EMERGENCY DECLARATION
Gnr :- Survival Drama
Lang :- കൊറിയൻ
Yadu EZr
ഒരു സർവ്വൈവൽ ഡ്രാമ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അതിന്റെ ടെംമ്പ്ലേറ്റ് ഫോം തകർത്തു മുന്നോട്ടുപോവുക എന്നത്… കാരണം കാഴ്ചക്കാരനെ ഈ ജോണർ ചിത്രങ്ങൾ പൊതുവായി കൂട്ടിക്കൊണ്ടുപോകുന്ന ചില ഏരിയകൾ ഉണ്ട്, ആ സെയിം ക്ലീഷേ പരിസരത്തിൽ വീണ്ടുമൊരാവർത്തി കൂടി സിനിമ വരുമ്പോൾ അത് നൽകുന്ന ഇമോഷൻ പൂർണ്ണതയിൽ ആസ്വദിക്കാൻ സാധിക്കണമെന്നില്ല..
എന്നാൽ അതിലൂടെ തന്നെ മുന്നോട്ടുപോകുന്ന വീണ്ടുമൊരാവർത്തി കൂടി ആ ഫോർമാറ്റ് വിജയിപ്പിച്ചെടുക്കുന്ന മറ്റൊരു സിനിമയാണ് എമർജൻസി ഡിക്ലറേഷൻ. പടം പറയുന്ന പശ്ചാത്തലവും ടോപ് നോച്ച് ടെക്നിക്കൽ ക്വാളിറ്റിയും നല്ല പെർഫോമൻസും ഓരോ സീനിലും എടുത്തു കാണിക്കുന്ന പ്രൊഡക്ഷൻ ക്വാളിറ്റിയുമൊക്കെ സിനിമയെ താരതമ്യേന ഒരു പെർഫെക്ട് ഔട്ട്പുട്ടിൽ എത്തിക്കുന്നുണ്ട്.
🪄 Story with Strong Spoilers
വിമാനത്തിൽ ടെററിസ്റ്റ് അറ്റാക്ക് നടത്തുമെന്ന് പറഞ്ഞ് ഒരു അജ്ഞാത സന്ദേശം ലഭിക്കുകയും ഇതേ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോൾ ആ സന്ദേശം അയച്ച ആൾ കൊറിയയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്നും വിവരം ലഭിക്കുന്നു.വിമാനം ടേക്ക് ഓഫ് ചെയ്തു കുറച്ചു സമയത്തിനകം അയാൾ അതി മാരകമായ ഒരു വൈറസ് വിമാനത്തിനുള്ളിൽ സ്പ്രെഡ് ചെയ്യുകയും ഇതേ തുടർന്ന് അയാളടക്കം ആളുകൾ ചോര തുപ്പി മരിച്ചുവീഴാനും ആരംഭിക്കുന്നു. ഒരു വിമാനം അപകടഭീഷണിയിൽ ആകുമ്പോഴുള്ള രക്ഷാപ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും പാനിക് സിറ്റുവേഷനിലെ പ്രൊസീജറുകളും വിമാനത്തിൽ കുടുങ്ങിയ ആളുകളുടെ കുടുംബങ്ങളുടെ ഇമോഷൻസും സാധാജനങ്ങളുടെ പ്രതികരണങ്ങളുമൊക്കെയായി ആ ഫ്ലൈറ്റും അവരുടെ സർവ്വൈവലും വിശദീകരിക്കുന്ന സിനിമയാണ് എമർജൻസി ഡിക്ലറേഷൻ.
അതിഭീകരമായ ഒരു വൈറസ്, അത് ഫ്ലൈറ്റിൽ നിന്ന് ചോർന്ന് സാധാരണ ജനങ്ങളിലേക്ക് എത്തിയാൽ അത് വിതയ്ക്കുന്ന നാശം ഭയന്ന് അതിന്റെ ആശങ്കയിൽ മറ്റു രാജ്യങ്ങൾ ആ ഫ്ലൈറ്റിന് ലാൻഡിങ് അനുമതി നിഷേധിക്കുകയും തുടർന്ന് വൈറസിനെ അതിജീവിച്ച് സുരക്ഷിതമായി ഇറങ്ങാൻ വേണ്ടി അവർ നടത്തുന്ന ശ്രമങ്ങളുമാണ് ബാക്കി ചിത്രം.സിനിമയുടെ തുടക്കം മുതൽ അവസാനിക്കുന്നവരെ പ്രേക്ഷകർക്ക് ഇമോഷണലി കണക്ട് ആവുന്ന കുറച്ചു കഥാപാത്രങ്ങളും അതിലൂടെ ക്രിയേറ്റ് ആവുന്ന ടെൻഷനും പതിയെ കഥ പറഞ്ഞു തുടങ്ങി പിന്നീട് കൊട്ടികയറുന്ന ആഖ്യാനവും എല്ലാത്തിനുമുപരി സിനിമയുടെ ഏറ്റവും പോസിറ്റീവായ ബാഗ്രൗണ്ട് സ്കോറും കാഴ്ചയിൽ ചിത്രത്തെ മികച്ചതാക്കുന്നുണ്ട്.
രണ്ടരമണിക്കൂറിൽ പതിയെ പോകുന്ന ഒരു വെൽ ക്രാഫ്റ്റഡ് സർവ്വൈവൽ ഡ്രാമ. ഈ ജോണർ സിനിമകൾ കാണാൻ താല്പര്യമുള്ളവർക്ക് ഒരുവട്ടം ആസ്വദിച്ച് കാണാനുള്ള വക നൽകുന്ന ഈ ചിത്രം എനിക്ക് ഒരു #എഴുപത് ശതമാനത്തോളം സാറ്റിസ്ഫാക്ഷൻ നൽകിയ സിനിമയാണ്.
My Rating – 4/5