സോഷ്യൽ മീഡിയയിൽ ‘എങ്കിലും ചന്ദ്രികേ…’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധനേടുകയാണ് . ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ ആദിത്യൻ ചന്ദ്രശേഖരൻ ആണ് ചിത്രത്തിന്റെ സംവിധാനം. ആദിത്യൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ…’. മുൻപ് ആദിത്യൻ ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു . ഒരു സീരിയലിന്റെ രചന നിർവഹിക്കുകയും ചെയ്തിരുന്നു. വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ തങ്ങളുടെ പത്തൊമ്പതാമതു ചിത്രം നിർമ്മിക്കുന്നത്. ഇതിൽ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെയാണ് റിലീസ് ചെയ്തത് .സുരാജ് വെഞ്ഞാറമൂട് , ബേസിൽ ജോസഫ് , സൈജുകുറുപ്പ് , നിരഞ്ജനാ അനൂപ്, തൻവി റാം എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിന്റെ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന