Emancipation
Language : English
Genre : Action / Thriller/Survival
Platform: Apple Tv
Akhil C Prakash
അന്റോണി ഫ്യൂക്വാ’യുടെ സംവിധാനത്തിൽ, വിൽ സ്മിത്ത് നായകനായി ഇറങ്ങിയ ഏറ്റവും പുതിയ ഇംഗ്ലീഷ് ആക്ഷൻ ത്രില്ലെർ ചിത്രമാണ് ഇമാൻസിപേഷൻ. ലൂസിയാനയിലെ ഒരു തോട്ടത്തിൽ നിന്നും പീറ്റർ എന്ന കറുത്ത വർഗക്കാരനായ ഒരു അടിമ വെള്ളക്കാരായ തോട്ടം മുതലാളിമാരുടെ കടുത്ത പീഡനങ്ങൾ സഹിക്കാൻ ആകാതെ നിന്നും രക്ഷപ്പെടാനായി ഓടിപ്പോകുന്നു.അവനെ പിടിക്കാനായി പിന്നാലെ പാഞ്ഞടുക്കുന്ന തോട്ടം മുതലാളിമാരുടെ ക്രൂരന്മാരായ വേട്ടക്കാരിൽ നിന്നും അപകടം പതിയിരിക്കുന്ന ലൂസിയാനയിലെ ചതുപ്പുനിലങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള അയാളുടെ പോരാട്ടങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
വിൽ സ്മിത്ത് എന്ന നടന്റെ ഇത് വരെ കാണാത്ത മേക്കോവർ ആണ് ഇതിൽ.. അത് പോലെ തന്നെ ഗംഭീര പെർഫോമൻസും ഇതിൽ കാണാം.ടെക്നിക്കൽ സൈഡ് എല്ലാം തന്നെ ഗംഭീരമാണ്… സിനിമയുടെ കളർ ടോൺ എടുത്ത് പറയണം.സിനിമയുടെ മൂഡിന് ചേർന്ന കളർ ടോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്… സിനിമയുടെ കഥക്ക് വേണ്ട പശ്ചാത്തലത്തിനു ഏറ്റവും അപ്റ്റ് ആയ കളർ ഗ്രേഡിങ്…. മറ്റൊരു പ്രധാനപെട്ട കാര്യം സിനിമ മുന്നോട്ട് വയ്ക്കുന്ന പൊളിറ്റിക്കൽ സൈഡ് ആണ്. ഗംഭീരമായി അത് സിനിമയിൽ ബ്ലൻഡ് ചെയ്തിട്ടുണ്ട്..ഗംഭീര അനുഭവം.. തീർച്ചയായും റെക്കമ്മെന്റ് ചെയുന്നു.
***