Emily the Criminal
2022/English
Vino John
ഈ വർഷം പാതിയിൽ വന്ന മറ്റൊരു അമേരിക്കൻ ക്രൈം ത്രില്ലെർ ചിത്രം പരിചയപ്പെടാം സുഹൃത്തുക്കളെ.എമിലി,… ഒരു ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ഉണ്ട് അവൾക്ക്, അതുകൊണ്ട് തന്നെ നല്ലൊരു ജോലി അവൾക്ക് ലഭിക്കുന്നില്ല,സ്റ്റുഡന്റസ് ലോണിന്റെ വലിയ ഒരു കടകെണിയിൽ കിടന്നു ഉഴലുന്ന അവൾക്ക് നല്ലൊരു വരുമാനം അത്യാവശ്യമായിരുന്നു, പക്ഷെ വിധി ഇല്ലന്ന് പറയില്ലേ.. അതാണ് അവസ്ഥ, അങ്ങനെയുള്ള അവളെ തേടി ഒരു ഓഫർ വരുന്നു, മണിക്കൂറിൽ 200 ഡോളർ സമ്പാദിക്കാവുന്ന ഒരു ജോലി.സംഗതി ഒരു ഫ്രോഡ് പരിപാടിയാണ്,എമിലി അതിന് കൈകൊടുക്കുന്നതോടെ അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പിന്നെ അങ്ങോട്ട്.
പ്രധാന കഥാപാത്രം എമിലിയായി വരുന്ന ഓബ്രി പ്ലാസയുടെ പ്രകടനം തന്നെയാണ് പടത്തിന്റെ നെടുംതൂൺ. ചിത്രത്തിന്റെ ആദ്യ ഷോട്ട് തൊട്ട് എമിലി നമ്മെളെയും കൂടെ കൂട്ടുകയാണ്,അമേരിക്ക പോലൊരു കൺട്രിയിൽ വളരെ കാലിക പ്രസക്തിയുള്ള വിഷയത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചെറുപ്പത്തിൽ ഒരു തവണ ഒരു ക്രിമിനൽ നടപടിയിൽ പെട്ട് പോയതിന് ജീവിതകാലം മുഴുവൻ തുച്ഛമായ വേദനത്തിൽ ജോലി ചെയ്യുക,ചൂഷണ ചെയ്യപ്പെടുന്ന തൊഴിൽ സ്ഥാപനത്തിൽ പ്രതികരിക്കാനാവാതെ എല്ലാം സഹിച്ചു മുന്നോട്ടു പോകുക, സംഗതി അവിടെ ആണേലും ഇവിടെയാണേലും വളരെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ്, അതുകൊണ്ട് ആവാം പടത്തിന് ബോക്സ് ഓഫീസിലും ഒപ്പം ക്രിറ്റിക്സ് ഇടയിലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്.
പടത്തിൽ,ഇത് എങ്ങോട്ടാണ് പോകുന്നത്? എവിടെ പോയി അവസാനിക്കുന്നത്? എന്നൊരു പിടി തരാത്ത കഥ പറച്ചിലിന്ന് അപ്പുറം എനിക്ക് ഏറെ ഇഷ്ടമായത് സൗണ്ട് ട്രാക്ക് ആണ്, പ്രത്യേകിച്ചു എമിലി യഥാർത്ഥ ഫോമിൽ വരുന്നതിന് ഇടയിൽ ഒരു സോങ് കയറി വരുന്നുണ്ട്.Dur-Dur ബാൻഡ്ന്റെ Dooyo എന്ന സോങ്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു നൈസ് സ്റ്റഫ് ആയിരുന്നു,പിന്നെ മൊത്തത്തിൽ ഉള്ള ബിജിഎം ഉം കൊള്ളാം.ടോട്ടലി അത്യാവശ്യം ത്രിൽ അടിച്ചു കാണാൻ പറ്റിയ ഒരു നൈസ് പടമാണ്,കണ്ടു നോക്ക്…എമിലിയിലെ ‘തീ’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു. സെക്സ് കണ്ടന്റ് ഉണ്ട്.