ഇ.എം.എസിനെ സ്മരിക്കാം

529

ഇന്ന് (MARCH 19)ഇ.എം.എസിന്റെ വിയോഗദിനം

മണികണ്ഠൻ പോൽപറമ്പത്തിന്റെ (Manikandan Polpparambath)പോസ്റ്റും വരയും

മനുഷ്യസമൂഹത്തിന്റെ സമസ്തമേഖലകളെയും നിയന്ത്രിയ്ക്കത്തക്കതും സ്വാധീനിയ്ക്കത്തതുമായ പ്രവർത്തനമാണ് ഒരു യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്ന ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ സകലചലനങ്ങളെയും സൂക്ഷ്മമായി വിലയിരുത്തി വിശകലനം നടത്തിയ ഒരു ഇടതുപക്ഷ മാർക്സിസ്റ്റ് ദാർശനീകനായിരുന്നു
സ: ഇ.എം എസ് എന്ന സഖാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്.

ജന്മിത്തം കൊടികുത്തിവാണ വള്ളുവനാട്ടിലെ പ്രസിദ്ധമായ ഒരു ജന്മി കുടുംബത്തിൽ 1909 ജൂൺ 13നാണ് ഇ.എം.എസ്സിന്റെ ജനനം. പിതാവ് പെരിന്തൽമണ്ണ ഏലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മാതാവ് വിഷ്ണദത്ത അന്തർജനവുമാണ്
തികഞ്ഞ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ചു വളർന്നു എന്നു വരികിലും അക്കാലങ്ങളിൽ സമൂഹത്തെ ബാധിച്ചിരുന്ന അനാരോഗ്യകരമായ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്നിരുന്ന തീക്ഷ്ണമായ സമരങ്ങളിൽ പങ്കെടുത്തു കൊണ്ടും അവയിൽ അടിയ്ക്കടി ഇടപെട്ടുകൊണ്ടുമാണ് ഇ.എം.എസ്. തന്റെ പൊതുസാമൂഹ്യ പ്രവർത്തനമാരംഭിയ്ക്കുന്നത്.

അതിനോടനുബന്ധിച്ച് നമ്പൂതിരി യോഗക്ഷേമസഭയുമായി ചേർന്ന് പ്രവർത്തനമാരംഭിച്ച ഇ.എം.എസ്.
സ്വസമുദായത്തിൽ അക്കാലത്തുണ്ടായ അനാചാരങ്ങളെ പൊളിച്ചുകാട്ടാൻ അവ ഇല്ലാതെയാക്കാൻ അന്നത്തെ നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. പിന്നീട് എല്ലാ ഇന്ത്യക്കാരെയും പോലെ ഇ.എം.എസ്സും ഗാന്ധിജിയിൽ ആകൃഷ്ടനായി ഒരു കോൺഗ്രസ് പ്രവർത്തകനായി മാറി. ഗാന്ധിജി ആഹ്വാനം ചെയ്ത നിയമലംഘന സമരങ്ങളിൽ പങ്കെടുക്കുവാനായി ഇ.എം.എസ് തൃശൂർ സെന്റ് തോമസ്

വര : മണികണ്ഠൻ പോൽപറമ്പത്ത്

കോളേജിൽ നിന്ന് തന്റെ ബി.എ പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങി അറസ്റ്റു വരിച്ചു. ശേഷം ജയിൽ മോചിതനായ ഇ.എം. എസ് പിന്നീട് ഒരു മുഴുവൻ സമയ കോൺഗ്രസ്സ്‌ പ്രവർത്തകനായി മാറി.1934 ലും, 38-40 ലും കെ .പി സി.സി സെക്രട്ടറിയായി പ്രവർത്തിച്ചു, തുടർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിച്ചേർന്നു.

കോഴിക്കോട് വെച്ച് പി. കൃഷ്ണപിള്ള ഏ.കെ.ജി.കേരളീയൻ തുടങ്ങിയവരുമായാ ചേർന്ന് 1934ൽ രൂപീകരിച്ച കോൺഗ്രസ്സിനകത്തെ ഈ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൽ ആദ്യമേ തന്നെ ഉണ്ടായിരുന്ന ഇ.എം.എസ്സ് പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദം വരെ ഉയർന്ന്, മരണം വരെ മാർക്സിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ കേന്ദ്ര കമ്മിറ്റിയിലും, പോളിറ്റ് ബ്യൂറോയാലും അംഗമായിരുന്നു.

1941 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കേന്ദ്ര കമ്മറ്റി മെമ്പർ,1950 മുതൽ പോളിറ്റ് ബ്യൂറോ മെമ്പർ, 1953 – 56 വർഷങ്ങളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി ശേഷം 14 വർഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് ) ജനറൽ സെക്രട്ടറി.

മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെ പ്രയോഗിയ്ക്കാമെന്നതിന് സ: ഇ.എം.എസ്. നൽകിയ സംഭാവന അവിസ്മരണീയമാണ്. സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വീക്ഷിച്ച് അവ ഇന്ത്യൻ സാഹചര്യത്തിൽ പ്രയോഗവൽക്കരിയ്ക്കേണ്ടതെങ്ങനെ എന്ന് ചിന്തിയ്ക്കുകയും അതിനുസരിച്ച് പ്രവർത്തിയ്ക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻ ഭരണാധികാരികളിൽ അഗ്രഗണ്യനായിരുന്നു സ: ഇ.എം.എസ്സ്.

ആധുനിക നവോത്ഥാന കേരളത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ എല്ലാ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങൾക്കു പിന്നിലും മുന്നിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഐക്യകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായതിനു ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ലോക ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തി, ഈ കാലഘട്ടത്തിൽ ആ മന്ത്രി സഭയെ നയിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചതും സ: ഇ.എം.എസ്സിനെയായിരുന്നു.

ഒരു പൂർവ്വ മാതൃക മുമ്പിലില്ലാതിരുന്ന ആ സാഹചര്യത്തിൽ ആ മന്ത്രിസഭയെ നയിയ്ക്കുക എന്നതിനേക്കാൾ അത്തരമൊരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന സംഗതി ഏതൊരു പാർട്ടിയെയും ഭരണകർത്താവിനെയും കുഴക്കുമെങ്കിലും ആ സങ്കീർണ്ണാവസ്ഥ തരണം ചെയ്യാൻ പാർട്ടിയെയും മന്ത്രിസഭയേയും ഒരു പരിധി വരെ സഹായിച്ചത് ഇ.എം.എസ്സിന്റെ പ്രവർത്തന മികവാണ്.

കാർഷിക വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യക്ഷേമ മേഖലകളിൽ സജീവമായി തികഞ്ഞ ആർജ്ജവത്തോടെ

Manikandan Polpparambath.

ഇടപെട്ടുകൊണ്ട് നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ അടിത്തറയുടെ ബലത്തിലാണ് ജന്മിത്തത്തിന്റെ ജാതീയതയുടെ തൊഴിലാളിവർഗ്ഗ തൊഴിൽപ്രശ്നങ്ങളുടെ വിദ്യാഭ്യാസമില്ലായ്മയുടെ, പിടിയിലമർന്ന് നരകിച്ചുകഴിഞ്ഞിരുന്ന കേരളത്ത ഇന്നത്തെ തികഞ്ഞ വിദ്യാഭ്യാസ ബോധമുള്ള, ആരോഗ്യ ബോധമുള്ള, സാമൂഹ്യബോധമുള്ള ഒരു ജനതയുടെ നാടാക്കി മാറ്റാൻ അവനവനും പിന്തുടർന്നു വന്ന മറ്റു മന്ത്രിസഭകൾക്കും സാധ്യമാക്കിയത്

ഇന്ന് അദ്ദേഹത്തിന്റെ വിയോഗദിനമായ മാർച്ച് 19ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ഒരു പിടി രക്തപുഷ്പങ്ങളർപ്പിച്ചു കൊണ്ട്

അഭിവാദ്യങ്ങളോടെ Manikandan Polpparambath