മോഹൻലാൽ – പൃഥ്വിരാജ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2023ന്റെ പകുതിയോടെയാണ് ആരംഭിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ഒരുക്കുന്ന ചിത്രത്തിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. ലൂസിഫറിലേതു പോലെ തന്നെ ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലും പ്രധാന താരങ്ങളായി എത്തുന്നത്. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.

മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, സുപ്രിയ മേനോൻ അടക്കമുള്ളവർ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.ലൂസിഫറിൽ റോബ് എന്ന വേഷത്തിലെത്തിയ അലക്സ് ഒ നെല്ലും പൂജയ്‌ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്.ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന. ചരിത്ര വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ.ഡൽഹിയിലെ ഒരു ദിവസത്തെ ചിത്രീകരണത്തിനുശേഷം ലഡാക്കിലേക്ക് ഷിഫ്ട് ചെയ്യും. വിദേശ രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ടാകും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല .

     

*

You May Also Like

ഡെനിം ഷോർട്സിൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ.…

വ്യക്തമായ പൊളിറ്റിക്സ് സംസാരിക്കുന്ന ബ്രില്ലിയന്റ് ആയൊരു സ്റ്റോറി, അതിന്റെ ഗംഭീര എക്സിക്യൂഷൻ

Three Billboards Outside Ebbing, Missouri (English, USA, 2017) Jaseem Jazi ലോകത്തുള്ള സകല…

മോഹൻലാൽ ഫാൻസ്‌ ക്ഷമിക്കണം, ലോകത്തു ഒരേയൊരു കംപ്ലീറ്റ് ആക്ടറെ നിലവിലുള്ളൂ

Akshay Deep “ടോം ഹാങ്ക്സ്” ലോക സിനിമ കണ്ട ഏറ്റവും മികച്ച നടനായി എനിക്ക് വ്യക്തിപരമായി…

മിന്നിപ്പൊലിഞ്ഞു പോയ വെള്ളിനക്ഷത്രം തരുണി സച്ച്ദേവ്

സിനിമ-പരസ്യ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി, വെറും 14 വയസ്സു കൊണ്ട് പ്രക്ഷക ശ്രദ്ധ നേടി 2012 മേയ് 14-ന് നേപ്പാളിൽ വച്ചു നടന്ന ഒരു വിമാനപകടത്തിൽ ഈ ലോകത്തു നിന്നും പെട്ടന്ന് വിധി തട്ടിപ്പറിച്ചെടുത്ത കൊച്ചു താരം.