The swimmers
2022/English – Arabic
Vino
മികച്ച വിദേശ സിനിമകളുടെ ലിസ്റ്റിൽ, നല്ലൊരു അഭിപ്രായം നേടിയ ഒരു സ്പോർട്സ് ഡ്രാമ പരിചയപ്പെടാം. ബോംബുകൾ കൊണ്ട് പൂക്കളമിട്ട് സിറിയയിലെ ദമാസ്ക്കസിലെ രണ്ടു സഹോദരിമാരിലൂടെയാണ് കഥ നീങ്ങുന്നത്. യുസ്റ മർഡിനിയും സാറ മർഡിനിയും ഇരുവർക്കും ആകെ കൈമുതലായി ഉണ്ടായിരുന്നത് അവരുടെ പിതാവ് പഠിപ്പിച്ച നീന്തലായിരുന്നു, നീന്തൽ എന്ന് പറയുമ്പോൾ ചുമ്മാ നീന്തൽ അല്ല, ലോകം മൊത്തം അറിയപ്പെടാൻ ഉള്ള അപാര വേഗതയുണ്ടായിരുന്നു ആ പെൺകുട്ടികൾക്ക്. ആ വേഗത ഇരുവരെയും ഒളിമ്പിക്സ് എന്ന സ്വപ്നം കാണാൻ പഠിപ്പിച്ചു. ഏത് നിമിഷവും ഒരു തീഗോളമാകാവുന്ന ആ പട്ടണം വിട്ട് പോകുകയേ തങ്ങളുടെ ആഗ്രഹത്തിലേക്ക് എത്താനുള്ള ഏകപോംവഴി എന്ന തിരിച്ചറിവിൽ ആ സഹോദരിമാർ സിറിയ വിട്ട് ഓടുന്നു,തുടർന്ന് അവരുടെ ആ യാത്രയും ഒളിമ്പിക്സ് എന്ന സ്വപ്നവുമാണ് ചിത്രം പറയുന്നത്.
ഒരു പറ്റം ആർട്ടിസ്റ്റുകളുടെ ഗംഭീര പെർഫോമൻസ് കൊണ്ട് സമ്പന്നമായ ചിത്രം നമ്മുടെ ഇന്ത്യൻ ചിത്രങ്ങളെ അനുസ്മരിക്കും വിധം സംഗീത സാന്ദ്രമാണ്. കുറേയേറെ കൊച്ചു കൊച്ചു പാട്ടുകൾ നിറഞ്ഞ ചിത്രത്തിൽ അൺസ്റ്റോപ്പബിൾ എന്ന സോങ് അടിപൊളിയായിരുന്നു. ഗ്രാവിറ്റി എന്ന ചിത്രത്തിന് അക്കാദമി അവാർഡ് നേടിയ സ്റ്റീവൻ പ്രൈസ് ആണ് പടത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
പടത്തിന്റെ വിഷ്വൽസസും നൈസ് ആണ്.തുടക്കത്തിൽ ഒരു ബോംബ് വന്ന് മുന്നിലേക്ക് വീഴുന്ന ഒരു സീൻ ഉണ്ട്. അത് എടുത്തിരിക്കുന്നത് ഓക്കേ കണ്ടിരിക്കുന്ന നമ്മളെ ഷോക്ക് ആക്കി കളയുന്ന അതിഗംഭീരമായ മേക്കിങ്.
അഭയാർത്ഥികളുടെ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം ഇന്നും ജീവിച്ചിരിക്കുന്ന ആ സഹോദരിമാരിലൂടെ ശക്തമായ ഒരു രാഷ്ട്രീയം തന്നെയാണ് സംസാരിക്കുന്നത്, ഒപ്പം.. കാണുന്ന പ്രേക്ഷകന് സ്വപ്നം കാണാൻ ഉള്ള ഒരു കരുത്തും നൽകുന്നു. ഒരുപക്ഷെ ഒരു ബോംബിൽ തീർന്നു പോകാവുന്ന ആ സഹോദരിമാർ തങ്ങളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ,കണ്ടുമുട്ടുന്ന അപകടങ്ങൾ,നേരിടുന്ന വെല്ലുവിളികൾ അങ്ങനെ അവര് യഥാർത്ഥത്തിൽ നടത്തിയ ഒരു അതിസാഹസികമായ യാത്രയെ അങ്ങേയറ്റം ഗൗരത്തോടെയും റിയലിസ്റ്റിക് ആയും സംവിധായിക Sally El-Hosaini പറഞ്ഞു വയ്ക്കുന്നു.
സിറിയയിൽ നിന്നും ലോകത്തിന്റെ പല കോണിലേക്ക് പലായനം ചെയ്തു എവിടേലും കുടിങ്ങി പേപ്പർ തുണ്ടുകളിൽ മാത്രം ഒതുങ്ങി പോകുന്ന പല ജീവിതങ്ങളെ കാണിക്കുന്ന സിനിമ അതിനപ്പുറം അത്തരം ഒരു അവസ്ഥയിൽ പോലും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ്.”മുട്ടുവിൻ തുറക്കപ്പെടും” എന്നല്ലേ പറയാറ്,സ്വദേശത്തു നിന്ന് ഓടി അന്യദേശത്തു ഓരോ വാതിലുകളും കയറി ഇറങ്ങി അവസരം ചോദിക്കുന്ന ആ സഹോദരിമാർ നമ്മുക്ക് നൽകുന്ന ഊർജം ചെറുതല്ല.ശ്രമിച്ചുകൊണ്ടേ ഇരിക്കു,.. ഒരു കാലം “ഒരു കാലം” ഉണ്ടാകും എന്നാണ്.. ഇംഗ്ലീഷ് അറബിക് ഭാഷയിൽ ഉള്ള ചിത്രം നല്ലൊരു ഫിലിം കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു.
Available in Netflix