Comedy
അന്ത്യനാൾ അടയാളം
മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു…മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..അയാളെ കണ്ടിട്ടും സാവധാനം നടന്നു വരുന്ന അവന്റെ മനസ്സ് കലുഷിതമാണെന്ന് മുഖം പറയുന്നുണ്ടായിരുന്നു….കുറച്ചു കഴിഞ്ഞാൽ അവൻ പറയുമെന്നുറപ്പുള്ളത് കൊണ്ട് അയാൾ ഒന്നും ചോദിക്കാൻ പോയില്ല…നീ പോയി ചായ കഴിച്ചു വാ.. അയാൾ പറഞ്ഞു ..പക്ഷെ ചായ കഴിക്കുന്നതിനു മുമ്പ് തന്നെ അവൻ കാര്യം പറഞ്ഞു തുടങ്ങി….
1,242 total views, 1 views today

മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു…
മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..
അയാളെ കണ്ടിട്ടും സാവധാനം നടന്നു വരുന്ന അവന്റെ മനസ്സ് കലുഷിതമാണെന്ന് മുഖം പറയുന്നുണ്ടായിരുന്നു..
..
കുറച്ചു കഴിഞ്ഞാൽ അവൻ പറയുമെന്നുറപ്പുള്ളത് കൊണ്ട് അയാൾ ഒന്നും ചോദിക്കാൻ പോയില്ല…
നീ പോയി ചായ കഴിച്ചു വാ.. അയാൾ പറഞ്ഞു ..
പക്ഷെ ചായ കഴിക്കുന്നതിനു മുമ്പ് തന്നെ അവൻ കാര്യം പറഞ്ഞു തുടങ്ങി….
ഉപ്പാ.. ഉപ്പാ.. ലോകാവസാനം ആയിരിക്കുന്നു…
നമ്മളെല്ലാം അടുത്ത് മരിച്ചു പോകും.. അവൻ ആകെ ഭയന്നിരുന്നു…
ആര് പറഞ്ഞു.. അയാൾ ചോദിച്ചു..
ഉസ്താദ് പറഞ്ഞതാണ്…
ഏത് ഉസ്താദ്…? അയാൾ ചോദിച്ചു..
കുഞ്ഞാപ്പു ഉസ്താദ്….
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട 35 കൊല്ലമെങ്കിലും കഴിയാതെ അതു നടക്കില്ല…അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു….
അതെന്താ…? അവൻ ചോദിച്ചു…
ഇതേ ഉസ്താദ് ഇതേ മദ്രസയിൽ അതെ ക്ലാസിൽ വെച്ച് എന്നോടും പറഞ്ഞിട്ടുണ്ട്…
അന്ത്യ നാൾ അടുത്തുവെന്ന്… 35 കൊല്ലം മുമ്പ്..
നിന്റെ വല്ലിപ്പാടും , ഒരു പക്ഷെ ഉസ്താദിന്റെ വാപ്പ മീതു മൊല്ലാക്ക ഓത്തു പള്ളീന്ന് അത് തന്നെ പറഞ്ഞിട്ടുണ്ടാവും..
ഇനി നിന്റെ മക്കളോടും ഈ ഉസ്താദല്ലെങ്കിൽ മറ്റൊരുസ്താദ് അങ്ങനെ പറയും … നീ പേടിക്കേണ്ട…. അയാൾ അവനെ ചേർത്ത് പിടിച്ചു..
അയാൾ ചോദിച്ചു…
നിന്റെ ഉസ്താദ് ലോകാവസാനത്തിന് കാരണമെന്താണ് പറഞ്ഞത്…?
പെണ്ണുങ്ങൾ ടിക് ടോക്കിൽ അഴിഞ്ഞാടുന്നു..മകൻ പറഞ്ഞു..
ഹാവൂ.. 35 വർഷം കൊണ്ട് കാരണത്തിലെങ്കിലും മാറ്റമുണ്ട്…
അന്ന് പെണ്ണുങ്ങൾ സിനിമയിൽ അഴിഞ്ഞാടുന്നു… എന്നായിരുന്നു കാരണം…
ഈ പെണ്ണുങ്ങളെക്കൊണ്ട് മലങ്ങി , ലോകം അവസാനിപ്പിച്ചേ അവറ്റകളടങ്ങൂ..
അകത്തേക്ക് കേൾക്കാത്ത വിധം അയാൾ പറഞ്ഞു..
ഉസ്താദുമാർ അടുത്ത തലമുറയോട് പറയുന്ന അന്ത്യനാൾ അടയാളം,
“പെണ്ണുങ്ങൾ ‘ചൊവ്വ’ യിൽ അഴിഞ്ഞാടുന്നു”
എന്ന് തന്നെയായിരിക്കും എന്നുറപ്പിച്ചു കൊണ്ട് അയാൾ സ്വന്തം വീട്ടിലെ അന്ത്യനാൾ അടയാളത്തോട് രണ്ടാമതൊരു ചായ കൂടി ഓർഡർ ചെയ്തു..
( കടപ്പാട് )
1,243 total views, 2 views today