന പോരാട്ടത്തിന്റെ കഥ

10 റോൾസ് റോയ്‌സിനെ മാലിന്യ വാഹകരാക്കി മാറ്റിയ ഇന്ത്യൻ രാജാവിൻ്റെ കഥ ആൽവാറിലെ മഹാരാജാവായ ജയ്…

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ…

സെമിത്തേരിയിലെ താമസക്കാർ

സെമിത്തേരിയിലെ താമസക്കാർ Sreekala Prasad പരേതാത്മാക്കളും മനുഷ്യരും ഒരു പോലെ താസിക്കുന്ന ഒരു സ്ഥലമുണ്ട്. ഫിലിപ്പിനോ…