മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി . കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ഗംഭീര സംഘട്ടനത്തിന് ശേഷമുള്ള നായകന്‍റെ നില്‍പ്പാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമാണ് ഗോവർദ്ധൻ. ആശീർവാദ് സിനിമാസുമായി തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും കൈകോർക്കുന്നു .മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും സിനിമയുടെ ചിത്രീകരണം ഒക്ടോബർ 5 ന് ആരംഭിച്ചു . എല്ലാ സിനിമാ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ബജറ്റിലാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വൽ ആണോ അതോ തുടർക്കഥയാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

നോർത്ത് ഇന്ത്യ, തമിഴ്നാട്, വിദേശ രാജ്യങ്ങൾ എന്നിവയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മുരളി ഗോപിയുടെ കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സുരേഷ് ബാലാജിയുടെയും ജോർജ് പയസ് തറയുടെയും വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം ആരംഭിക്കുന്നത്. മലയാള സിനിമ എന്ന നിലയിൽ മാത്രമല്ല ‘എമ്പുരൻ’ പ്ലാൻ ചെയ്തിരിക്കുന്നത്. തിയേറ്ററുകളിലും ഒടിടിയിലും വമ്പൻ ബിസിനസ് നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിന് സമാനമായി ലൊക്കേഷനും ചിത്രീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.

You May Also Like

വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കൻ്റ്ലുക്ക് പോസ്റ്റർ

വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസായി…. സീറോ പ്ലസ്…

നിഖിൽ നായകനായ ‘സ്പൈ’; ജൂണ് 29ന് റിലീസ്

പി ആർ ഒ – ശബരി നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം…

‘പുഴു’വിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചനയെന്ന് പാർവതി തിരുവോത്ത്

മമ്മൂട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതി തിരുവോത്തിനെതിരെ വൻതോതിൽ സൈബർ ആക്രമണം നടന്നിരുന്നു.…

മലയാള സിനിമയിലെ ഇന്നോളം വന്ന ത്രില്ലർ സിനിമകളിൽ നിന്നും വളരെ വ്യത്യസ്ഥമായൊരു ത്രില്ലർ (പ്രേക്ഷാഭിപ്രായങ്ങൾ )

Susmitha R കൊച്ചാൾ ❤️ മലയാള സിനിമയിലെ ഇന്നോളം വന്ന ത്രില്ലർ സിനിമകളിൽ നിന്നും വളരെ…