1974-ൽ ജസ്റ്റ് ജേക്കിൻ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് ഇറോട്ടിക് ഡ്രാമാ ചിത്രമാണ് ഇമ്മാനുവേൽ. ഇമ്മാനുവേൽ അർസന്റെ ഇമ്മാനുവേൽ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് സോഫ്റ്റ്‌കോർ അശ്ലീലചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ഭാഗമാണിത്. തന്റെ ലൈംഗികാനുഭവം വർദ്ധിപ്പിക്കുന്നതിനായി ബാങ്കോക്കിലേക്ക് ഒരു യാത്ര നടത്തുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള ടൈറ്റിൽ റോളിൽ സിൽവിയ ക്രിസ്റ്റൽ അഭിനയിക്കുന്നു. മുൻ ഫോട്ടോഗ്രാഫർ ജാക്കിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു ഈ ചിത്രം, 1973 നും 1974 നും ഇടയിൽ തായ്‌ലൻഡിലും ഫ്രാൻസിലും ലൊക്കേഷനിൽ ചിത്രീകരിച്ചു.

പ്രാരംഭ റിലീസിലും വർഷങ്ങൾക്കുശേഷം കൂടുതൽ സമ്മിശ്രമായ സ്വീകരണത്തോടെയും ഇമ്മാനുവലിനെ നിരൂപകർ നിഷേധാത്മകമായി സ്വീകരിച്ചു. ഫ്രാൻസിൽ അതിന്റെ പ്രാരംഭ റിലീസിൽ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഫ്രഞ്ച് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്, കമ്പനി പുറത്തിറക്കിയ ആദ്യത്തെ എക്സ്-റേറ്റഡ് ചിത്രമായി ഇത് മാറി. യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഏഷ്യ എന്നിവിടങ്ങളിൽ ഈ ചിത്രം ജനപ്രിയമായിരുന്നു, തുടർന്ന് 1975-ൽ ഇമ്മാനുവൽ, ദി ജോയ്‌സ് ഓഫ് എ വുമൺ പുറത്തിറങ്ങി. ഇറ്റാലിയൻ സീരീസ് ബ്ലാക്ക് ഇമ്മാനുവേൽ ഉൾപ്പെടെ ഇമ്മാനുവൽ സ്വാധീനിച്ച മറ്റ് നിരവധി സിനിമകൾ പുറത്തിറങ്ങി. ഒരു ആസ്വാദനക്കുറിപ്പ്

റിവ്യൂ : Praveen Kurupp
മൂവി : Emmanualle 1974
Genre: erotic drama
Lang : french

അവൾ ഇമ്മാന്വല്ലെ…. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവൾ. ഫ്രഞ്ച് എംബസ്സിയിലെ ഉദ്യോഗസ്ഥനുമായി 19ആം വയസ്സിൽ വിവാഹം. എന്തിനും ഏതിനും ചുറ്റിലും പരിചാരകർ, എന്നും കാണുന്നത് അതേ പരിചിത മുഖങ്ങൾ. വീടിന്റെ മതില്കെട്ടിനപ്പുറത്തേക്ക് അവൾ പറക്കാൻ ആഗ്രഹിച്ചെങ്കിലും ഒരു അദൃശ്യമായ ചങ്ങല അവൾ തടഞ്ഞു. ജീവിതം പതിയെ വിരസതയിലേക്ക് നീങ്ങികൊണ്ടിരിക്കവെയാണ് ഭർത്താവിന് തായ്‌ലൻഡിലെ ഫ്രഞ്ച് എംബസിയിലേക്ക് സ്ഥലമാറ്റം കിട്ടുന്നത്. തായ്‌ലണ്ടിലേക്കുള്ള വിമാനയാത്രയോടെ അവളുടെ ജീവിതം വഴിമാറുകയായിരുന്നു. പുതിയ ലോകം പുതിയ മനുഷ്യർ അതിലുമുപരി നിയന്ത്രിക്കാൻ ആളുകളില്ലാതെ കിട്ടുന്ന സ്വാതന്ത്ര്യം. അവൾ പറക്കുകയായിരുന്നു, അടക്കി വെച്ചിരുന്ന അവളുടെ ലൈംഗിക അഭിനിവേശങ്ങളും.

ഒരാണിന്റെ കരുത്തോടെ കിടപ്പറയിൽ പെരുമാറാനും ഇണയെ തൃപ്തിപ്പെടുത്താനും പെണ്ണിന് കഴിയുമെന്ന് അവളെ പഠിപ്പിച്ച പെൺ സുഹൃത്ത് തന്നെയാണ് അന്യപുരുഷന്മാരുമായി കിടക്കപങ്കിടുന്നതിൽ, ഭര്ത്താവിനെ വഞ്ചിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞു അവൾക്കു പ്രചോദനമേകിയത്. സെക്സ് ഒരു കവിത പോലെ മനോഹരമാണെന്ന് അവളെ പഠിപ്പിച്ച കിഴവൻ ഫോട്ടോഗ്രാഫർ, പറയാനാണേൽ കഥാപാത്രങ്ങൾ ഒരുപാടുണ്ട് ഈ ചിത്രത്തിൽ. ഒരു കാര്യം സത്യമാണ് ഇതിലെ നഗ്നതയ്ക്ക് ഒരു retro feel ആണ് ഒരു കവിത പോലെ മനോഹരവും.

You May Also Like

സംഗീതവും കാഴ്ചകളും കൊണ്ട് വെറുമൊരു “ബോയ് മീറ്റ്‌സ് ഗേൾ” സ്റ്റോറിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്

Fury Charlie എണ്ണമറ്റ സിനിമാ ചർച്ചകളിൽ വർഷങ്ങൾക്ക് മുൻപ് കടന്ന് പോയ ഒരു സ്ക്രിപ്ട് ആയിരുന്നു…

തോക്കേന്തി ഷാരൂഖും ദീപികയും ജോണ് എബ്രഹാമും, പത്താന്റെ പോസ്റ്റർ പുറത്തുവിട്ടു

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നതുകൊണ്ടുതന്നെ ‘പത്താൻ’…

മലൈക്കോട്ടൈ വാലിബൻ ടീസർ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…

“സീരിയലുകൾ എന്റോസൾഫാൻ വിഷത്തേക്കാൾ മാരകം, സമൂഹത്തിനു വേണ്ടിയാണ് അതിൽ അഭിനയിക്കാത്തത് “

അഭിനേതാവും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഒരുകാലത്തു സീരിയലുകളിലൂടെ…