1

ഇന്റെര്‍നെറ്റിനെ കുറിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത ഈ കാലത്ത് ഇന്റെര്‍നെറ്റിലെ സുരക്ഷയെ കുറിച്ച് അല്പം ആലോചിക്കേണ്ടതുണ്ട്. ഇന്ന്‍ പ്രൊഫഷനലുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹാക്കര്‍മാര്‍, വൃദ്ധന്മാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവരും ഇന്‍റര്‍നെറ്റില്‍ സജീവമാണ്.‌‍ കൂടാതെ ദിവസം തോറും വെബ്സൈറ്റുകളും ബ്ലോഗുകളും പെറ്റുപെരുകുന്നു മറ്റൊരു കോണില്‍ വിവധ ഫോറങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ്‌ എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.

ഈയ്യിടെയായി കുറച്ചു പേരുടെ ജിമെയില്‍ അക്കൗണ്ട്‌ ഹാക്ക്ചെയ്യപ്പെട്ടതായി അറിയാന്‍ സാധിച്ചു. ഇതിനു ഹാക്കര്‍മാരെ പഴിക്കുന്നതിനു മുന്‍പ് നമ്മെതന്നെയാണ് പഴിക്കേണ്ടത് കാരണം നമ്മുടെ ജാഗ്രത ഇല്ലായ്മയാണ് ഇതിനൊക്കെ കാരണം. ഇന്‍റര്‍നെറ്റില്‍ ഭൂരിഭാഗം പേരും സ്വതന്ത്രമായി വിഹരിക്കുന്നവരാണ് പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കാണുന്ന എല്ലാത്തിലും ക്ലിക്ക് ചെയ്ത് കാട് കയറിപ്പോവും. നെറ്റില്‍ സര്‍ഫ് ചെയ്യുന്നതിന് നിശ്ചിത ലക്ഷ്യങ്ങളൊന്നുമില്ല. എല്ലാത്തിനും സബ്സ്ക്രൈബും രജിസ്റ്റരും ചെയ്തുവിടും.

ജിമെയില്‍ ഹാക്കിങ്ങിന്റെ വിശദാംത്തിലേക്ക് വരാം. ഇന്നു സുരക്ഷാബോധമുള്ളവര്‍ അഴ്ച്ചയിലോ മാസത്തിലോ പാസ്സ്‌വേര്‍ഡ്‌ മാറ്റുന്നുണ്ട് എന്നിട്ടും ഹാക്ക് ചെയ്യപ്പെടുന്നു. ഇന്റെര്‍നെറ്റില്‍ നടക്കുന്ന പുതിയ സംഭവങ്ങളെ കുറിച്ച് അവബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും മാസങ്ങള്‍ക് മുന്‍പാണ്‌ ഗൂഗിള്‍ അവരുടെ പ്രൈവസി പോളിസി മാറ്റിയത്. ഇതിന്റെ പേരിലാണ് ഹാക്കിംഗ് നടത്തിയത്. അതായത് ഹാക്ക് ചെയ്യേണ്ട ഐ.ഡി യിലേക്ക് തികച്ചും ഔദ്യോഗികമായി ഒരു മെയില്‍ അയക്കുന്നു. അതായത്

നിങ്ങള്‍ നമ്മുടെ പ്രൈവസി പോളിസിയിലെ 15C സെക്ഷന്‍ പ്രകാരമുള്ള കണ്ടീഷന്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ നിങ്ങളുടെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാന്‍ പോകുകയാണ്. ബ്ലോക്ക്‌ ഒഴിവാക്കാന്‍ നിങ്ങളുടെ അക്കൗണ്ട്‌ ഒരാഴ്ച്ച മോണിട്ടര്‍ ചെയ്യേണ്ടതുണ്ട് അതിനാല്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ 17BF4QRT@S എന്നാക്കി മാറ്റുക

തുടങ്ങിയവയായിരിക്കും ഇ-മെയിലിന്‍റെ ഉള്ളടക്കം. മെയില്‍ വരുന്നതോ gsupport@gmail പോലുള്ള മെയില്‍ ഐ.ഡികളില്‍ നിന്നായിരിക്കും. ഇതുപോലൊരു മെയില്‍ വന്നാല്‍ വിശ്വസിക്കാത്തവര്‍ ചുരുക്കം. അങ്ങനെ അവര്‍ക്ക് വേണ്ടി നമ്മള്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റുന്നു. അവര്‍ ഈ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് നമ്മുടെ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്ത് പാസ്സ്‌വേര്‍ഡ്‌ മാറ്റുന്നു.

ഇത് ഗൌരവമായി എടുക്കാത്തവര്‍ നമ്മുടെ കേരളത്തില്‍ ഇന്നും ഉണ്ട് എന്നതാണ് വസ്തുത, കാരണം വേറൊന്നു ഉണ്ടാകാന്‍ എന്തെളുപ്പം എന്ന ചിന്ത തന്നെ. പക്ഷെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ ഇമെയില്‍ ഐ.ഡി നമ്മുടെ ഫോണ്‍നമ്പര്‍ വെച്ച് കണ്‍ഫെര്‍മ് ചെയ്തതാണ്. നമ്മുടെ ഐ.ഡി വെച്ചു എന്ത് അന്യായം നടത്തിയാലും നമ്മളെ തന്നെയാണ് പിടിക്കുക.

ഇതിനെതിരെ ജാഗ്രത അത്യാവശ്യമാണ്. ഇതുപോലൊരു മെയിലുകള്‍ വന്നാല്‍ ഒന്നും പ്രതികരിക്കാതിരിക്കുക. അല്ലെങ്കില്‍ ഗൂഗിളുമായി ബന്ധപ്പെട്ടു പ്രശ്നത്തിന്റെ സ്ഥിതി മനസ്സിലാകുക. മറ്റു പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

 • ഈമെയിലില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. പകരം ലിങ്ക് കോപ്പി ചെയ്ത് ലോഗൌട്ട് ആക്കി അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്യുക.
 • പാസ്സ്‌വേര്‍ഡ്‌ ഇടക്കിടെ മാറ്റുക
 • കഫെ, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യുമ്പോള്‍ OnScreenKeyboard ഉപയോഗിക്കുക. കാരണം കീലോഗ്ഗറുകളില്‍ നിന്നു സുരക്ഷിതരാകം എന്നത് തന്നെ. വിന്‍ഡോസില്‍ എങ്ങനെ ഓണ്‍ സ്ക്രീന്‍ കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം.
  1. റണ്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യുക(Winkey+R)
  2. osk എന്ന് ടൈപ്പ് ചെയ്യുക, ശേഷം ok ക്ലിക്ക് ചെയ്യുക.
  3. ഇനി വരുന്ന കീബോര്‍ഡിന്റെ ചിത്രത്തിലെ കീകള്‍ ക്ലിക്ക് പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
 • വിശ്വാസമുള്ള വെബ്സൈറ്റുകളില്‍ മാത്രം കയറുക .
 • എപ്പോഴും അഡ്രസ്സ് ബാറില്‍ കണ്ണുണ്ടായിരിക്കുക. സ്ഥിരമായി കയറുന്ന ഫേസ്ബുക്ക്, ജിമെയില്‍ തുടങ്ങിയ വെബ്‌സൈറ്റുകളുടെ സ്പെല്ലിംഗ് ശെരിയാണോ എന്ന് നോക്കുക’. ഫിഷിംഗ് തടയാന്‍ ഇത് സഹായിക്കും. (ഫെയ്സ്ബുക് ഇന്‍റെ ഒരു ഫിഷിംഗ് സൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)
 • നിങ്ങളുടെ ജിമെയില്‍ ആരെങ്കിലും അക്സസ്സ് ചെയ്യുന്നുണ്ട് എന്ന് തോന്നിയാല്‍ അത് ശെരിയാണോ എന്ന് നോക്കാനും വഴിയുണ്ട്. അതിനായി ആദ്യം ജിമെയില്‍ ലോഗിന്‍ ചെയ്യുക ശേഷം ഏറ്റവും താഴേക് മൌസ് സ്ക്രോള്‍ ചെയ്യുക. അവിടെ വലതു ഭാഗത്തായി Last account activity: 7 days agoDetails എന്നുണ്ടാകും(7 ന്‍റെ സ്ഥാനത്ത് നിങ്ങളുടെ അക്കൗണ്ട്‌ ലാസ്റ്റ് ലോഗിന്‍ ചെയ്ത ദിവസമാണ് ഉണ്ടാവുക). അതില്‍ Detailsല്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ നിങ്ങളുടെ അക്കൌണ്ടില്‍ അവസാനമായി 10 പ്രാവശ്യം കയറിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. അതില്‍ കയറിയ സമയം /ദിവസം, ലൊക്കേഷന്‍( കണ്ട്രി & സ്റ്റേറ്റ്), ഐപി അഡ്രസ്സ്, ഡിവൈസ് എന്നിവയുടെ വിവരങ്ങള്‍ ഉണ്ടാകും. ഇതുവെച്ച് നിങ്ങളുടെ അക്കൌണ്ടില്‍ എപ്പോ കയറി എങ്ങിനെ കയറി എന്നൊക്കെ അറിയാന്‍ സാധിക്കും.

17814300

ഇത് ഒരു മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മാത്രമാണ്. ഹാക്ക് ചെയ്യേണ്ടവന്‍ എങ്ങനെയായാലും അത് ചെയ്യും. പക്ഷെ ഈ കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരു പരിധി വരെ അതിനു തടയിടാം.

You May Also Like

ടെലിപോര്‍ട്ടേഷന്‍ നേരിട്ട് കണ്ട ഷോപ്പിംഗ്‌ മാളില്‍ ഉള്ളവര്‍ ഞെട്ടി !

നമ്മള്‍ മാജിക്കിലും മറ്റും കണ്ടിട്ടുണ്ട്, ഒരാളെ ഒരു പെട്ടിയിലടച്ച ശേഷം അവിടെ നിന്നും അപ്രത്യക്ഷനാക്കി മറ്റൊരു സ്ഥലത്ത് നിന്നും പ്രത്യക്ഷപ്പെടുത്തുന്നത്. അങ്ങിനെ ഒരു മെഷീന്‍ തന്നെ കണ്ടു പിടിച്ചാല്‍ എങ്ങിനെ ഉണ്ടാകും? ടെലിപോര്‍ട്ടേഷന്‍ നമ്മുടെ ജീവിതത്തില്‍ സാധ്യമാവുമോ? എന്താണ് അതിനു പിന്നിലെ രഹസ്യം? ഒരു മാളില്‍ തടിച്ചു കൂടിയവരെ ഒന്നാകെ പറ്റിച്ച കഥ ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് കാണാം.

എത്ര തവണ ശാരിരിക ബന്ധം നടക്കുന്നോ അത്രയും ആഴത്തില്‍ ബന്ധം ഉറക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു

പ്രണയത്തിന്റെ രസതന്ത്രം Manoj K Sreedhar എന്താണ് മനുഷ്യരുടെ ജീവിതത്തിന്‍റെ ലക്ഷ്യം ? പലരും സ്വയം…

നാം സ്വതന്ത്രരോ …?

‘സ്വാതന്ത്ര്യം തന്നെയമൃതം….. സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു ….. മൃതിയേക്കാള്‍ ഭയാനകം!’ ആറരപതിറ്റാണ്ടുകള്‍ക്കപ്പുറം വെള്ളപ്പിശാചുക്കള്‍ ഇന്ത്യാമഹാരാജ്യത്തു നിന്ന് കെട്ടുകെട്ടി. പിറന്നനാടിന്റെ വിരിമാറിലിട്ട് ഒരു ജനതയെ ഒരു നൂറ്റാണ്ടിലധികകാലം കെട്ടിയിട്ടും ക്രൂശിച്ചും അടിമവേല ചെയ്യിച്ചും ഫലഭൂയിഷ്ടമായ മണ്ണില്‍ അതിക്രമം കാണിച്ചും ഒടുവില്‍, വര്‍ഗ്ഗീയതയുടെയും ചേരിതിരിവിന്റെയും വിഷവിത്തുകള്‍ വിതച്ചുകൊണ്ടാണ് ക്രൂരതയുടെ പര്യായങ്ങളായ സായിപ്പന്മാര്‍ വണ്ടിവിട്ടത്.

മനുഷ്യനെ സംരക്ഷിക്കേണ്ട ബാധ്യത ഭൂമിക്കില്ല, അതിനാൽ ഭൂമിയെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്

‘പരിസ്ഥിതി ദിനം: ചരിത്രം, രാഷ്ട്രീയം, സമൂഹം’ Joshy John അദ്ധ്യായം 1 ചിന്തിക്കേണ്ട ഒന്നാണ്, മനുഷ്യൻ…