സൗമ്യ

സമൂഹത്തിൽ എംപതി ഗ്യാപ്പ് എന്നൊരു സംഗതി ഉണ്ട്. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും. എന്നാൽ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർ വാർത്തയാവില്ല. സ്ത്രീകൾ മാത്രമാണല്ലോ ഒളിച്ചോടിപ്പോവുന്നത് !

ആരിൽ നിന്നാണെന്ന ചോദ്യത്തിനൊട്ടു പ്രസക്തിയുമില്ല…കുടുംബത്തിന്റെ അഭിമാനം, അന്തസ്സ്, ചേർത്തു നിർത്തൽ, കുട്ടികളെ വളർത്തൽ, സ്വയം വളരാതിരിക്കൽ, ത്യാഗമനോഭാവം ഇതെല്ലാം ഹോൾസെയിൽ ആയും റീട്ടെയിൽ ആയും കുടുംബത്തിലെ സ്ത്രീകളെ ആണ് നമ്മുടെ സമൂഹം ഏൽപ്പിച്ചിരിക്കുന്നത്. ????
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഫ്ഐആറിലെ ഒരു വാർത്ത കണ്ടിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും, കാമുകനും അറസ്റ്റിൽ എന്നതായിരുന്നു വാർത്ത.

പോലീസ് സ്റ്റേഷനിൽ മാസ്ക് മാറ്റി നിൽക്കുന്ന ആ യുവതിയുടെ മുഖത്തേക്ക് ഏഷ്യാനെറ്റിന്റെ ക്യാമറ ആകെയുള്ള ഒരു മിനിറ്റിൽ നാലോ അഞ്ചോ പ്രാവശ്യം തങ്ങി നിന്നു.’എഫ് ഐ ആറുകാർ’ ഒന്ന് മനസിലാക്കേണ്ടത് ആ സ്ത്രീയുടെ സാമ്പത്തിക സാമൂഹിക പിന്നോക്ക ചുറ്റുപാടുകൾ കാരണം കൂടിയാണ് അവരൊരു കാഴ്ച വസ്തുവായി നിങ്ങളുടെ ക്യാമറക്ക് മുന്നിൽ മാസ്കും താഴ്ത്തി നിന്ന് തരേണ്ടി വന്നതെന്നാണ്. ആ സ്ത്രീയുടെ മുഖത്തെ നിർജീവ ഭാവം വേദനയുണ്ടാക്കുന്നതാണ്. നിലവിലുള്ള നിയമങ്ങളാൽ കുറ്റവാളിയാക്കപ്പെടുമ്പോളും അവർക്കും ആത്മാഭിമാനവും, സ്വകാര്യതയും അവകാശപ്പെട്ടതാണെന്ന് നാം മറക്കരുത്.

പതിവുപോലെ ഓൺലൈൻ വിഡിയോയുടെ താഴെ ഇങ്ങനെയുള്ളവളുമാരെ സമൂഹത്തിൽ ജീവിക്കാൻ അനുവദിക്കരുതെന്നും, പൂട്ടിയിടണം എന്നൊക്കെയുള്ള കമന്റുകൾ ധാരാളമായുണ്ട്. എന്തു കണ്ടിട്ടാണ് ഇവളുടെ കൂടെ പോയതെന്ന് കാമുകനോടുള്ള ചോദ്യവും, അവരുടെ രൂപത്തെ പരിഹസിച്ചുള്ള പരാമർശങ്ങളും നിരവധിയായുണ്ട്. ആ സ്ത്രീക്ക് മാർക്കിടാൻ സഹായിക്കുന്ന വിധത്തിൽ സ്റ്റോറിയുടെ സമയത്തിന്റെ ഭൂരിഭാഗവും ക്യാമറ അവരിലേക്ക് വെച്ച ഏഷ്യാനെറ്റ് വലിയൊരു സേവനമാണ് നൽകിയതെന്ന് പറയാതിരിക്കാനാവുന്നില്ല.

ഏതായാലും,നിലവിലുള്ള നിയമം അനുസരിച്ച് കോടതി 14 ദിവസത്തേക്ക് അവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് മക്കളെ ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാർക്ക് ഈ നിയമം ബാധകമല്ലാത്തത് എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ട്.

You May Also Like

അതൊക്കെ കണ്ടവർ ഇങ്ങേരെ പിടിച്ചു ചുമരിൽ ഉരച്ചു എന്ന്‌ കേട്ടാൽ അതിൽ ഒരു അത്ഭുതവും വേണ്ട

പണ്ട് എവിടെയോ വായിച്ച ഒരു കഥയുണ്ട് മനസിനുള്ളിൽ.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തരംഗം തീർത്തു കൊണ്ടിരുന്ന നാളുകളിലൊന്നിൽ ട്രാഫിക് ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന

ഡോൺ വേഷങ്ങളുടെ ഉസ്താദിന് …

ബോളിവുഡിൽ അധോലോക നായകന്മാരുടെ വേഷം ചെയ്യാത്ത നായക നടന്മാർ ചുരുക്കം എന്ന് തന്നെ പറയാം. അമിതാബ് ബച്ചനും, ഷാറൂഖ് ഖാനുമോക്കെ അവരുടെ താര പദവിക്ക്

അര്‍ബാന ഓപ്പറേറ്റര്‍..

അങ്ങനെ നാട്ടിലെ സാമാന്യം മുന്തിയ ഒരു കുടുംബത്തില്‍ നിന്നും 100 പവനും ഒരു മാരുതി 800 കാറും സ്ത്രീധനം വാങ്ങി അവന്റെ കല്യാണം നടന്നു. അതോടെ അവന്‍ ഗള്‍ഫ് ജോലി മതിയാക്കി നാട്ടില്‍ അര്‍ബാന കച്ചവടം തുടങ്ങി… അപോഴാണ് നാട്ടുകാര്‍ക്കും പെണ്ണ് വീട്ടുക്കാര്‍ക്കും അര്‍ബാന എന്താണെന്നു മനസിലായത്.

പറന്നുകൊണ്ടിരുന്ന വിമാനത്തിൽ 17000 അടി ഉയരെ നടന്ന സംഭവമാണ്, നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന പലതിനും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയും

Shameer P Hasan 1990 ജൂൺ പത്ത് പ്രാദേശികസമയം 8:30 ന് ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ്…