ഇംഗ്ലണ്ട്, ബ്രിട്ടൻ, യുകെ – ഇവ മൂന്നും ഒന്നാണെന്ന് നമ്മിൽ ഭൂരിഭാഗം പേരും ധരിച്ചിട്ടുണ്ടാവും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
590 VIEWS

ഇംഗ്ലണ്ട്, ബ്രിട്ടൻ, യുകെ

നമ്മൾ സാധാരണ കേൾക്കുന്ന മൂന്ന് ഭൂമിശാസ്ത്ര സംജ്ഞകളാണ് ഇംഗ്ലണ്ട്, ബ്രിട്ടൻ, യുകെഎന്നിവ. ഇവ മൂന്നും ഒന്നാണെന്ന് നമ്മിൽ ഭൂരിഭാഗം പേരും ധരിച്ചിട്ടുണ്ടാവും. എന്നാൽ ഈ വാക്കുകൾക്ക് വ്യത്യസ്തമായ അർത്ഥങ്ങൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ ഫ്രാൻസിൻ്റെ തീരത്തു നിന്ന് ഇംഗ്ലീഷ് ചാനലിൻ്റെ അക്കരെയുള്ള ഏതാനും ദ്വീപുകളാണ് ബ്രിട്ടീഷ് ദ്വീപുകൾ (British Isles) എന്ന് അറിയപ്പെടുന്നത്. ഈ ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപിൻ്റെ പേരാണ് ഗ്രേറ്റ്‌ ബ്രിട്ടൺ. എന്നാൽ ഗ്രേറ്റ്‌ ബ്രിട്ടന് മൂന്നു ഭാഗങ്ങളുണ്ട്. ഏറ്റവും പ്രധാന ഭാഗമാണ്, ദ്വീപിൻ്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇംഗ്ലണ്ട്. ഇതിന്റെ തലസ്ഥാനം ലണ്ടൻ ആണ്; ഔദ്യോഗിക ഭാഷ ഇംഗ്ലീഷും. ‘ഇംഗ്ലീഷുകാർ’ (the English) എന്ന് വിളിക്കുന്നത് ഇംഗ്ലണ്ടിലെ സ്വദേശികളെയാണ്. ലോകത്തെ മറ്റെല്ലാ ഭാഗങ്ങളിലും മാതൃഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ (English speaking people) പൂർവ്വികർ ഇവിടെ നിന്ന് കുടിയേറിയവരാണ്.

ഏതാണ്ട് തമിഴ്നാടിൻ്റെ വലുപ്പമുള്ള ഒരു പ്രദേശമാണ് ഇംഗ്ലണ്ട് (1,30,279 Sq. KM). ഇവിടെ അഞ്ചരക്കോടി ജനങ്ങൾ വസിക്കുന്നു. (തമിഴ്നാട്ടിൽ ആറേ മുക്കാൽ കോടി). ബ്രിട്ടീഷ് ദ്വീപിൽ ഇംഗ്ലണ്ടിൻ്റെ പടിഞ്ഞാറു ഭാഗത്തായി വെയ്ൽസ് സ്ഥിതി ചെയ്യുന്നു. ഏകദേശം ഇരുപതിനായിരം ചതുരശ്ര കിലോമീറ്റർ ആണ് ഈ പ്രദേശത്തിൻ്റെ വിസ്തീർണം. ഇത് കേരളത്തിൻ്റെ പകുതിയിൽ അൽപം കൂടുതലാണ്. മുപ്പതു ലക്ഷത്തിന് മുകളിലാണ് ഇവിടത്തെ ജനസംഖ്യ. വ്യത്യസ്തമായ ഒരു സംസ്കാരമുള്ള ഇവിടത്തെ ജനങ്ങൾ വെൽഷ് (Welsh) ഭാഷ സംസാരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താൻ വെയ്‌ൽസുകാർ ഇംഗ്ലീഷുകാരുമായി നിരന്തരം പോരാട്ടങ്ങൾ നടത്തി. എന്നാൽ 1707ൽ ഈ പ്രദേശം അന്തിമമായി യുണൈറ്റഡ് കിങ്ഡവുമായി ചേർക്കപ്പെട്ടു. കാർഡിഫ് (Cardiff) എന്നാണ് വെയ്ൽസിൻ്റെ തലസ്ഥാനത്തിൻ്റെ പേര്. കൊച്ചിയുടെ ഇരട്ടി വലുപ്പവും പത്തു ലക്ഷം മാത്രം ജനസംഖ്യയും ഉള്ള ഒരു നഗരമാണ് ഇത്.

ബ്രിട്ടീഷ് ദ്വീപിൻ്റെ വടക്കേയറ്റമാണ് സ്കോട്ലൻഡ്. ഈ പ്രദേശത്തിന് കേരളത്തിൻ്റെ ഇരട്ടി വലുപ്പമുണ്ട് (77,000 Sq. KM).ഇതിൻ്റെ വടക്കു ഭാഗത്ത് ഉത്തര അറ്റ്ലാൻഡിക് സമുദ്രത്തിൽ കാണപ്പെടുന്ന ചില ചെറിയ ദ്വീപുകളും ചേർത്താണ് ഇത്. ഇവിടത്തെ ജനസംഖ്യ വെറും അരക്കോടിയാണ്. ഏറ്റവും വലിയ നഗരമാണ് ഗ്ലാസ്ഗോ (Glasgow). കൊച്ചിയെക്കാൾ ചെറിയ ഈ നഗരത്തിൽ ഏതാണ്ട് കൊച്ചിയുടെതിന് തുല്യമായ ജനസംഖ്യയുണ്ട്. രണ്ടാമത്തെ വലിയ നഗരമായ എഡിൻബർഗ് (Edinburgh) ആണ് തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ സ്കോട്സ് (Scots), ഗാലിക് (Gaelic) എന്നീ ഭാഷകളാണ് പ്രധാനമായും സംസാരിക്കുന്നത്.

വെയ്ൽസ് പോലെ തന്നെ സ്കോട്ലൻഡിനും വ്യത്യസ്തമായ ഭാഷയും സംസ്കാരവും ചരിത്രവുമുണ്ട്. നീണ്ട പോരാട്ടത്തിനൊടുവിൽ 1707ൽ തന്നയാണ് സ്കോട്ലൻഡും ബ്രിട്ടീഷ് സാമ്രാജ്യത്തിനോട് കൂട്ടിച്ചേർക്കപ്പെട്ടത്. ഗ്രേറ്റ്‌ ബ്രിട്ടൻവെയ്ൽസ്, സ്കോട്ലൻഡ് എന്നീ പ്രദേശങ്ങൾ ഇംഗ്ലണ്ടിനോട് ചേർക്കപ്പെട്ടതോടെ (1707) രാജ്യത്തിന്റെ പേര് United Kingdom of Great Britain എന്നായി. ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന ആൻ (Queen Anne, 1702-1714) അങ്ങനെ ബ്രിട്ടീഷ് രാജ്ഞിയായി. ഇന്നും ബ്രിട്ടൻ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ് എന്നിവ ചേർന്ന ബ്രിട്ടീഷ് ദ്വീപാണ്.

ചുരുക്കത്തിൽ 1613ൽ മുഗൾ ചക്രവർത്തിയായ ജഹാംഗീറിൻ്റെ സദസ്സിലേക്ക് പ്രതിനിധിയായി സർ തോമസ് റോയെ അയച്ചത് ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് ഒന്നാമൻ ആയിരുന്നു. എന്നാൽ 1721ലെ ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ മറുവശത്ത് ബ്രിട്ടീഷ് സൈന്യം ആയിരുന്നു – ഇംഗ്ലീഷ് സൈന്യം അല്ല.
യുകെയും വടക്കൻ അയർലൻഡുംസ്കോട്ലൻഡും വെയ്ൽസും സ്വന്തം സാമ്രാജ്യത്തോട് ചേർക്കപ്പെട്ടതോടെ ഇംഗ്ലീഷുകാരുടെ സാമ്രാജ്യത്വ മോഹങ്ങൾ വർദ്ധിച്ചു. തൊട്ടു പടിഞ്ഞാറായി അറ്റ്ലാൻഡിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അയർലൻഡിനെ 1801ൽ അവർ കീഴടക്കി. അതോടെ രാജ്യത്തിന്റെ പേര് United Kingdom of Great Britain and Ireland എന്നായി മാറി. എന്നാൽ, സ്വാതന്ത്ര്യ ദാഹികളായ ഐറിഷ് പോരാളികൾ ഒളിപ്പോരിലൂടെ ബ്രിട്ടന് തലവേദന സൃഷ്ടിച്ചു. അയർലൻഡിൽ കത്തോലിക്കർക്കും ബ്രിട്ടനിൽ പ്രൊട്ടസ്റ്റന്റ് – ആംഗ്ലിക്കൻ വിഭാഗങ്ങൾക്കും ആയിരുന്നു മേൽക്കൈ. ഒരു നൂറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ 1822ൽ അയർലൻഡിൻ്റെ സ്വാതന്ത്ര്യം ബ്രിട്ടൻ അംഗീകരിച്ചു. പക്ഷേ, അയർലൻഡിൽ പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷമുള്ള വടക്കൻ ഭാഗം ബ്രിട്ടനിൽ തുടർന്നു. ഐറിഷ് ദ്വീപിൻ്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം വടക്കൻ അയർലൻഡിൽപ്പെടുന്നു. അങ്ങനെ 1922ൽ രാജ്യത്തിന്റെ പേര് വീണ്ടും മാറി United Kingdom of Great Britain and Northern Ireland എന്നായി മാറി.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായ (തെക്കൻ) അയർലൻഡ് ഇന്ന് ഐറിഷ് റിപബ്ലിക് എന്ന് അറിയപ്പെടുന്നു. ഈ സ്വതന്ത്ര രാജ്യത്തിന്റെ തലസ്ഥാനം ഡബ്ലിൻ (Dublin) ആണ്. എന്നാൽ യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൻ്റെ തലസ്ഥാനം ബൽഫാസ്റ്റ് (Belfast) ആണ്.
അപ്പോൾ നമ്മൾ മനസ്സിലാക്കുന്നത് ഇത്രയുമാണ; അറ്റ്‌ലാൻഡിക് സമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപിലെ ഒരു ഭൂവിഭാഗമാണ് ഇംഗ്ലണ്ട് (അതൊരു പൂർണ ദ്വീപ് പോലുമല്ല). ഇംഗ്ലണ്ടിനോടൊപ്പം അതേ ദ്വീപിലെ വെയ്ൽസ്, സ്കോട്ലൻഡ് എന്നിവകൂടി ചേർന്നാൽ ബ്രിട്ടൺ ആകും. ബ്രിട്ടനോടൊപ്പം വടക്കൻ അയർലൻഡ് ചേരുമ്പോൾ യൂകെ ആകും. ചുരുക്കത്തിൽ യൂകെയിൽ നാല് പ്രദേശങ്ങൾ ഉൾപ്പെടുന്നു; ഇംഗ്ലണ്ട്, വെയ്ൽസ്, സ്കോട്ലൻഡ്, വടക്കൻ അയർലൻഡ്.

നമ്മൾ എലിസബത്ത് രാജ്ഞിയെ ബ്രിട്ടീഷ് രാജ്ഞി എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ അവർ UK-യുടെ രാജ്ഞിയാണ്. അതുപോലെ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ Prime Minister of UK ആണ്. ബ്രിട്ടീഷ് പാർലമെന്റ് എന്ന് നമ്മൾ വിളിക്കുന്ന UK പാർലമെന്റിൽ അതിലെ നാല് ഘടക പ്രദേശങ്ങളിൽ നിന്നുമുള്ള എംപിമാർ ഉണ്ട്.ചുരുക്കത്തിൽ, ഇംഗ്ലണ്ട് എന്നത് ഒരു ദ്വീപിലെ ഒരു പ്രാദേശിക മേഖലയാണ്. അതിനോടൊപ്പം അതേ ദ്വീപിലെ വെയ്ൽസ്, സ്കോട്ലൻഡ് എന്നിവ കൂടിച്ചേർന്നാൽ ഗ്രേറ്റ്‌ ബ്രിട്ടൻ ആയി. (ഗ്രേറ്റ്‌ ബ്രിട്ടൻ എന്നത് ഒരു ദ്വീപാണ്). ഗ്രേറ്റ്‌ ബ്രിട്ടനോടൊപ്പം അടുത്ത ദ്വീപിൻ്റെ വടക്കൻ ഭാഗം (വടക്കൻ അയർലൻഡ്) ചേരുമ്പോൾ യുണൈറ്റഡ് കിങ്ഡമായി.

ഭരണ സംവിധാനം

നമ്മൾ പൊളിറ്റിക്കൽ സയൻസ് ക്ലാസ്സുകളിൽ പഠിച്ചു വരുന്ന ഒരു വസ്തുതയാണ് യൂകെ ഒരു ഏകീകൃത രാഷ്ട്രം (unitary state) ആണെന്നത്. ഒരു രാജ്യത്തെ സർക്കാർ സംവിധാനം കേന്ദ്ര സർക്കാർ, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ ക്രമീകരിക്കുന്നതിനെ ഫെഡറലിസം എന്നാണ് പറയുന്നത്. ഇന്ത്യയും യുഎസ്ഏയുമൊക്കെ ഫെഡറൽ സംവിധാനത്തിൻ്റെ ഉദാഹരണങ്ങൾ ആണെന്ന് നമുക്കറിയാം. നേരെമറിച്ച്, സംസ്ഥാന സർക്കാരുകൾ ഇല്ലാതെ മുഴുവൻ സർക്കാർ അധികാരങ്ങളും ഒരൊറ്റ കേന്ദ്ര സർക്കാരിൽ നിഷിപ്തമായിരിക്കുന്ന സംവിധാനമാണ് ഏകീകൃത രാഷ്ട്രം (unitary state). ഇത്തരം രാഷ്ട്രങ്ങളിൽ കേന്ദ്ര സർക്കാർ മാത്രമേ ഉണ്ടാവുകയുള്ളൂ: സംസ്ഥാന സർക്കാരുകൾ ഉണ്ടാവില്ല. യൂകെ, ഫ്രാൻസ്, ചൈന എന്നിവയാണ് സാധാരണയായി ഇത്തരം രാജ്യങ്ങളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ യൂകെയിൽ വ്യത്യസ്തമായ ഘടക ഗവൺമെന്റുകൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത. സ്കോട്ലൻഡിന് വലിയൊരു അളവുവരെ സ്വയം ഭരണം (self rule) നൽകപ്പെട്ടിട്ടുണ്ട്. 1885ൽ സ്കോട്ലൻഡിലെ ദേശീയവാദികളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് സ്കോട്ലൻഡിലെ പാർലമെന്റിന് വിപുലമായ അധികാരങ്ങൾ ലഭിച്ചു. എന്നാൽ ഇത് പൂർണമായ അർത്ഥത്തിൽ പ്രാവർത്തികമാവാൻ 1999 വരെ കാത്തിരിക്കേണ്ടി വന്നു. സ്കോട്ലൻഡിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണത്തലവനെ First Minister എന്ന് വിളിക്കുന്നു.

വടക്കൻ അയർലൻഡിലും ഇത്തരത്തിൽ ഒരു സ്വയംഭരണ സംവിധാനം 1999 മുതൽ നിലവിലുണ്ട്. ഇവിടെയും ഭരണത്തലവൻ First Minister ആണ്. എന്നാൽ സ്കോട്ലൻഡിലെ പ്രാദേശിക സർക്കാരിനുള്ളത്ര അധികാരങ്ങൾ ഇവിടത്തെ സർക്കാരിന് ഇല്ല. ഇതേ സംവിധാനം തന്നെ വെയ്ൽസിലും നിലവിലുണ്ട്. ഇവിടെയും First Minister-ഉടെ നേതൃത്വത്തിൽ ഒരു പ്രാദേശിക സർക്കാർ 1999 മുതൽ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടത്തെ സർക്കാരിൻ്റെ അധികാരം മറ്റു രണ്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

നാലാമത്തെ പ്രാദേശിക യൂണിറ്റ് ആയ ഇംഗ്ലണ്ടിലാവട്ടെ, പ്രാദേശിക സർക്കാർ ഒന്നും തന്നെ ഇല്ല. കൗണ്ടികൾ (counties) എന്നറിയപ്പെടുന്ന നമ്മുടെ ജില്ലാ ഭരണകൂടങ്ങളോട് ഉപമിക്കാവുന്ന ഒരു സംവിധാനമാണ് ഇവിടെയുള്ളത്. (കൗണ്ടികൾ യൂകെയിലെ നാല് പ്രാദേശിക ഘടകങ്ങളിലും ഉണ്ട്). യൂകെയെ ഒരു ഫെഡറൽ രാഷ്ട്രമായി കണക്കാക്കുന്നതിന് തടസ്സങ്ങൾ ഇവയാണ്;

1. രാജ്യത്തെ ഏറ്റവും വലിയ ഘടകമായ ഇംഗ്ലണ്ടിൽ ഒരു പ്രാദേശിക സർക്കാർ ഇല്ല.
2. വടക്കൻ അയർലൻഡ്, സ്കോട്ലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക സർക്കാരുകൾക്ക് ഓരോന്നിനും വ്യത്യസ്തമായ അധികാരങ്ങളാണ് ഉള്ളത്. (നമ്മുടെ രാജ്യത്തെപ്പോലെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഒരേ അധികാരങ്ങളല്ല).
വാൽക്കഷണം: ഈ ദ്വീപിൽ കാണുന്ന വലിയ ദ്വീപിനെയാണ് ഗ്രേറ്റ്‌ ബ്രിട്ടൻ എന്ന് വിളിക്കുന്നതെന്ന് പറഞ്ഞല്ലോ. എന്നാൽ ഈ ചിത്രത്തിൽ കാണുന്ന എല്ലാ ദ്വീപുകൾക്കും പൊതുവായി ഒരു പേരുണ്ട് – ബ്രിട്ടീഷ് ദ്വീപുകൾ (British Isles).

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ