ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ‘എങ്കിലും ചന്ദ്രികേ’ ഒഫീഷ്യൽ ട്രെയിലർ. ഫെബ്രുവരി 10 റിലീസ്. അർജുൻ നാരായണനും ആദിത്യൻ ചന്ദ്രശേഖരനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, തൻവി റാം, നിരഞ്ജന അനൂപ്, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വിവാഹത്തിന്‍റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരമാണ് ‘എങ്കിലും ചന്ദ്രികേ…’ഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ. അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമതു ചിത്രമാണിത്. പത്തൊമ്പതു സിനിമകളിൽ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
തിരക്കഥ – ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ. ഗാനങ്ങൾ – വി നായക് ശശികുമാർ, സംഗീതം – ഇഫ്തി, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്, എഡിറ്റിങ് ലിജോ പോൾ, കലാസംവിധാനം ത്യാഗു, മേക്കപ്പ് സുധി, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.എം. നാസർ, പ്രൊഡക്‌ഷൻ മാനേജർ കല്ലാർ അനിൽ, പ്രൊഡക്‌ഷൻ എക്സിക്യട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, കോ-പ്രൊഡ്യൂസർ ആൻ അഗസ്റ്റിൻ, വിവേക് തോമസ്; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പിആർഒ.-വാഴൂർ ജോസ്, സ്റ്റിൽസ് വിഷ്ണു രാജൻ.