തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റ് ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക എത്തുന്ന ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും ഇത്. ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.’ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായിക വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം യൂലിൻ പ്രൊഡക്ഷൻസിനാണ്.

Leave a Reply
You May Also Like

വെള്ളിയാഴ്ച്ച വിശ്വാസവും മലയാള സിനിമയും

വെള്ളിയാഴ്ച്ച വിശ്വാസം. Hiran N ഇന്ത്യൻ സിനിമ ലോകം എന്നത് തന്നെ അന്ധവിശ്വാസങ്ങളുടെ കൂടാരമാണ്…അതിൽ തന്നെ…

വിദൂര പർവതങ്ങളിൽ പരസ്പരം അഭിമുഖീകരിക്കുമ്പോൾ പ്രണയത്തിലാകുന്ന രണ്ട് കേബിൾകാർ അറ്റൻഡന്റുകളുടെ കഥയാണ് ‘ഗോണ്ടോള’

GONDOLA IFFK 2023 Vinod Kumar Prabhakaran വീറ്റ് ഹെൽമറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ…

മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയുന്നകാലത്തു മമ്മൂട്ടി മോഹൻലാലിനെ കുറിച്ച് ശ്രീനിവാസനോട് പറഞ്ഞ ദീർഘവീക്ഷണം

കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ഒരിക്കൽ ശ്രീനിവാസൻ മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച്…

‘ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു അയ്മനം…