ഇനി ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് “കിംഗ്‌ ഹമദ്”..!!!

249

1410031969321351200

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ ??? അതെ, ആ പഴമൊഴിയില്‍ കാര്യമുണ്ട്..!!! ഇനി നമ്മുടെ പ്രവാസികള്‍ അടക്കം ഒരുപാട് ആളുകള്‍ ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് പാലം വഴി പോകും..!!!

സൌദി ഭരണാധികാരി അബ്ദുള്ള രാജാവും ബാഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസയും നടത്തിയ ചര്‍ച്ചകളുടെ പരിണിത  ഫലമായാണ് ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പാലം നിര്‍മ്മിക്കാന്‍ ധാരണയായത്. പാലത്തിനു അവര്‍ പേരുമിട്ടു..”കിംഗ്‌ ഹമദ്”..!!!

ഇപ്പോള്‍ ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ് പാലത്തില്‍ ഗതാഗത കുരുക്കുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ ഒരു പാലം നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.