Emancipation
2022/English
Review by
Vino
ഓസ്കാർ അടി വിവാദത്തിന് ശേഷം വിൽസ് സ്മിത്തിന്റെ നെക്സ്റ്റ് റിലീസ് അതും ഒരുപാട് ഉഗ്രൻ പടങ്ങൾ നമ്മുക്കായി സമ്മാനിച്ച Antoine fuqua കൂടെ.പീറ്ററിന്ന് അന്ന് രണ്ടു ഓപ്ഷൻ ഉണ്ടായിരുന്നു, ഭാര്യക്കും മക്കൾക്കുമൊപ്പം അവരുടെ തോക്കിൻ മുന്നിൽ നിന്ന് കൊടുത്ത് മരണത്തിന്ന് കീഴടങ്ങുക, അല്ലേൽ കുടുംബത്തെ സേഫ് ആക്കി ആ വെള്ളക്കാരുടെ അടിമയായി അവർക്കൊപ്പം പോകുക, അയാൾ രണ്ടാമത്തേത് തിരഞ്ഞെടുത്തു.ആ തിരഞ്ഞെടുപ്പ് എന്നുന്നേക്കുമായിരുന്നില്ല കാരണം വെള്ളക്കാരുടെ ക്യാമ്പിൽ നിന്നും അയാൾ രക്ഷപെടുന്നു.തുടർന്ന് അങ്ങോട്ട് ആ അടിമയെ നായാടി പിടിക്കാൻ വെള്ളക്കാരും ഏത് വിധേനയും കുടുംബത്തിൽ എത്താൻ ശ്രമിക്കുന്ന പീറ്ററും തമ്മിലുള്ള ജീവനും മരണത്തിന്നും ഇടയിലൂടെയുള്ള ഓട്ടപാച്ചിലാണ്.
1863-ൽ, എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ച കാലഘട്ടത്തിൽ അടിമക്കച്ചവടക്കാരിൽ നിന്നും രക്ഷപെട്ട ‘ഗോർഡൻ’ എന്ന യഥാർത്ഥ വ്യക്തിയുടെ ജീവിതത്തിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ രചിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ മുതുകത്തു ചാട്ടവറ് അടിയേറ്റ പാടുകൾ നിറഞ്ഞ ഒരു ചിത്രം അടിമ സമ്പ്രദായത്തിന്റെ ഉന്മൂലനസമര കാലഘട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ആ ചരിത്രവും ആ വ്യക്തിയുടെ അതിജീവനവും പ്രേമേയം ആക്കി സിനിമയിലേക്ക് വരുമ്പോൾ revenant ഓർമ്മിപ്പിക്കും വിധം സ്മിത് അണ്ണന്റെ ഒരു സോളോ പെർഫോമൻസ് ഇവിടെ കാണാം. എന്നാൽ അത്രക്ക് അങ്ങ് ത്രിൽ അടിപ്പിക്കാനോ എൻഗേജ് ചെയ്യിപ്പിക്കാനോ സിനിമക്ക് മൊത്തത്തിൽ ആകുന്നില്ല.
പടത്തിലെ ആർട്ട് വർക്ക്, ക്യാമറ, മേക്കപ്പ് എന്നിവയാണ് ഏറ്റവും മികച്ചു നിൽക്കുന്നതായി തോന്നിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന് പറയാൻ പറ്റില്ല ഒരു ഡാർക്ക് കളർ ടോണിൽ പൂർണ്ണമായും പോകുന്ന ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ന്യൂ ഓർലിയൻസ്, ലൂസിയാന എന്നിവിടങ്ങളിലാണ്. കഥയിൽ കടന്നു വരുന്ന ചതുപ്പും കാടും യുദ്ധം ഭൂമിയും ഒക്കെ ക്യാമറമാൻ ഗംഭീരമായി സ്ക്രീനിൽ പകർത്തിയിട്ടുണ്ട്.ക്ലൈമാക്സ് രംഗങ്ങൾ എടുത്തിരിക്കുന്ന വിധമെല്ലാം അഭിനന്ദന അർഹമാണ്. മൊത്തത്തിൽ അങ്ങനെ അങ്ങ് ഒരുവട്ടം കണ്ടിരിക്കാവുന്ന അവറേജ് പടം,വലിയ സ്ക്രീനിൽ നല്ല സൗണ്ട് ക്വാളിറ്റിയിൽ കാണാൻ ശ്രമിക്കുക.