“എന്റിംങ് ഈസ് എവരിതിംങ് “

“പ്രണയം എപ്പോഴും അതിന്റെ പൂർണതയിൽ അനിർവചനീയമാകുന്നു“. ഈ പ്രണയ നിർവ്വചനത്തിന്റെ പശ്ചാത്തലത്തിൽ സച്ചിൻ സാബു, സ്നിദ്ധ മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ ലെനിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “എന്റിംങ് ഈസ് എവരിതിംങ്”. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു സുദർശൻ നിർവ്വഹിക്കുന്നു.എഡിറ്റർ-ലിനീഷ് എൽ ജി, ബിജിഎം-രതീഷ് വേഗ,സൗണ്ട് ഡിസൈൻ-അമൽരാജ് ചന്ദ്ര, അസോസിയേറ്റ് ഡയറക്ടർ-റോഷൻ സ്റ്റാൻലി,കളറിസ്റ്റ്-ലിജു പ്രഭാകർ, പോസ്റ്റർ ഡിസൈൻ-നീംപസ്. ഒരു ഫ്ലാറ്റിൽ ഒത്തിരിക്കാലം ഒരുമിച്ചു താമസിച്ചിരുന്ന രണ്ട് കമിതാക്കൾ ഒരു ദിവസം ആ ഫ്ലാറ്റിൽനിന്നും മറ്റൊരിടത്തേക്ക് പോകുമ്പോൾ അവിടത്തെ ആ ഓർമകൾ അവർക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. “എന്റിംങ് ഈസ് എവരിതിംങ് ” ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യും.

You May Also Like

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി

പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ…

സ്വന്തം ശരീരത്തിൽ അവിശ്വസനീയമായ ഒരു രൂപം കൊത്തിയെടുത്ത ജെസീക്ക കീർണൻ

ജെസീക്ക കീർണൻ ഒരു വ്യക്തിഗത പരിശീലകയും ഫിറ്റ്നസ് മോഡലും സോഷ്യൽ മീഡിയ സെൻസേഷനുമാണ്. മാഗസിനുകളിലെ വനിതാ…

ഇന്ന് ഉറക്കദിനം, രാത്രി ഏഴുമണിക്ക് എന്താണ് സംഭവിക്കുന്നത് ?

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയുന്ന ‘നന്പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ…

ആസ്വാദകർ ഒന്നടങ്കം പറയുന്നു, ‘ചുപ്’ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാന്തരം സിനിമ

Chup ???? Theatre:കോട്ടയം രമ്യ Status:35% Dur:2h 15min NI TH IN പണ്ടത്തെ പോലെ…