ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു

ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു ഗംഭീര സയൻസ് ഫിക്ഷൻ 2024 ഡിസംബറിൽ തിയറ്ററുകളിലെത്തുന്നു. വിനോദവും ഫാന്ററസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായ് ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ‘എലൂബ്’. നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്.

സംവിധായകന്റെ കഥക്ക് മാജിത് യോർദനും ലുഖ്മാനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡൽഹി, എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ്. കാസ്റ്റിംഗ് ഡീറ്റെയിൽസുകൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. ‘My Hero Academia’, ‘Pokemon’, ‘One Piece Film: Gold’ എന്നീ ആനിമെകൾക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ‘എലൂബ്’ സമ്മാനിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്.

‘അതിരൻ’, ‘സൂഫിയും സുജാതയും’, ‘ടീച്ചർ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘കമ്മാര സംഭവം’, ‘ഹോം’, ‘വിലായത്ത് ബുദ്ധ’ എന്നീ സിനിമകൾ ചെയ്ത ബഗ്ലാൻ ആണ് കൈകാര്യം ചെയ്യുന്നത്. വിജി എബ്രഹാമിന്റെതാണ് ചിത്രസംയോജനം. ലൈൻ പ്രൊഡ്യൂസർ ഷാജി കാവനാട്ട്. മേക്കപ്പ്: റോഷൻരാജഗോപാൽ, വസ്ത്രാലങ്കാരം: അഫ്സൽ മുഹമ്മദ് സാലീ, കളറിംങ്: റെഡ് ചില്ലീസ്കളർ, കളറിസ്റ്റ്: മക്കരാണ്ട് സുർത്തെ, എക്യുപ്മെന്റ് എഞ്ചിനീർ: ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുധർമ്മൻ വള്ളിക്കുന്ന്, പിആർഒ: എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്.

You May Also Like

“ചങ്കി പാണ്ഡെയുടെ നായികയാകാൻ ദിവ്യ ഭാരതി ആഗ്രഹിച്ചില്ല” പഹ്‌ലജ് നിഹലാനിയാണ് അന്തരിച്ച നടിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ഇന്നത്തെ പല നടിമാരുടെയും സ്വപ്‌നമായ ആ സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് നടി ദിവ്യ…

ചാക്കോച്ചന് തന്നെ ഒരു ആക്ഷൻ ഹീറോ റോളിലേക്ക് പാകപ്പെടുത്തിയെടുക്കാൻ ഇത്ര ടൈം വേണ്ടി വന്നത് അതുകൊണ്ടാകാം, കുറിപ്പ്

ഗ്ലാഡ്വിൻ ഷാരുൺ ആക്ഷൻ റോളുകൾ ചെയ്യാൻ പരിമിതികളുള്ള നടനാണ്. അത് ഇങ്ങേർക്കും നല്ല പോലെ അറിയാം…

‘ചുപ് ‘ പേര് പോലെ വിമർശകരുടെ വായടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഉടനീളം ഹൗസ് ഫുൾ ഷോകളും ആയി മുന്നേറുന്നു

Al Sabith Don ‘ചുപ് ‘ പേര് പോലെ വിമർശകരുടെ വായടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഉടനീളം…

മണിക്കുട്ടനൊപ്പം ശ്വേതാമേനോന്റെ ഹോട്ട് ഡാൻസ് വൈറലാകുന്നു

അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌ ശ്വേതാ മേനോൻ. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം…