മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ് ദീപാവലി ആഘോഷങ്ങൾക്കൊപ്പം എത്തും. 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫസ്റ്റ് ലുക്ക് പുറത്തെത്തും. അത് സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററും ആരാധക ശ്രദ്ധ ആകർഷിക്കുന്നു. പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെയുണ്ട്.

ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമാണ് ഗോവർദ്ധൻ. ആശീർവാദ് സിനിമാസുമായി തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും കൈകോർക്കുന്നു . സിനിമയുടെ ചിത്രീകരണം ഒക്ടോബർ 5 ന് ആരംഭിച്ചു . എല്ലാ സിനിമാ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ബജറ്റിലാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വൽ ആണോ അതോ തുടർക്കഥയാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

നോർത്ത് ഇന്ത്യ, തമിഴ്നാട്, വിദേശ രാജ്യങ്ങൾ എന്നിവയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മുരളി ഗോപിയുടെ കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സുരേഷ് ബാലാജിയുടെയും ജോർജ് പയസ് തറയുടെയും വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം ആരംഭിക്കുന്നത്. മലയാള സിനിമ എന്ന നിലയിൽ മാത്രമല്ല ‘എമ്പുരൻ’ പ്ലാൻ ചെയ്തിരിക്കുന്നത്. തിയേറ്ററുകളിലും ഒടിടിയിലും വമ്പൻ ബിസിനസ് നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിന് സമാനമായി ലൊക്കേഷനും ചിത്രീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.

 

You May Also Like

തമന്നയുടെ കരിയറിൽ വഴിത്തിരിവായ 10 സിനിമകൾ

ചാരുത, സൌന്ദര്യം, പ്രകടനശേഷിയെ കാലത്തിനനുസരിച്ചു പുതുക്കാനുള്ള കഴിവ് എന്നിവകൊണ്ട് എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ.…

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു.സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും…

“പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റി വെച്ച് തീയേറ്ററിൽ എത്തുന്നവർക്ക് പുതിയ ഒരു ദൃശ്യാനുഭവം ആയിരിക്കും വാലിബൻ”

ബിജെപി നേതാവ് Sandeep Vaachaspathi സോഷ്യൽ മീഡിയയിൽ പങ്കുവച്ച റിവ്യൂ സിനിമ എന്നാൽ കുറേ മെലോഡ്രാമകളും…

കങ്കണ എയർഫോഴ്സ് പൈലറ്റ് ആകുന്ന തേജസിന്റെ ടീസർ പുറത്ത്

അടുത്ത ചിത്രമായ തേജസിന്റെ റിലീസിനൊരുങ്ങുകയാണ് കങ്കണ ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തേജസ്’ ഒക്ടോബറിൽ…