ഗർഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം

298

ഗർഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം

Jomol Joseph

ഗർഭകാലത്ത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവോ എന്നത് മിക്ക ആളുകളുടേയും സംശയമാണ്..
ഗർഭകാലം എന്നത് ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും നിരവധി ആശങ്കകളുടെ കാലഘട്ടമാണ്. ഗർഭകാലത്ത് ലൈംഗീകബന്ധം ആകാമോ, അതിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ (റിസ്ക്) ഉണ്ടാകുമോ, എന്നതൊക്കെ പലരും അവരോട് തന്നെയും മറ്റുള്ളവരോടും ചോദിക്കുന്ന ചോദ്യങ്ങളാണ്. എന്നാൽ പലരും ഈ ചോദ്യങ്ങൾ അവരെ ചികിൽസിക്കുന്ന ഡോക്ടറോട് ചോദിക്കാൻ മടിയോ നാണക്കേടോ വിചാരിക്കുകയും ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു.
സാധാരണ നിലയിൽ ഗർഭകാലത്ത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരു വിധ തടസ്സങ്ങളുമില്ല എന്നതാണ് വസ്തുത. അതിനാൽ തന്നെ ഇത്തരം ആശങ്കൾകൾക്ക് ഒരു പരിധിവരെ സ്ഥാനവുമില്ല. കാരണം ലൈംഗീക ബന്ധം എന്നത് ലൈംഗീക പങ്കാളികൾക്കിടയിലെ സാധാരണ സംഗതി മാത്രമാണ്. ലൈംഗീക ബന്ധത്തിനായി ലിംഗം അകത്ത് പ്രവേശിക്കുമ്പോൾ ഗർഭാശയത്തിലുള്ള കുഞ്ഞിന് യാതൊരു ദോഷവും സംഭവിക്കുന്നില്ല, കാരണം അംനിയോട്ടിക് ഫ്ലൂയിഡിനുള്ളിൽ സുരക്ഷിതമായി ഗർഭാശയത്തിനുള്ളിൽ പലതരം മസിൽ പേശികളാൽ സംരക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞുള്ളത്. കൂടാതെ മ്യൂകസ് പ്ലഗ് ഉപയോഗിച്ച് സെർവിക്സിനാൽ ഗർഭാശയത്തിലുള്ള കുഞ്ഞിനെ ഇൻഫക്ഷനിൽ നിന്നടക്കം നിങ്ങളുടെ ശരീരം സ്വാഭാവികമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. സെർവിക്സിലെ മ്യൂകസ് പ്ലഗ്ഗിനകത്തേക്ക് പെനിട്രേഷൻ (ലിംഗം കടത്തൽ) സാധ്യമല്ലാത്തതിനാലും ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനായി യാതൊരു ഭയവും ആശങ്കയും പ്രകടിപ്പിക്കേണ്ടതില്ല.

ഗർഭകാലത്തിന്റെ അവസാന നാളുകളിൽ വരെ ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന് യാതൊരു തടസ്സവും റിസ്കുമില്ല, എന്നാൽ ചില പഠനങ്ങളിൽ അവസാന മാസത്തെ ലൈംഗീകബന്ധം റിസ്കാണ് എന്ന് പറയുന്നു. അതിനു കാരണം, പ്രസവം എന്നത് കോൺട്രാകഷൻസ് മൂലമാണ് സംഭവിക്കുന്നത്, ശുക്ലത്തിലെ പോസ്റ്റാഗ്ലാണ്ടിൻസ് പോലുള്ള ഹോർമോൺസിന് കോൺട്രാക്ഷൻസിനെ ഉത്തേജിപ്പിക്കാൻ കഴിവുള്ളതുകൊണ്ട്, കോൺട്രാക്ഷൻ സംഭവിക്കുകയും, അവസാന നാളുകളിലെ (അവസാന മാസം) ലൈംഗീക ബന്ധം പ്രസവത്തിന് കാരണമാകുകയും ചെയ്യാം എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ഗർഭകാലത്തെ ലൈംഗീകബന്ധത്തിൽ നിന്നും ഏതൊക്കെ സാഹചര്യത്തിൽ വിട്ടുനിൽക്കണം??

 1. അകാല പ്രസവം അതായത് പ്രസവം നേരത്തേയാകാൻ (pre-term labour) അതായത് 37 ആഴ്ചകൾക്ക് മുമ്പ് പ്രസവം നടക്കാൻ സാധ്യതയുണ്ട് എന്ന് നിങ്ങളുടെ ഡോക്ടർ കണ്ടെത്തുന്ന സാഹചര്യത്തിൽ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് കോൺട്രാക്ഷൻസ് വർദ്ധിപ്പിക്കുന്നത് വഴി പ്രസവം നേരത്തെ സംഭവിക്കുകയും അത് മിസ് ക്യാര്യേജിന് വഴിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലൈംഗീക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കുന്നത് നല്ലതാണ്.
 2. ഹൈ റിസ്കോ, റിസ്കോ ഉള്ള ഗർഭകാലമാണ് നിങ്ങളടേതെങ്കിലും ലൈംഗീകബന്ധത്തിൽ നിന്നും വിട്ടുനിൽക്കണം.
 3. അസാധാരമായ വയറുവേദനയോ അടിവയറിന് വേദനയോ ഉള്ള വ്യകതിയാണ് നിങ്ങളെങ്കിൽ
 4. സെർവിക്കൽ പ്രശ്നങ്ങളുള്ള ആളാണ് നിങ്ങളെങ്കിൽ (സെവിക്കൽ പ്രശ്നങ്ങൾ അകാല പ്രസവത്തിന് കാരണമായേക്കാം)
 5. നിങ്ങൾ ഇതിന് മുമ്പ് പ്രീമെച്വേർഡ് ബേബിക്ക് ജന്മം നൽകിയ ആളാണ് എങ്കിൽ
 6. നിങ്ങളുടെ പ്ലാസന്റെ താഴെയാണ് (low level placenta) എന്ന് ഡോക്ടർ ഡയഗ്നൈസ് ചെയ്തപ്പോൾ കണ്ടെത്തിയിട്ടുണ്ട് എങ്കിൽ
 7. നിങ്ങളുടെ ഗർഭാശയ പേശികൾക്ക് തകരാർ സംഭവിക്കുയോ വെള്ളം പൊട്ടിയ ആളോ ആണ് എങ്കിൽ
 8. നിങ്ങൾക്ക് വിശദീകരിക്കാനാകാത്ത വജൈനൽ ബ്ലീഡിങ്ങോ ഹെവി ഡിസ്ചാർജ്ജോ ഉള്ള ആളാണ് എങ്കിൽ
 9. നിങ്ങളുടെ ഗർഭാശയത്തിൽഒന്നിലധികം കുട്ടികളെ (ഇരട്ടകളോ അതിൽ കടുതലോ) നിങ്ങൾ ഗർഭം ധരിക്കുന്നു എങ്കിൽ
 10. നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ജനനേന്ദ്രിയ ഇൻഫക്ഷനോ രോഗങ്ങളോ ഉള്ള വ്യക്തികളാണ് എങ്കിൽ..
  മുകളിൽ പറഞ്ഞ പത്തു സാഹചര്യങ്ങളിലും ഗർഭകാല ലൈംഗീക ബന്ധത്തിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുകയാണ് നല്ലത്, ഇതിനൊക്കെ ഉപരിയായി നിങ്ങളുടെ ഡോക്ടറോട് മടിയോ നാണക്കേടോ വിചാരിക്കാതെ ഉപദേശം സ്വീകരിക്കുക. നിങ്ങൾ വെറുതേ കെട്ടിപ്രിടിച്ച് കിടന്നതുകൊണ്ടോ, ഉമ്മവെച്ചതുകൊണ്ടോ അല്ല നിങ്ങൾ ഗർഭിണിയായത് എന്നത് നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർക്ക് അറിയാം. അതുകൊണ്ട് യാതൊരു മടിയും കൂടാതെ ഡോക്ടറോട് മനസ്സുതുറക്കൂ, ഗർഭകാല ലൈംഗീകബന്ധം ആസ്വദിക്കൂ.

നബി – ഗർഭിണിയുടെ ശരീരം അധികം കുലുങ്ങാതെയും, വയറിന് കനം കൊടുക്കാതെയുമുള്ള പൊസിഷനുകൾ പങ്കാളികൾ തമ്മിൽ ചർച്ചചെയ്ത് കണ്ടെത്തി ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതാണ് നല്ലത്.

നബി 2 – ഗർഭകാലത്ത് കൊടുങ്കാറ്റിനേക്കാൾ ആസ്വദിക്കാനാകുക മന്ദമാരുതനാണ് എന്നത് മറക്കരുത്, ഇനി ഞാൻ പറഞ്ഞില്ല നിങ്ങളൊട്ട് കേട്ടുമില്ല എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തണ്ട
ഇരുളും വെളിച്ചവും സങ്കലനം നടത്തിയത് Neethu Chandran, ചിത്രം പകർത്തിയത് Manoop Chandran.. രണ്ടുപേർക്കും ഉമ്മകൾ..